News Beyond Headlines

03 Saturday
January

സോളാറില്‍ പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍; ഉമ്മന്‍ചാണ്ടിയുള്‍പ്പടെയുള്ള നേതാക്കള്‍ക്കെതിരെ മാനഭംഗകേസും

സോളാര്‍ കമ്മീഷന്‍ കേസിലെ അന്വേഷണ റിപ്പോര്‍ട്ട് പുറത്തു വന്നപ്പോള്‍ യുഡിഎഫ് നേതാക്കള്‍ക്കെതിരെ അഴിമതി ,മാനഭംഗകേസുകള്‍ രജിസ്റ്റര്‍ ചെയ്യും.കേസിലെ റിപ്പോര്‍ടും ശുപാര്‍ശയും കണക്കിലെടുത്ത് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ വിജിലന്‍സ്അന്വേഷണവും മുന്‍ ആഭ്യന്തര മന്ത്രി തിരുവഞ്ചൂരിനെതിരെ ക്രിമിനല്‍ കേസും രജിസ്റ്റര്‍ ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.ലൈംഗിക സംതൃപ്തി കൈക്കൂലിയായി കണക്കാക്കി സരിതാ നായരുടെ കത്തില്‍ പരാമര്‍ശിച്ചിരിക്കുന്നവര്‍ക്കെതിരെ മാനഭംഗത്തിന് കേസേടുക്കാനാണ് തീരുമാനം.പത്ര സമ്മേളനത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സോളാര്‍ കേസ് റിപ്പോര്‍ട്ടിനുമേലുള്ള നടപടിയെ കുറിച്ച് വിശദീകരിച്ച്.കേസ് അട്ടിമറിക്കാനും കേസില്‍ നിന്ന് മുഖ്യമന്ത്രിയുടെ ഓഫീസിനെയും ഉമ്മന്‍ചാണ്ടിയെയും രക്ഷിക്കാന്‍ തന്നെ ശ്രമിച്ചതിനുമാണ് തിരുവഞ്ചൂരിനുമെതിരെയുള്ള കേസ്.വേങ്ങര ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ദിവസം സോളാര്‍ റിപ്പോര്‍ട്ടും അതിന്‍മേലുള്ള അനന്തര നടപടികളും പുറത്തു വിട്ടത് രാഷ്ട്രീയ മുതലെടുപ്പിനാണെന്നാണ് കോണ്‍ഗ്രസ് ആരോപിച്ചിരിക്കുന്നത്.
സോളാര്‍ കേസ് പ്രമുഖ രാഷ്ട്രീയ നേതാക്കളുള്‍പ്പടെ പതിനാറു പേര്‍ക്കെതിരെയാണ് രജിസ്റ്റര്‍ ചെയ്യുന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഓഫീസും മുഖ്യമന്ത്രി എന്ന നിലയില്‍ അദ്ദേഹവും സോളാര്‍ ടീമിന് വഴിവിട്ട സഹായം ചെയ്തതായി അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയിരുന്നു.അഴിമതിയും മാനഭംഗവുമാണ് ഉമ്മന്‍ചാണ്ടിക്കെതിരെയുള്ള കേസ്.
സോളാര്‍ കേസില്‍ പെട്ട് ഉമ്മന്‍ചാണ്ടിയുടെ ഓഫീസിനെ സ്വന്തം ശക്തി ഉപയോഗിച്ച് അന്നത്തെ ആഭ്യന്തര മന്ത്രി കൂടിയായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ രക്ഷപെടുത്താന്‍ ശ്രമിച്ചതിന് അദ്ദേഹത്തിനെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യും.
അഴിമതിയ്ക്കും മാനഭംഗത്തിനും കേസ് എടുക്കുന്ന മറ്റ് കോണ്‍ഗ്രസ് നേതാക്കള്‍ ആര്യാടന്‍ മുഹമ്മദ്(മുന്‍ വൈദ്യുത മന്ത്രി)(ഇദ്ദേഹം വിജിലന്‍സ് പ്രത്യേക അന്വേഷണവും നേരിടേണ്ടതുണ്ട്),കെസി വേണുഗോപാന്‍(ആലപ്പുഴ എംപി),ജോസ് കെ മാണി(കോട്ടയം എംഎല്‍എ)അടൂര്‍ പ്രകാശ്(എംഎല്‍എ)ഹൈബി ഈഡന്‍ (എംഎല്‍എ)എപി അനില്‍ കുമാര്‍(എംഎല്‍എ)പളനിമാണിക്യം(മുന്‍ കേന്ദ്രമന്ത്രി)എന്‍ സുബ്രഹ്മണ്യം(കോണ്‍ഗ്രസ് നേതാവ്) തുടങ്ങിയവര്‍ക്കെതിരെ മാനഭംഗത്തിനും അഴിമതിയ്ക്കും കേസെടുക്കും തെളിവു നശിപ്പിച്ചതിനും കുറ്റവാളികളെ സംരക്ഷിക്കാന്‍ശ്രമിച്ചതിനും ഡിവൈഎസ്പി ഹരികൃഷ്ണനെതിരെ വകുപ്പു തലനടപടി സ്ഥാനമാറ്റം,ക്രിമിനല്‍ കേസ് തുടങ്ങിയവ രജിസ്റ്റര്‍ ചെയ്യും.എ ഹേമചന്ദ്രന്‍ (ഡിജിപി)അന്വേഷണത്തിലിടപെട്ടതായാണ് കേസ്(പ്രത്യേക അന്വേഷം സംഘം അന്വേഷിക്കും സ്ഥാനമാറ്റം മുന്‍ എംഎല്‍എ മാരായു തമ്പാനൂര്‍ രവിയ്ക്കും ബെന്നിബെഹനാനുമെതിരെ ക്രിമിനല്‍ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചതിനും തെളിവു നശിപ്പിക്കാന്‍ ശ്രമിച്ചതിനും പ്രതികളെ മനപൂര്‍വ്വം രക്ഷപെടുത്താന്‍ ശ്രമിച്ചതിനും കേസ് രജിസ്റ്റര്‍ ചെയ്യും.
പോലീസ് അസോസിയേഷന്‍ മുന്‍ സെക്രട്ടറി ജി ആര്‍ അജിത്തിനെതിരെ സേളാര്‍ പ്രതികളില്‍ നിന്ന് കാശു വാങ്ങി കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചതിന് സ്ഥാനമാറ്റവും വിജിലന്‍സ് അന്വേഷണവും നേരിടേണ്ടി വരും ഇവരെ കൂടാതെ സോളാര്‍ കേസിന്റെ ആദ്യകാലത്തു പെരുമ്പാവൂര്‍ ,കോന്നി പൊലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസില് ഉമ്മന്‍ ചാണ്ടി,അന്നദ്ദേഹത്തിന്റെ സ്റ്റാഫിലുണ്ടായിരുന്ന ടെനി ജോപ്പന്‍,ജിക്കുമോന്‍ ജേക്കബ്,ഗണ്‍മാന്‍ സലിംരാജ്,അന്ന് മുഖ്യമന്ത്രിയുടെ ഡല്‍ഹിയിലെ അനൗദ്യോഗിക സെക്രട്ടറി തോമസ് കുരുവിള തുടങ്ങിയവര്‍ക്കെതിരെ ക്രിമിനല്‍ നടപടി ചട്ടം 173(8)പ്രകാരം അന്വേഷണം തുടരും

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....