ജയിലില്‍ കഴിയുന്ന ദിലീപ് വീണ്ടും കരുത്തനാകുന്നതായി റിപ്പോര്‍ട്ട്. സിനിമാ മേഖലയില്‍ നിന്നായി അടുത്തിടെ താരത്തിന് ലഭിക്കുന്ന അപ്രതീക്ഷിത പിന്തുണയും ഇതു തന്നെയാണ് തെളിയിക്കുന്നതെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. കേസില്‍ ദിലീപിനെ അറസ്റ്റ് ചെയ്തതിനു പിന്നാലെ താരസംഘടനയായ അമ്മയുടെ ട്രഷറര്‍ സ്ഥാനത്തു നിന്നും പ്രാഥമിക അംഗത്വത്തില്‍ നിന്നും ദിലീപിനെ നീക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ അമ്മയുടെ മനസ്സിന് ചാഞ്ചാട്ടമുണ്ടാകുന്നു എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
കോടതി ദിലീപ് കുറ്റക്കാരനാണെന്ന് വിധിക്കുന്നതുവരെ അദ്ദേഹത്തെ പിന്തുണയ്ക്കാനാണ് അമ്മയുടെ ശ്രമമെന്നാണ് സൂചനകള്‍. മാത്രമല്ല നിര്‍മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും ദിലീപിന് പിന്തുണ നല്‍കുന്നുണ്ടെന്നാണ് വിവരം. അമ്മയുടെ ജനറല്‍ സെക്രട്ടറിയായ മമ്മൂട്ടിയുടെ വീട്ടില്‍ ചേര്‍ന്ന അടിയന്തര യോഗത്തിനൊടുവിലായിരുന്നു ദിലീപിനെതിരെ ശക്തമായ നടപടി സ്വീകരിച്ചത്. പക്ഷെ ചെറിയൊരു വിഭാഗം തിടുക്കപ്പെട്ട് എടുത്ത തീരുമാനമാണ് അതെന്ന് ഒരു വിഭാഗം ആരോപിക്കുകയും ഇക്കാര്യത്തില്‍ തങ്ങളുടെ അതൃപ്തി അവര്‍ അറിയിക്കുകയും ചെയ്തിരുന്നു.
ജയിലില്‍ അമ്മയുടെ വൈസ് പ്രസിഡന്റായ ഗണേഷ് എത്തിയത് താരസംഘടനയയുടെ ഈ പുതിയ നിലപാട് അറിയിക്കാനായിരുന്നുവെന്ന സൂചനയുമുണ്ട്. നടന്‍ സിദ്ദിഖും ദിലീപിനെ അമ്മയില്‍ നിന്നു പുറത്താക്കിയതില്‍ എതിര്‍പ്പുമായി എത്തിയിരുന്നു. സംഘടനയില്‍ നിന്നു ദിലീപിനെ നീക്കിയെങ്കിലും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും താരത്തോട് ഇപ്പോളും സോഫ്റ്റ് കോര്‍ണര്‍ തന്നെയാണുള്ളതെന്നും കേസില്‍ വിധി വരുന്നതു വരെ ദിലീപിനൊപ്പം തന്നെ നില്‍ക്കാനാണ് തീരുമാനമെന്നും അവര്‍ പറഞ്ഞതായും സൂചനയുണ്ട്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....