കഴിഞ്ഞ യു ഡി എഫ് സര്‍ക്കാരിന്റെ കാലം,ഭരണ ഉദ്യോഗസ്ഥവൃത്തങ്ങളില്‍ വലിയ പ്രതിസന്ധികളൊന്നും കൂടാതെ സംസ്ഥാനം മുന്നോട്ടു പോകുമ്പോഴാണ് 2013 ല്‍ കേരളത്തെ പിടിച്ചു കുലുക്കിയ ഏറ്റവും വലിയ അഴിമതി കഥകളുടെ ചുരുളഴിയുന്നത്.സൗരോര്‍ജ്ജ പാനല്‍ സ്ഥാപിക്കുന്നതിനും,കാറ്റാടി യന്ത്രങ്ങള്‍ സ്ഥാപിക്കുന്നതിനും അതിലൂടെ സംസ്ഥാനത്തിന്റെ ഊര്‍ജ്ജ പ്രതിസന്ധിയ്ക്ക് പരിഹാരം കാണുന്നതിനുമായി ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അനുമതി നല്കിയ ചെങ്ങന്നൂരുകാരി സരിതാ നായരുടെയും അവരുടെ ഭര്‍ത്താവ് ബിജു രാധാകൃഷ്ണന്റെയും ഉടമസ്ഥതയിലുള്ള ടീം സോളാര്‍ വന്‍തട്ടിപ്പാണെന്ന വാര്‍ത്ത ഉമാധ്യമങ്ങളിലൂടെ പുറത്തു വന്നു.കേരളത്തിലെ വന്‍കിടക്കാരായ ബിസിനസുകാരില്‍ നിന്നും സാധാരണക്കാരില്‍ നിന്നും സൗരോര്‍ജ്ജ ബിസിനസില്‍ പങ്കാളികളാക്കാമെന്നും സൗരോര്‍ജ്ജ പാനല്‍ സ്ഥാപിക്കാമെന്നും വാഗ്ദാനം ചെയ്ത് സരിതാ നായരും ബിജുവും കോടി കോടികള്‍ തട്ടിച്ചെടുത്ത അഴിമതി കഥകള്‍ കേരള രാഷ്ട്രീയത്തിലെ ഉന്നതരുടെ അറിവോടെയാണെന്ന ചീഞ്ഞു നാറിയ കഥകള്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കസേരയുടെ കാലിളക്കി കളഞ്ഞു.ഒരുവേള,സോളാര്‍ തട്ടിപ്പ് നടന്നത് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ അറിവോടെയാണെന്ന റിപ്പോര്‍ട്ടുകളാണ് പ്രചരിച്ചിരുന്നത്.
കമ്പനിയുടെ വിശ്വാസ്യത നിലനിര്‍ത്തുന്നതിനായി ടീം സോളാര്‍ സംഘടിപ്പിച്ച അവാര്‍ഡ് ദാന ചടങ്ങും ജനശ്രദ്ധആകര്‍ഷിച്ചു.എന്നാല്‍ ബിസിനസുകാരനും ക്വാറി ഉടമയുമായ ശ്രീധരന്‍ നായര്‍ ടീം സോളാറിനെതിരെ നല്‍കിയ പരാതിയാണ് വലിയ അഴിമതിക്കഥകള്‍ വെളിച്ചത്തുവരാന്‍ കാരണമായത്. അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയുടെ ഓഫീസാണ് തന്നെ ടീം സോളാറുമായി ബന്ധിപ്പിച്ചതെന്ന വാദം ശ്രീധരന്‍ നായര്‍ തന്റെ പരാതിയില്‍ രേഖപ്പെടുത്തിയിരുന്നു.തുടര്‍ന്ന് നിരവധി പേര്‍ ടീം സോളാറിനെതിരെ പൊലീസില്‍ പരാതി നല്‍കി.50000 മുതല്‍ 50 ലക്ഷം രൂപ വരെ നിരവധി പേരില്‍ നിന്ന് കൈപ്പറ്റിയെന്നാണ് കണക്ക്. ിജുവും സരിതയും ഉമ്മന്‍ചാണ്ടിയും പിന്നെ കോണ്‍ഗ്രസിലെ പല പ്രമുഖ നേതാക്കന്‍മാരും ഉള്‍പ്പെട്ട സോളാര്‍ കേസ് സംസ്ഥാനത്തിന്റെ രാഷ്ട്രീയത്തില്‍ ആളിക്കത്തിയ ദിവസങ്ങളായിരുന്നു പിന്നീട്ഉമ്മന്ചാണ്ടിയുടെ ഓഫീസായിരുന്നു സോളാര്‍ കേസിലെ ശ്രദ്ധാ കേന്ദ്രം.സിഎം ഓഫീസിലെ പ്രധാനപ്പെട്ട രണ്ടുദ്യോഗസ്ഥര്‍ ഈ കേസിലെ നോട്ടപ്പുള്ളികളായി.അന്ന് സിഎം ന്റെ പിഎ ആയിരുന്ന ടെനി ജോപ്പനായിരുന്നു സരിതയുടെ ടീം സോളാറിനെയും മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെടുത്തിയതെന്നായിരുന്നു പ്രധാന വാദം.അഴിമതി വാദം ശക്തമായതോടെ ജോപ്പന്റെ പണി തെറിച്ചു.പക്ഷെ ഇടതു പാര്‍ട്ടികള്‍ മുഖ്യമന്ത്രിയുടെ രാജിയ്ക്കായി ശക്തമായ മുറവിളി കൂട്ടി.സരിതയുമായി മുഖ്യമന്ത്രിയുടെ ഓഫീസ് നടത്തിയ ഫോണ്‍ കോളുകള്‍ ഉമ്മന്‍ചാണ്ടിക്കെതിരെയുള്ള ശക്തമായ തെളിവായി ഇടതു പാര്‍ട്ടികള്‍ ഉയര്‍ത്തിക്കാട്ടി
കേസുമായി ബന്ധപ്പെട്ടുള്ള അറസ്റ്റ്
സോളാര്‍ കേസുമായി ബന്ധപ്പെട്ട് അഞ്ചു പേരേയാണ് അറസ്റ്റു ചെയ്തത്.കമ്പനി ഉടമകളായ സരിതാ നായര്‍ ,അവരുടെ ഭര്‍ത്താവ് ബിജു രാധാകൃഷ്ണന്‍,മുഖ്യമന്ത്രിയുടെ പി എ ആയിരുന്ന ടെനി ജോപ്പന്‍,മുന്‍ പി ആര്‍ ഡി ഡയറക്ടര്‍ ഫിറോസ്,സീരിയല്‍ താരവും ടീം സോളാറിന്റെ ബ്രാന്‍ഡ് അംബാസിഡറുമായിരുന്ന ശാലു മേനോന്‍ തുടങ്ങിയവരാണ്ഈ കേസില്‍ അറസ്റ്റിലായത്.അറസ്റ്റിലായതോടെ ജോപ്പന്റെ പണി പോയി.ഫിറോസിനെ സസ്‌പെന്‍ഡ് ചെയ്തു.
കേസിലെ പ്രധാന പ്രതികളെ പറ്റി
കേസിലെ ഒന്നാം പ്രതിയും സരിതയുടെ രണ്ടാം ഭര്‍ത്താവുമായ ബിജു രാധാകൃഷ്ണന്‍ മുന്‍ ഭാര്യ രശ്മിയെ കൊലപ്പെടുത്തിയതിന്റെ പേരില്‍ ജയിലില്‍ കഴിയുകയാണ്.രശ്മിയുടെ മരണശേഷമാണ് കൂടെ ജോലി ചെയ്തിരുന്ന സരിതയെ ഇയാള്‍ രണ്ടാം ഭാര്യയായി സ്വീകരിക്കുന്നത്.പിന്നീട് സരിതയും ബിജുവും ചേര്‍ന്ന് വന്‍ തട്ടിപ്പിന്റെ അടിത്തറ പാകിയത്.രശ്മിയെ കൊലപ്പെടുത്തിയതാണെന്ന് സരിതയ്ക്കറിയാമായിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.സോളാര്‍ കേസില്‍ ബിജുവിനൊപ്പം സരിതയും അഴിക്കുള്ളിലായി..തുടര്‍ന്ന് വലിയ സാമ്പത്തിക തട്ടിപ്പിനെ കുറിച്ച സരിത മജിസ്‌ട്രേറ്റിനു മുന്നില്‍ നല്‍കിയ രഹസ്യമൊഴി നല്‍കിയിരുന്നു.കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സരിത 2014 ല്‍ പുറത്തിറങ്ങി.ഇതേ കാലയളവിലാണ് സരിതയുടെ നഗ്ന വീഡിയോ ക്ലിപ്പുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
ഈ രണ്ട് അറസ്റ്റോടെ സാമ്പത്തിക തട്ടിപ്പു മാത്രമായി അവശേഷിക്കേണ്ടിയിരുന്ന കേസിന്റെ അന്ത്യമാവേണ്ടതിയാരുന്നു.എന്നാല്‍ സീരിയല്‍ നടിയും ബിജു രാധാകൃഷ്ണന്റെ അടുപ്പക്കാരിയുമായിരുന്ന ശാലുമേനോനിലേക്ക് കേസെത്തിയത് ഉമ്മന്‍ചാണ്ടിയെ കൂടാതെ മറ്റ് പ്രമുഖ രാഷ്ട്രീയക്കാരേയും നാണക്കേടിലേക്കെത്തിച്ചു.ശാലുമേനോന്റെ വീടിന്റെ പാലുകാച്ചിന് അന്ന് മന്ത്രിയും കോട്ടയം എംഎല്‍എയുമായിരുന്ന തിരുവഞ്ചൂര്‍ എത്തിയെന്ന ആരോപണം അദ്ദേഹം എതിര്‍ത്തതും,എന്നാല്‍ അവരുടെ കൂടെ അവരുടെ വീട്ടിലിരുന്ന് ഇളനീര്‍ കുടിയ്ക്കുന്ന മന്ത്രിയുടെ പടം മാധ്യമങ്ങളിപചരിക്കുകയും ചെയ്തത് തിരുവഞ്ചൂരിനെയും കേസിലേയ്ക്ക് വലിച്ചിഴച്ചു.ആ വഴി പോയപ്പോള്‍ തന്നെ വിളിച്ചു കയറ്റിയതാണെന്നും അല്ലാതെ താനവിടെ പോയതല്ലെന്നും തിരുവഞ്ചൂര്‍ പറഞ്ഞ് സ്ഥാപക്കാന്‍ ശ്രമിച്ചത് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കി.ഇതിനിടയില്‍ ബിജുവുമായുള്ള അടുത്ത ബന്ധം ശാലുവിനെയു.ം ജയിലിലെത്തിച്ചു.ജയിലിലായി കുറച്ചു ദിവസത്തിനുള്ളില്‍ അവര്‍ ജാമ്യം നേടി പുറത്തിറങ്ങി.ഇതേ കാലയളവില്‍ തന്നെ ഉമ്മന്‍ചാണ്ടിയുടെ മനസാക്ഷി സൂക്ഷിപ്പുകാരനും പിഎ യുമായിരുന്ന ടെനി ജോപ്പന്‍ സോളാര്‍ ഇടപാടില്‍ 40 ലക്ഷം കൈപ്പറ്റിയെന്ന ആരോപണത്തെ തുടര്‍ന്ന് അറസ്റ്റിലായി.ഇയാളെ മുഖ്യമന്ത്ര#ിയുടെ ഓഫീസില്‍ നിന്നു പുറത്താക്കി.ഇയാളും ജാമ്യം തേടി പുറത്തിറങ്ങി.അക്കാലത്ത് പിആര്‍ഡി ഡയറക്ടറായിരുന്ന ഫിറോസിനെതിരെയും അഴിമതി ആരോപണങ്ങളുയരുകയും തുടര്‍ന്ന് ഇയാളെ താല്‍ക്കാലികമായി പുറത്താക്കുകയും ചെയ്തിരുന്നു
മാത്രമല്ല സരിതയുമായി ഫോണ്‍ കോളുകളും സന്ദേശങ്ങളും അയച്ചെന്ന പേരില്‍ നിരവധി രാഷ്ട്രീയ നേതാക്കന്‍മാര്‍ സോളാര്‍ അഴിമതിയുടെ അകത്തു കുടുങ്ങി.നാല് മന്ത്രിമാരും മൂന്ന് എംഎല്‍എമാരും സരിതാ നായര്‍ ഫോണ്‍ കോള്‍ വിവാദങ്ങളിലെ ശക്തമായ ആരോപണം നേരിട്ടിരുന്നു.മാത്രമല്ല സരിതുയെടെ വക്കീലായ ഫെനി ബാലകൃഷ്ണന്‍ പലപ്പോഴും കേസിനെ പലവഴിക്ക് തിരിച്ചു വിടാന്‍ ശ്രമം നടത്തുകയും ചെയ്തിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ, സോളാര്‍ അഴിമതി കേസിലെ സാമ്പത്തിക ഇടപാടുകളും സരിതയുമായുള്ള പരിചയവും എത്തിച്ചത് നാണക്കേടിന്റെ ചരിത്രത്തിലേക്കാണ്.അക്കാലമത്രയും കേരളത്തിന്റെ കോണ്‍ഗ്രസ് രാഷ്ട്രീയത്തിലുണ്ടായിട്ടുള്ള ഏതൊരഴിമതി സംഭവങ്ങളേക്കാള്‍ കളങ്കമുണ്ടാക്കിയ ഒന്ന്.പക്ഷെ ഉമ്മന്‍ചാണ്ടിയുടെ മന്ത്രിസഭ തന്നെ സോളാര്‍ അഴിമതി അന്വേഷിക്കാന്‍ റിട്ടയേര്‍ഡ് ജഡ്ജി ജസ്റ്റിസ് ശിവരാജന്‍ കമ്മീഷനെ നിയമിച്ചു.
ജസ്റ്റിസ് ശിവരാജന്‍ കമ്മീഷനെത്തുന്നു
2013 ഒക്‌ടോബറില്‍ ശിവരാജന്‍ കമ്മീഷനെ സോളാര്‍ അഴിമതിഅന്വേഷിക്കാന്‍ നിയമിതാമാകുന്നു.ആറുമാസത്തെ അന്വേഷണ കമ്മീഷന്‍ പലകാലങ്ങളിലായി കാലാവധി നീട്ടിക്കിട്ടുന്നു.അന്വേഷിക്കാന്‍ നിയമിച്ച ഉമ്മന്‍ചാണ്ടിയെ തന്നെ കമ്മന്‍ പതിനാലു മണിക്കൂറോളം ചോദ്യം ചെയ്യുന്നു.പിന്നെ ഉമ്മന്‍ ചാണ്ടി മന്ത്രിസഭയിലെ പല പ്രമുഖരെയും ചോദ്യം ചെയ്യുന്നു.അന്നത്തെ നാലു ക്യാബിനറ്റ് മന്ത്രിമാരും മൂന്ന് എംഎല്‍എ മാരും ആരോപണ വിധേയരായവരില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.കമ്മീഷന്റെ കാലാവധിയില്‍ ഇരുനൂറിലധികം സാക്ഷികളെ വിസ്തരിച്ചു.ഉമ്മന്‍ചാണ്ടി നിയമിച്ച കമ്മീഷനെ പിന്നീട് വന്ന ഇടതു മന്ത്രിസഭയും മാറ്റിയില്ല.മാത്രമല്ല അന്വേഷണത്തിനായി കാലാവധി നീട്ടി നല്‍കുകയും ചെയ്തു.എന്തായാലും കമ്മീഷന്‍ അന്വേഷണ റിപ്പോര്‍ട്ഇന്ന് മുഖ്യമന്ത്രിയുടെ മേശപ്പുറത്തെത്തുമ്പോള്‍ കേരളരാഷ്ട്രീയത്തിന് എന്തൊക്കെ സംഭവിക്കുമെന്നും ഏതൊക്കെ പ്രമുഖരുടെ മുഖംമൂടി അഴിഞ്ഞുവീഴുമെന്നും കാത്തിരിക്കാം.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....