പി ബാലശങ്കര്‍
കോട്ടയം : ക്രൂഡോയില്‍വില കുറഞ്ഞിട്ടും വിലകുറയ്ക്കാനുള്ള പദ്ധതിപ്രഖ്യാപിക്കാതെ നരേന്ദ്രമോദി നരേന്ദ്രമോദി സര്‍ക്കാര്‍ കൊള്ള തുടരുന്നു. ഇന്നലെമുതല്‍ ഇന്ത്യിലെ ഓയില്‍ കമ്പനികള്‍ അമേരിക്കന്‍ ക്രൂഡോയിലിന്റെ സംസ്‌കരണം ആരംഭിച്ചതോടെയാണ് വീണ്ടും വമ്പന്‍മാരുടെ കീശയിലേക്ക് കോടികളുടെ ലാഭം ഒഴുകി എത്തുന്നത്. പൊതുമേഖല എണ്ണകമ്പനികള്‍ എന്ന പേരുണ്ടെങ്കിലും 42 ശതമാനം ഷെയറുകളില്‍ ഭൂരിപക്ഷവും നേടിയിരിക്കുന്ന ചില വന്‍കിട കുത്തകകളുടെ ബാങ്ക് അക്കൗണ്ടിലേക്കും ജനത്തിനെ കൊള്ള അടിക്കുന്ന പണം ഒഴുകി എത്തുന്ന നിലയാണ്. നികുതി നിരക്കിന്റെ പേരിലാണ് ഇന്ത്യയില്‍ പെട്രോള്‍ , ഡീസല്‍ ഗ്യാസ് വിലകള്‍ ഉയര്‍ന്നു നില്‍ക്കുന്നത് .
നിലവില്‍ ലഭ്യമാവുന്ന വിവരം അനുസരിച്ച് ഇപ്പോള്‍ ഇന്ത്യയില്‍ വില്‍ക്കുന്ന പെട്രോളിന് ഒരു ലിറ്ററിന് നികുതി ഇല്ലാത്ത വില 30.76 പൈസയാണ്. ബാരലിന് 51 ഡോളറിന് ഇന്ത്യന്‍ തീരത്ത് ലഭിക്കുന്ന ക്രൂഡിയിലനിനന്ന് കുറഞ്ഞത് 50 ലിറ്റര്‍ േെപ്രടാളാണ് സംസ്‌കരിച്ച് എടുക്കുന്നത്. ഡീസല്‍ , ഗ്യാസ് , മണ്ണെണ്ണ, ഓയില്‍, വിമാന ഇന്ധനം തുടങ്ങിയവ ഇതു കൂടാതെ ലഭിക്കും.
ഈ അസംസ്‌കൃത വസതുവായ ക്രൂഡോയിലിന്റെ വിലയില്‍ 2 മുതല്‍ 3 ഡോളര്‍ വരെ വിലകുറച്ച് ലഭിക്കാവുന്ന സ്ഥിയാണ് ഇന്നലെ മുതല്‍ ഉണ്ടായിരിക്കുന്നത്. അതായത് നികുതിയില്ലാത്ത പൊഡക്ഷന്‍ കോസ്റ്റില്‍ ഏറ്റവും കുറഞ്ഞത് ഒരു ലിറ്ററില്‍ പത്ത് രൂപയുടെ കുറവ് വരുത്താന്‍ എണ്ണ കമ്പനികള്‍ക്ക് കഴിയും.
കാരണം വിമാന ഇന്ധനത്തിനും, മണ്ണണ്ണയ്ക്കും. ഗ്യാസിനും വരുത്തിയിരിക്കുന്ന വിലവര്‍ദ്ധനവ് മൂലം ലഭിക്കുന്ന ലാഭം. ഇതു കൂടാതെ കഴിഞ്ഞ ആറുമാസത്തിനിടയില്‍ എന്‍ജിന്‍ ഓയിലുകളുടെയും, പാരഫിന്‍ മെഴുകിന്റെയും വിലയില്‍ വന്ന മാറ്റവും നല്ല ലാഭമാണ് റിഫൈനറികള്‍ക്ക് നല്‍കിയിരിക്കുന്നത്. അതുകൂടാതെ രാജ്യാന്തരവിപണിയില്‍ പെട്രോളിയംവില ഇടിഞ്ഞതിനാല്‍ എണ്ണ ഉല്‍പ്പന്നങ്ങളുടെ ഉല്‍പ്പാദനത്തില്‍ സബ്സിഡിയിനത്തില്‍ വന്‍തോതില്‍ ചെലവ് കുറഞ്ഞിട്ടുണ്ട്. മോഡി അധികാരമേറ്റ 2014 മെയില്‍ അസംസ്‌കൃത എണ്ണവില വീപ്പയ്ക്ക് 110 ഡോളറായിരുന്നു. ഇപ്പോള്‍ ഇതിന്റെ പകുതിയാണ്. അതു കൂടാതെ അമേരിക്കന്‍ ഇറക്കുമതി ലാഭവും.
എണ്ണ വിലയിലെ തട്ടിപ്പിന് പുറമെ സബ്സിഡി നല്‍കുന്നതിലും വന്‍ തട്ടിപ്പാണ് മോദി സര്‍ക്കാര്‍ ചെയ്യുന്നത്. നിലവില്‍ കമ്പനികള്‍ വിതരണം ചെയ്യുന്ന എല്ലാത്തരം സിലിണ്ടറുകളും ഉപയോക്താക്കള്‍ വിപണിവിലയിലാണ് എടുക്കേണ്ടിവരുന്നത്. സബ്സിഡിതുക പിന്നീട് ഉപയോക്താവിന്റെ ബാങ്ക് അക്കൌണ്ടില്‍ വരും.എന്നാല്‍ ബാങ്ക് അക്കൌണ്ടുകളില്‍ പിന്നീട് വരുന്ന തുക കൃത്യമാണോ എന്ന് പരിശോധിക്കാനുള്ള സൌകര്യമില്ല. സബ്സിഡി ബാങ്ക് അക്കൌണ്ടുകളില്‍ നിക്ഷേപിക്കുന്ന സംവിധാനം തുടങ്ങിയ കാലത്ത് ലഭിച്ചുവെന്നതിന്റെ ചെറിയ ശതമാനം തുക മാത്രമാണ് ഇപ്പോള്‍ മടങ്ങി കിട്ടുന്നത്. ഇക്കാര്യം എവിടെ പരിശോധിക്കണം എന്നതിന് ഒരു നിജവുമില്ല.
2018 മാര്‍ച്ച് 31നകം എല്‍പിജി സബ്സിഡി നിര്‍ത്തലാക്കുമെന്ന് സര്‍ക്കാര്‍ പാര്‍ലമെന്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. വിപണിവിലയില്‍ എല്ലാത്തരം സിലിണ്ടറുകളെയും എത്തിക്കുന്നതുവരെ എല്ലാമാസവും സബ്സിഡിസിലിണ്ടറിന്റെയും വില കൂട്ടുകയാണിപ്പോള്‍. മൂന്നുവര്‍ഷം മുന്‍പ് ഡല്‍ഹിയില്‍ 414 രൂപയായിരുന്ന സബ്സിഡി സിലിണ്ടറിന് ഇപ്പോള്‍ 491.13 രൂപയായി. വില വര്‍ദ്ധന സിലിണ്ടറിന് 77.13 രൂപ വര്‍ധിച്ചു.
കുടുംബത്തിന് പന്ത്രണ്ട് സിലിണ്ടറാണ് വര്‍ഷത്തില്‍ സബ്സിഡി നിരക്കിലുള്ളത്. പത്തുലക്ഷത്തില്‍ കൂടുതല്‍ വരുമാനമുള്ള കുടുംബങ്ങള്‍ക്ക് ഇപ്പോള്‍ എല്‍പിജി സബ്സിഡിയില്ല. ഇതിലൂടെ ലാഭം 1200 കോടി രൂപയാണ്. സര്‍ക്കാര്‍ കണക്ക് അനുസരിച്ച് 2.66 കോടി കുടുംബം സബ്സിഡി ഉപേക്ഷിച്ചു ഇതിന്റെ വരുമാനവും ആയിരം കോടിക്ക് മുകളിലാണ്. പ്രതിവര്‍ഷം അഞ്ചുലക്ഷം കോടി രൂപയിലേറെ നികുതിയിളവ് കോര്‍പറേറ്റുകള്‍ക്ക് നല്‍കുന്ന സര്‍ക്കാരാണ് സാധാരണക്കാരെ ഊറ്റുന്നത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....