ഓടുന്ന വാഹനത്തില്‍ നടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഡാലോചന കുറ്റം ചുമത്തപ്പെട്ട് ജയിലില്‍ കഴിയുകയും തുടര്‍ന്ന് ഹൈക്കോടതി ജാമ്യം അനുവദിക്കുകയും ചെയ്ത നടന്‍ ദിലീപിനെതിരെ പൊലീസിന് ഇതുവരെ കുറ്റപത്രം സമര്‍പ്പിക്കാന്‍ കഴിഞ്ഞിട്ടില്ല.ഉന്നത തല ആലോചനകള്‍ക്കു ശേഷം നടനെതിരെ തൊട്ടുത്ത ദിവസങ്ങളില്‍ തന്നെ കുറ്റപത്രം സമര്‍പ്പിക്കുമെന്നാണ് അന്വേഷണ സംഘത്തില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍.രക്ഷപെടാനുള്ള പഴുതുകള്‍ എല്ലാം അടയ്ക്കുക എന്ന തീവ്രയജ്ഞമാണ് ഇപ്പോള്‍ അന്വേഷണം സംഘം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.കാരണം കേസിലെ നിര്‍ണായക തെളിവായ ഫോണ്‍,ദൃശ്യങ്ങള്‍ സൂക്ഷിച്ച മെമ്മറി കാര്‍ഡ് തുടങ്ങിയവ ഇതുവരെ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടില്ലെന്നുള്ളതാണ് അവരേ ഏറ്റവും കുടുക്കുന്നത്.
ഇപ്പോള്‍ പതിനൊന്നാം പ്രതിയായ ദിലീപിനെ ഒന്നാം പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിക്കാന്‍ പൊലീസ് ഒരുങ്ങുന്നെന്ന വാര്‍ത്തകളും സജീവമാണ്.എന്നാല്‍ സാഹചര്യ തെളിവുകള്‍ സാക്ഷിമൊഴി,രഹസ്യമൊഴികള്‍ എന്നിവയിലെല്ലാം നടനെതിരെ ശക്തമായ തെളിവുകള്‍ ലഭ്യമായിട്ടുണ്ടെങ്കില്‍ മാത്രമേ ദിലീപിനെ ഒന്നാം പ്രതിയാക്കാന്‍ കഴിയൂ.പ്രധാനകാരണം നടി പീഡിപ്പിക്കപ്പെട്ട സമയത്ത് വാഹനത്തില്‍ നടന്‍ ഇല്ലായിരുന്നു.മാത്രമല്ല ആ സമയത്ത് വാഹനത്തിലുണ്ടായിരുന്ന പള്‍സര്‍ സുനിയാണ് നടിയെ പീഡിപ്പിച്ചതെന്ന് നടി തന്നെ മൊഴി നല്‍കിയതായാണ് ഇതുവരെ വന്ന വാര്‍ത്തകള്‍.നടി പീഡനത്തിനിരയായി എന്നു പറയുന്ന സമയത്ത് പള്‍സര്‍ സുനി ഒരു മാഡം നല്‍കിയ ക്വട്ടേഷനാണ് ഇതെന്ന് പറഞ്ഞതായി നടി മൊഴി നല്‍കിയതായി നേരത്തേ റിപ്പോര്‍ട് വന്നിരുന്നു.എന്നാല്‍ മാഡം അന്വേഷണ സംഘത്തെ തെറ്റിദ്ധരിപ്പിക്കാനുള്ള സൂത്രംമാത്രമാണെന്നാണ് പൊലീസ് വിലയിരുത്തല്‍.ഇപ്പോള്‍ ജയിലില്‍ കഴിയുന്ന പള്‍സറിനെ ഹാജരാക്കുമ്പൊഴൊക്കെ മാധ്യമങ്ങളോട് മാഡത്തേക്കുറിച്ച് സൂചിപ്പിച്ചിരുന്നു.ഈ മാഡം നടന്റെ ഭാര്യയും നടിയുമായ കാവ്യയാണെന്നും അവരുടെ ബന്ധുവിന്റെ ഉടമസ്ഥതയിലുള്ള ഡിസൈനര്‍ ബുട്ടീക് ആയ ലക്ഷ്യയ#ിലാണ് സുനി നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മെമ്മറി കാര്‍ഡ് കൈമാറിയത് തുടങ്ങിയ നിരവധി വാര്‍ത്തകള്‍ വരികയും ചെയ്തിരുന്നു.പക്ഷെകാവ്യയ്‌ക്കെതിരെ പൊലീസ് കേസെടുത്തിട്ടില്ല.കേസെടുക്കാത്ത സാഹചര്യത്തില്‍ കാവ്യ നല്‍കിയ മുന്‍കൂര്‍ ജാമ്യഹര്‍ജി തീര്‍പ്പാക്കേണ്ട ആവശ്യമില്ലെന്ന്
കോടതിയും പറഞ്ഞിരുന്നു.കാരണം ലക്ഷ്യയില്‍ നിന്നും ഒന്നും കണ്ടെടുക്കാനോ മെമ്മറി കാര്‍ഡ് അവിടെ നല്‍കിയതിന്റെ സാക്ഷിമൊഴികളോ സഹചര്യ തെളിവുകളോ സിസിടിവി ദൃശ്യങ്ങളോ പൊലീസിന് കണ്ടെടുക്കാനായില്ല.കാവ്യയെ പ്രതിയാക്കാതിരിക്കാന്‍ ഈ തെളിവുകളുടെ അഭാവം മതിയാകും. പിന്നെ അന്വേഷണ സംഘം രേഖപ്പെടുത്തിയെന്നു കരുതപ്പെടുന്ന രഹസ്യമൊഴികള്‍.പള്‍സര്‍ സുനിയുടെ അമ്മയുടെ രഹസ്യമൊഴി സംഘം ഇതുമായി ബന്ധപ്പെട്ട് വളരെ നേരത്തേ രേഖപ്പെടുത്തിയിരുന്നു.നടന്‍ ജാമ്യം കിട്ടി ജയില്‍ മോചിതനായ ഉടന്‍ തന്നെ ഗായികയും നടിയുമായ റിമി ടോമിയുടം രഹസ്യമൊഴിയുംസംഘം രേഖപ്പെടുത്തിയിരുന്നതായാണ്
കുറ്റം ചുമത്തപ്പെട്ട നടന്റെ സ്വഭാവത്തേക്കുറിച്ചുള്ള അന്വേഷണത്തില്‍ നടി മഞ്ജു വാര്യരേ വിവാഹം കഴിക്കും മുന്‍പ് നടന്റെബന്ധുകൂടിയായ മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചിരുന്നെന്ന് വരെ വാര്‍ത്തകള്‍ വനിരു്ുന്നു.മഞ്ജുവിനോ അവരുമായി വിവാഹമോചനം നടത്തിയശേഷം വിവാഹം കഴിച്ച നടി കാവ്യ മാധവനോ ഇതു സംബന്ധിച്ച് വിവരങ്ങള്‍ അറിയില്ലായിരുന്നു തുടങ്ങിയ വാര്‍ത്തകളൊക്കെ വന്നിരുന്നു.നടന്‍ ജയിലില്‍ കഴിയുമ്പോള്‍ അന്വേഷണ സംഘം നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയെന്നു പറയപ്പെടുന്ന ആദ്യത്തെ വിവാഹം പക്ഷെ സത്യമായിരുന്നോ എന്നും വ്യക്തമല്ല
മാത്രമല്ല നടന്‍ നടത്തിയ ഭൂമി ഇടപാടുകളും വന്‍ വിവാദമായിരുന്നു.മാത്രമല്ല നടനെ ജയിലില്‍ പ്രശസ്തര്‍ സന്ദര്‍ശിച്ചതും വിവാദമായിരുന്നു.പള്‍സറിനെ അറിയില്ലെന്നു പറഞ്ഞ നടന്‍ പള്‍സറുമായി അടുത്ത ബന്ധം ഉണ്ടെന്ന് വരുത്തി തീര്‍ക്കാന്‍ ജോര്‍ജജോട്ടന്‍സ് പൂരത്തിന്റെ സെറ്റില്‍ ദിലീപിനു പിന്നിലായിങ്ങ കുറച്ചകലെ പള്‍സര്‍ നില്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നുഏറ്റവും അവസാനം നടി ആക്രമിക്കപ്പെട്ട ദിവസങ്ങളില്‍ നടന്‍ ദിലീപ് ചികില്‍സിയാലിയരുന്നു എന്ന് വ്യാജരേഖ ചമച്ചതാണെന്ന് പറയുന്ന റിപ്പോര്‍ട്ടുകളും വന്നിട്ടുണ്ട്.നടി ആക്രമികപ്പെട്ട സമയത്ത് ദിലീപ് ചികില്‍സയിലായിരുന്നെന്ന് നടന്‍ മൊഴഇ നല്‍കിയിരുന്നു.എന്നാല്‍ ആശുപത്രി രേഖകള്‍ വ്യാജമാണെന്ന് പൊലീസിന്റെ കണ്ടെത്തലും
കൂട്ടമാനഭംഗം, ഗൂഢാലോചന, തട്ടിക്കൊണ്ടുപോകല്‍, തെളിവു നശിപ്പിക്കല്‍, പ്രതിയെ സംരക്ഷിക്കല്‍, തൊണ്ടിമുതല്‍ സൂക്ഷിക്കല്‍, ഭീഷണി, അന്യായമായി തടങ്കലില്‍ വയ്ക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ദിലീപിനെതിരെ ചുമത്തും. കുറ്റപത്രത്തിനൊപ്പം നല്‍കാന്‍ നേരിട്ടുള്ള തെളിവുകളുടെയും സാഹചര്യ തെളിവുകളുടെയും അനുബന്ധ റിപ്പോര്‍ട്ടും പൊലീസ് തയാറാക്കിയിട്ടുണ്ട്.
നിയമവിദഗ്ധരും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന യോഗത്തിനുശേഷം അടുത്ത ദിവസങ്ങളില്‍ തന്നെ പ്രത്യേക അന്വേഷണ സംഘം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കും. സമീപകാലത്തു കേരള പൊലീസ് തയാറാക്കിയ ഏറ്റവും സമഗ്രവും സൂക്ഷ്മവുമായ കുറ്റപത്രമാണിതെന്നാണ് വകുപ്പില്‍നിന്നു തന്നെയുള്ള വിലയിരുത്തല്‍. കുറ്റപത്രത്തില്‍ ദിലീപ് ഒന്നാം പ്രതിയാണെന്നും സൂചനകളുണ്ട്
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....