News Beyond Headlines

29 Monday
December

മെര്‍സലിന് കയ്യടിച്ചാല്‍ പോരാ മദ്യത്തിനു ജിഎസ്ടി ഏര്‍പ്പെടുത്തണം, കുടിയന്‍മാരുടെ ഡിമാന്‍ഡ്

റിലീസിനു മുന്‍പേ വിവാദങ്ങള്‍ക്കു തിരികൊളുത്തിയ ഇളയദളപതി വിജയ് ചിത്രം മെര്‍സല്‍ കോടതി വിധിയോടു കൂടിയാണ് ദീപാവലിക്ക് തീയേറ്ററുകളിലെത്തിയത്.എന്നാല്‍ റിലീസിങ്ങിനു ശേഷവും ചിത്രത്തിലെ സംഭാഷണത്തെ ചൊല്ലി വിവാദം കത്തിപ്പടരുകയാണ്.
'സിംഗപ്പൂരില്‍ ഏഴു ശതമാനം മാത്രം ചരക്കു സേവന നികുതിയുള്ളപ്പോള്‍ഇന്‍ഡ്യയില്‍ 28 ശതമാനമാണ്,കുടുംബ ബന്ധം തകര്‍ക്കുന്ന മദ്യത്തിനു ജിഎസ്ടിയില്ല,പക്ഷെ ജീവന്‍ രക്ഷിക്കേണ്ട മരുന്നിനുണ്ട്'തുടങ്ങീ നായകന്റെ സംഭാഷങ്ങളാണ് വലിയ വിവാദമായിരിക്കുന്നത്. ഇത് ത മിഴ്നാട്ടിലെ ബിജെപി നേതൃത്വത്തെ ചൊടിപ്പിച്ചതും നേതാക്കന്‍മാര്‍ സിനിമക്കെതിരെ പ്രതികരിച്ചതും നായകനായ വിജയ്ക്കെതിരെ മതപരമായി തിരിഞതുമൊക്കെ ദേശീയ രാഷ്ട്രീയത്തില്‍ തന്നെ ചര്‍ച്ചയായി.വിജയിനെ പിന്തുണച്ച് സിനിമയിലെയും രാഷ്ട്രീയത്തിലെയും നിരവധി പേര്‍ രംഗത്തെത്തുകയും ചെയ്തിരുന്നു.
തമിഴ് സിനിമയും രാഷ്ട്രീയവും ഒരേ തൂവല്‍ പക്ഷികളാകുന്ന സംഭവങ്ങള്‍ തന്നെയാണ് മെഴ്സലുണ്ടാക്കിയ വിവാദം. എന്നാല്‍ ചിത്രത്തിലെ നായകനുന്നയിക്കുന്ന പ്രധാനപ്പെട്ട വിഷയങ്ങള്‍ വസ്തുതാപരമായി ചിന്തിക്കേണ്ടതുണ്ട്.കാരണം കുടുംബബന്ധങ്ങള്‍ക്കുലച്ചിലുണ്ടാക്കുന്ന മദ്യത്തിന് ചരക്കു സേവന നികുതി അഥവാ ജിഎസ്ടി ഏര്‍പ്പെടുത്തിയിട്ടെല്ലന്നതു നേരു തന്നെ ,പക്ഷെ മദ്യത്തിന് 135 മുതല്‍ 200 ശതമാനം വരെ നികുതിയാണ് മിക്കവാറുമുള്ള ഇന്‍ഡ്യന്‍ സംസ്ഥാനങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന കാര്യം സിനിമയുടെ തിരക്കഥാകൃത്തിന് അറിയാതെ പോയത് കഷ്ടമായി.തമിഴ്നാട്ടിലും സ്ഥിതി വ്യത്യസ്തമൊന്നുമല്ല.കാരണം മദ്യത്തിനു നികുതി തീരുമാനിക്കുന്നതും മദ്യനയം നടപ്പാക്കുന്നതും അതാത് സംസ്ഥാന സര്‍ക്കാരുകളാണ്.
ഉദാഹരണമായി വെറും 42. 20 രൂപയ്ക്ക് തിരുവല്ലയിലുണ്ടാക്കുന്ന ജവാന്‍ എന്ന് മദ്യത്തിന്റെ വില്‍ക്കുന്ന വില 440 ഓളംരൂപയാണ്.ഇതൊരു കണക്കു മാത്രമാണ്.ഈ വില ജിഎസ്ടി നിരക്കിലാക്കുകയാണെങ്കില്‍ മദ്യത്തിന്റെ വില 100 രൂപയില്‍ താഴെ മാത്രമാകും.അല്ലെങ്കില്‍ ഇവിടുത്തെ ഹോട്ടലുടമകള്‍ ചെയ്തിരുന്നതുപോലെ ഇപ്പോഴുളള നികുതിയുടെ കൂടെ വീണ്ടും ജിഎസ്ടി കൂടിയുള്‍പ്പെടുത്തണം.എന്നാല്‍ മദ്യം വില്‍ക്കുന്നത് സര്‍ക്കാരാണ് ,സ്വകാര്യ വ്യക്തികളല്ല.മദ്യത്തിന് അതത് സംസാഥാന സര്‍ക്കാരുകള്‍ അവരവരുടെ നയം സ്വീകരിച്ചിട്ടുണ്ട് താനും മെര്‍സല്‍ എന്ന സിനിമ ഉയര്‍ത്തിയ വിഷയം ബിജെപിയുടെ കേന്ദ്ര നേതൃത്വം നടപ്പാക്കുകയാണെങ്കില്‍ രക്ഷപെടുന്നത് മദ്യപരാകും വില താഴോട്ടു പോരും.കുറഞ്ഞചിലവില്‍ ഫിറ്റാകാം

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....