മന്ത്രി തോമസ് ചാണ്ടിയ്ക്ക് ഇന്ന് നിര്‍ണായകം.ചാണ്ടിക്കെതിരെ ഉയര്‍ന്ന ഭൂമി ഇടപാട് അഴിമതി കേസിലെ ആരോപണങ്ങളുമായി ബന്ധപ്പെട്ടുള്ള പരാതിയിന്‍മേലുള്ള നിര്‍ണായകമായ തെളിവെടുപ്പ് ഇന്ന് നടക്കും.എല്ലാ രേഖകളും കലക്ടറുടെ മുന്നില്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.വാട്ടര്‍ വേള്‍ഡ് ടൂറിസം ഇന്ന് ഹാജരാക്കുന്ന രേഖകളില്‍ തിരിമറി ബോധ്യപ്പെട്ടാല്‍ കേസടുക്കാനാണ് കലക്ടറുടെ തീരുമാനം.ഇതു സംബന്ധിച്ച് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം കലക്ടര്‍ അനുപമയ്ക്ക് നിര്‍ദ്ദേശം നല്‍കിയതായാണ് സൂചന
വേമ്പനാട്ട് കായല്‍ തീരത്ത് മന്ത്രി തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക് പാലസ് റിസോര്‍ട്ടിലേക്ക് കായല്‍ കൈയ്യേറി അനധികൃത റോഡ് നിര്‍മ്മാണം,മാത്രമല്ല റിസോര്‍ട്ടിന്റെ തന്നെ നിര്‍മ്മാണം.,പലയിടങ്ങളിലായി ചാണ്ടി നടത്തിയെന്നു പറയപ്പെടുന്ന ഭൂമി ഇടപാടുകളും,മാത്തൂര്‍ ദേവസ്വം ഭൂമി കൈയ്യേറ്റവും,മാര്‍ത്താണ്ഡം കായല്‍ നികത്തല്‍ തുടങ്ങിയ ആരോപണങ്ങളാണ് ചാണ്ടിക്കെതിരെ ഉയര്‍ന്നിട്ടുള്ളത്.ഈ ഭൂമിയൊന്നും കൈയ്യേറിയതല്ലെന്ന് സ്ഥാപിക്കാനാണ് ചാണ്ടിയുടെ കമ്പനിയുടെ ശ്രമം.എന്നാല്‍ രേഖകള്‍ സഹിതമാണ് ഭുമി കൈയ്യേറ്റം സംബന്ധിച്ച് ആരോപണമുന്നയിക്കുന്നവര്‍ അധികൃതരെ സമീപിച്ചിരിക്കുന്നത്.
ലേക് പാലസ് റിസോര്‍ട്ടിലേക്കുള്ള റോഡ് നിര്‍മ്മിക്കാന്‍ 60 സെന്റ് കായലാണ് കൈയ്യേറിയിരിക്കുന്നതെന്നാണ് ആരോപണം.ഈ ആരോപണത്തില്‍ കഴമ്പുള്ളതിനാല്‍ ചാണ്ടിക്കെതിരെ നടപടിക്കു തന്നെയാകും സാധ്യത.സംസ്ഥാന മന്ത്രിയുടെ നേരേ ഉയര്‍ന്ന ആരോപണമായതിനാല്‍ തെളിവകളോട് കൂടി കൈയ്യേറ്റം ബോധ്യപ്പെടുകയും കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്താല്‍ ചാണ്ടിക്ക് മന്ത്രി സഭയില്‍ നിന്ന് പുറത്തു പോകേണ്ടി വരും. എന്തായാലും ഇന്നത്തെ തെളിവെടുപ്പിന് വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിരിക്കുന്നത്.ഇതു സംബന്ധിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയെല്ലാം വിളിപ്പിച്ചിട്ടുണ്ട്.രേഖകള്‍ ഹാജരാക്കാന്‍ വാട്ടര്‍ വേള്‍ഡ് ടൂറിസം അധികൃതരും മന്ത്രിയും സമയം ആവശ്യപ്പെട്ടാല്‍ ഇന്നത്തെ തെളിവെടുപ്പ് മാറ്റേണ്ടി വരും.കമ്പനി ഡയറക്ടര്‍മാരാകും ജില്ലാ മജിസ്‌ട്രേറ്റ് കൂടിയായ കലക്ടര്‍ക്കു മുന്നില്‍ രേഖകളുമായി ഹാജരാകുക
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....