തിരുവനന്തപുരം:പിണറായി സര്‍ക്കാര്‍ സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ അനന്തരനടപടികള്‍ക്കായി അന്വേഷണസംഘത്തെ വിപുലീകരിക്കാനൊരുങ്ങുമ്പോള്‍ ആരോപണ വിധേയരായ കോണ്‍ഗ്രസ് നേതാക്കള്‍ റിപ്പോര്‍ട്ടിന്റെ പകര്‍പ്പിനായി കോടതിയിലേക്ക്.റിപ്പോര്‍ട് പൂര്‍ണമായി പഠിച്ചശേഷം മാത്രമേ കൂടുതല്‍ നിയമനടപടികള്‍ സ്വീകരിക്കാന്‍ കഴിയൂ എന്നതിനാലാണ് റിപ്പോര്‍ട്ടിന്റെ പകര്‍പ്പിനായി നേതാക്കള്‍ കോടതി കയറുന്നത്.
ഉടന്‍ കെപിസസി നിര്‍വ്വാഹകകാര്യ സമിതി ചേരുന്നുണ്ട്.നേതാക്കള്‍ക്കെതിരെയുള്ള റിപ്പോര്‍ട് എങ്ങനെ കൈകാര്യം ചെയ്യുമെന്നും പ്രതിരോധിക്കുമെന്നും തീരുമാനിക്കാനാണ് നിര്‍വ്വാഹക സമിതി ചേരുന്നത്.മാത്രമല്ല ആരോപണവിധേയനായ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയടക്കമുള്ള മുതിര്‍ന്ന നേതാക്കളെ രാഹുല്‍ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്.നേതാക്കള്‍ ഈ വിഷയത്തില്‍ പരസ്യപ്രസ്താവന നടത്തരുതെന്ന നിര്‍ദ്ദേശവും ഹൈക്കമാന്‍ഡ് നല്‍കി കഴിഞ്ഞു.
ഉമ്മന്‍ ചാണ്ടി നേരിട്ടു പണം കൈപ്പറ്റിയെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മുഖ്യമന്ത്രിയെ ക്രിമിനല്‍ കേസില്‍ നിന്നു രക്ഷിക്കാന്‍ ശ്രമിച്ചെന്നും കമ്മീഷന്‍ റിപ്പോര്‍ട്ട് ചെയ്തതിനാലാണ് അവര്‍ അടക്കം യുഡിഎഫ് നേതാക്കള്‍ക്കെതിരേ കേസെടുത്ത് അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
കമ്മീഷന്റെര പത്തു കണ്ടെത്തലുകളും അവയുടെ അടിസ്ഥാനത്തിലുള്ള നിയമോപദേശങ്ങളും കൈക്കൊണ്ട നടപടികളും ഇന്നലെ മന്ത്രിസഭായോഗം അംഗീകരിച്ചു. നടപടി റിപ്പോര്‍ട്ട് സഹിതം ആറു മാസത്തിനകം റിപ്പോര്‍ട്ട് നിയമസഭയുടെ മേശപ്പുറത്തു വയ്ക്കും. റിപ്പോര്‍ട്ടിന്റെട അടിസ്ഥാനത്തില്‍ പോലീസ് ജയില്‍ വകുപ്പുകളില്‍ വരുത്തേണ്ട മാറ്റത്തെക്കുറിച്ചു പഠിക്കാന്‍ വിരമിച്ച ജഡ്ജി ജസ്റ്റീസ് സി.എന്‍ രാമചന്ദ്രന്‍നായരെയും നിയമിച്ചു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....