News Beyond Headlines

29 Monday
December

‘കച്ചവടത്തിനല്ല’ ,പതഞ്ജലി സ്വാമി അമ്മയെ കണ്ടത് നിലനില്പിന്

കഴിഞ്ഞ ദിവസം പുതിയൊരു കൂട്ടുകെട്ടിനാണ് കേരളം സാക്ഷിയായത്.പതഞ്ജലി സ്വാമിയെന്നും യോഗാസ്വാമിയെന്നും അറിയപ്പെടുന്ന ബാബാരാം ദേവ് മാതാ അമൃതാനന്ദമയീ ദേവിയെ അവരുടെ ആശ്രമത്തിലെത്തി സന്ദര്‍ശിച്ചു..ഈ കൂടിക്കാഴ്ചയ്ക്ക് നിരവധി മാനങ്ങളാണ് മാധ്യമങ്ങള്‍ നല്‍കിയത്.രാംദേവിന്റെ സന്ദര്‍ശനം പതഞ്ജലി ഉല്‍പന്നങ്ങള്‍ വിറ്റഴിക്കാനുള്ള കച്ചവടതന്ത്രമാണെന്ന് മാധ്യമങ്ങളുടെ സൃഷ്ടിയാണ്..യഥാര്‍ത്ഥത്തില്‍ സ്വാമി അമ്മയെ കണ്ടത് പതഞ്ജലി പേസ്റ്റും സോപ്പുപൊടിയും ഗോതമ്പുപൊടിയും തേനും വില്‍ക്കാനൊന്നുമല്ല.മോദി സര്‍ക്കാരിന്റെ കീഴില്‍ തളര്‍ന്നു പോകുന്ന ആള്‍ദൈവങ്ങളൊത്തൊരുമിക്കുന്നതിന്റെ ആദ്യ സൂചനയാണ് ഈ കൂടിക്കാഴ്ച.നിലനില്‌പെന്ന യാഥാര്‍ത്ഥ്യത്തെ അത് ഏത് ആള്‍ദൈവമായാലും കണ്ടെത്തിയേ മതിയാകൂ.
അഞ്ചു കോടിയിലധികം,അതായത് കേരളത്തിലെ ജനസംഖ്യയേക്കാള്‍ മൂന്നിലൊന്നു കൂടുതല്‍ അനുയായികളുള്ള വടക്കേ ഇന്‍ഡ്യന്‍ പഞ്ചാബി ആള്‍ദൈവം ഗുര്‍മീത് റാം റഹീമിന്റെ ദുര്‍നടപ്പുകള്‍ക്ക് കാരാഗ്രഹം വാസം ശിക്ഷനല്‍കാന്‍ മറ്റൊരു സര്‍ക്കാരും കാണിക്കാത്ത ധൈര്യം കാണിച്ചത് പൊതുവെ ഹിന്ദുക്കളുടെ സര്‍ക്കാരെന്നറിയപ്പെടുന്ന ബിജെപി സര്‍ക്കാരാണ്.ഗുര്‍മീതിന്റെ അഴിഞ്ഞാട്ടം വെച്ചുപൊറുപ്പിക്കാന്‍ മുന്‍പ് രാജ്യം ഭരിച്ച ഒരു രാഷ്ട്രീയ ശക്തികള്‍ക്കും സാധിച്ചിട്ടില്ലെന്ന സത്യാവസ്ഥ കൂടി പരിഗണിക്കുമ്പോള്‍ ആള്‍ദൈവ കച്ചവടത്തിന്റെ കടയ്ക്കല്‍ മോദി സര്‍ക്കാര്‍ കത്തിവെയ്ക്കുന്നു എന്ന തിരിച്ചറിത്തിറവ് ഏതൊരു ആള്‍ദൈവത്തിനുമുണ്ട് എന്നു വേണം കരുതാന്‍.ആ കരുതലാണ് പുതിയൊരു കൂട്ടുകെട്ടിന് അമൃതാനന്ദമയിയെയും രാംദേവിനെയും എത്തിച്ചിരിക്കുന്നത്.
മോദി-ഷാ-സംഘപരിവാര്‍ ശക്തികള്‍ക്കു മുന്നില്‍ വിലപേശാന്‍ മറ്റൊരു ഹിന്ദു ശക്തികളെയും അനുവദിക്കില്ലെന്ന ശക്തമായ മുന്നറിയിപ്പും ഗുര്‍മീതിന്റെ അറസ്റ്റോടെ ബോധ്യമാക്കിയിരിക്കുന്നു.ബിജെപി സര്‍ക്കാര്‍ രാജ്യത്തിന്റെ അധികാരത്തിലെത്തിയപ്പോള്‍ പടര്‍ന്നു പന്തലിക്കാമെന്ന് കണക്കുകൂട്ടലുകള്‍ ആള്‍ദൈവ ആശ്രമങ്ങള്‍ക്കുണ്ടാരുന്നിരിക്കണം.എന്നാല്‍ സംഘപരിവാര്‍ പൂര്‍ണമായും ആള്‍ദൈവങ്ങളെ തള്ളിക്കളയുകയും എതിര്‍ക്കുകയും ചെയ്യുന്നു.
ഹിന്ദു വോട്ടു ബാങ്കുകളെ ചൂണ്ടിക്കാണിച്ചു വിലപേശലുകള്‍ നടത്തുന്ന പ്രസ്ഥാനങ്ങളൊന്നും ഇവിടെ വളരണ്ട എന്ന ആര്‍എസ്എസ് അജണ്ട തന്നെയാണ് മോദി സര്‍ക്കാര്‍ നടപ്പാക്കുന്നത്.അതായത് ഹിന്ദുവിന്റെ സംരക്ഷകരെന്ന ആര്‍എസ്എസ് നയം ഊട്ടി ഉറപ്പിക്കുക കൂടിയാണത്.ഹിന്ദുവിനെ മുന്‍നിര്‍ത്തി മറ്റാരും മുതലെടുപ്പു നടത്തേണ്ടതില്ല എന്ന മുന്നറിയിപ്പും ആള്‍ദൈവങ്ങളെ ബോധ്യപ്പെടുത്താനാണ് സംഘപരിവാര്‍ ശ്രമം.
രാജ്യത്ത് വളര്‍ന്നു പന്തലിക്കുന്ന ആള്‍ദൈവഭക്തി പ്രസ്ഥാനങ്ങളുടെ നേരേ കേന്ദ്രസര്‍ക്കാര്‍ സര്‍വ്വദാ ജാഗ്രത പാലിക്കുന്നുണ്ടെന്നും വ്യക്തം.ആശ്രമങ്ങളുടെ കച്ചവടങ്ങളിലും അവിടങ്ങള്‍ സന്ദര്‍ശിക്കുന്ന വിഐപികളിലും വിദേശ ഭക്തരിലും സര്‍ക്കാരിന്റെ കണ്ണെത്തുമെന്നും നിശ്ചയമാണ്.പിന്നെ ആള്‍ദൈവങ്ങളുടെ വിദേശസന്ദര്‍ശനവും ഈ നിരീക്ഷണ കണ്ണുകള്‍ സൂക്ഷമമായി നിരീക്ഷിക്കുന്നുണ്ടെത്രേ
ഹിന്ദു ഇതര ഭക്തി പ്രസ്ഥാനങ്ങള്‍ക്കും ചാരിറ്റി സൊസൈറ്റികള്‍ക്കും വിലങ്ങു തടിയാകും മോദിയുടെ നയമെന്ന പ്രൊ ഹിന്ദു ഭക്തി കച്ചവടക്കാര്‍ക്ക് പക്ഷെ കണക്കുകളൊക്കെ തെറ്റി.നീതിയ്ക്കു നിരക്കാത്തത് ചെയ്യുന്നത് ഏതു പ്രസ്ഥാനമാണെങ്കിലും തച്ചുടയ്ക്കാനാണ് സര്‍ക്കാരിന്റെ നിര്‍ദ്ദേശം .ആള്‍ദൈവങ്ങളുടെ വിഗ്രഹാരാധന കച്ചവടത്തിനെതിരെ യ്‌ക്കെതിരെ പ്രധാനമന്ത്രി തന്നെ രംഗത്തു വന്നതും ,ജനങ്ങളെ പാടേ ചൂഷണം ചെയ്ത് തങ്ങളുടെ സാമ്രാജ്യം വളര്‍ത്തി വലുതാക്കിയ ആള്‍ദൈവങ്ങള്‍ക്ക് തിരിച്ചടിയായി.രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ നിലപാടാണ് പുതിയ തിരിച്ചറിവിലേയ്ക്കും കൂടിച്ചേരലിലേയ്ക്കും നയിച്ചിരിക്കുന്നത്.
വര്‍ഷങ്ങള്‍ക്കു മുന്‍പ് അശോക് സിംഗാള്‍ വിശ്വഹിന്ദു പരിഷത്തിന്റെ തലപ്പത്തിരിക്കുന്ന കാലം.സിംഗാളിനൊരു മോഹം.ആള്‍ദൈവങ്ങളെ ഒരുമിച്ചു നിര്‍ത്തി ഹിന്ദുവെന്ന ആശയത്തെ കൂടുതല്‍ പ്രചരിപ്പിക്കണമെന്ന്.അതിനു വേണ്ടി സിംഗാള്‍ അങ്ങ് ഡല്‍ഹിയില്‍ഒരു ആള്‍ദൈവ സമ്മേളനം നടത്താന്‍ നിശ്ചയിച്ചു.അന്ന് സത്യസായി ബാബ ജീവിച്ചിരിക്കുന്ന കാലമാണ്.സായിബാബയും അമൃതാനന്ദമയീ ദേവിയും ശ്രീ ശ്രീ രവിശങ്കറും അങ്ങ് വടക്കേ ഇന്‍ഡ്യന്‍ ആള്‍ദൈവങ്ങളും ഉള്‍പെടുന്ന ഒരു മഹാസമ്മേളനം.പക്ഷെ സമ്മേളന വേദിയില്‍ അലങ്കരിക്കുന്ന ഇരിപ്പിടങ്ങളില്‍ നടുവില്‍ ആരിരിക്കണമെന്ന തര്‍ക്കം ആ സമ്മേളനത്തെ ഇല്ലാതാക്കി.ആരാണ് വലിയവന്‍ എന്ന തര്‍ക്കത്തെ തുടര്‍ന്ന് ഒരിക്കലും ചേരാത്ത സ്ഥിതിയിലേക്ക് ആള്‍ദൈവ പ്രസ്ഥാനങ്ങളെ എത്തിച്ചു.എന്നാല്‍ അന്നത്തെ കൂടിച്ചേരല്‍ തയ്യാറാക്കി പത്തുവര്‍ഷങ്ങള്‍ക്കുമിപ്പുറം സിംഗാള്‍ മരിച്ച് രണ്ടാണ്ട് തികയും മുന്‍പ് ഒന്നിക്കാനൊരു വഴി തേടി ആള്‍ദൈവങ്ങളെത്തുന്നു.അന്ന് സമ്മേളനത്തില്‍ പങ്കെടുക്കാമെന്ന് വാക്കാല്‍ സമ്മതിച്ച അനുയായികള്‍ കോടിയലധികമുള്ള പല ആള്‍ദൈവങ്ങളും ഇന്ന് അഴിക്കുള്ളിലാണെന്ന യാഥാര്‍ത്ഥ്യവും മറന്നുകൂടാ. രാജ്യത്ത് ഹിന്ദുക്കള്‍ മാത്രമല്ലെന്ന ബിജെപിയുടെ തിരിച്ചറിവും അധികാരമുണ്ടെങ്കിലേ നിയന്ത്രിക്കാന്‍ കഴിയൂ എന്ന മോദി-ഷാ കൂട്ടുകെട്ടിന്റെ തിരിച്ചറിവാണ് ആള്‍ദൈവങ്ങളെ നിയന്ത്രിക്കുന്നതില്‍ കാര്യങ്ങള്‍ എത്തിക്കുന്നത്അഞ്ചുകോടി പിന്‍ഗാമികളുള്ള ഗുര്‍മീതിനെ സകല എതിര്‍പ്പുകള്‍ക്കൊടുവിലും കാരാഗ്രഹത്തിലടയ്ക്കാന്‍ എന്തായാലും സര്‍ക്കാരിന്റെ തീരുമാനമില്ലാതെ സാധിക്കില്ലെന്ന് വ്യക്തമാണ്.
ഇനി രാഷ്ട്രീയത്തിലായാലും കച്ചവടത്തിലായാലും സംഘടിതം എന്ന സമവാക്യത്തില്‍ നിന്നാല്‍ മാത്രമേ നിലനില്പു സാധ്യമാകൂ എന്ന തിരിച്ചറിവു തന്നെയാണ് രാംദേവിനെ അമൃതപുരിയിലെത്തിച്ചത്.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....