വാഷിംഗ്ടണ്‍:എച്ച് 1 ബി ,എല്‍1 വീസ നിയമം കര്‍ശനമാക്കി അമേരിക്ക.ഇത്തരം താല്‍ക്കാലിക തൊഴില്‍ വീസകളിലെ നടപടിക്രമങ്ങളിലാണ് കടുത്ത മാറ്റം വരുത്തിയിരിക്കുന്നത്.യുഎസ് പൗരാവകാശ ,കുടിയേറ്റമന്ത്രാലയമാണ് വീസ നിയമങ്ങള്‍ കര്‍ശനമാക്കി ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.കഴിഞ്ഞ 13 വര്‍ഷമായി തുടര്‍ന്നു വന്നിരുന്ന നിയമത്തിനാണ് ട്രെമ്പിന്റെ വരവോടെ മാറ്റം വന്നിരിക്കുന്നത്.പുതിയ നിയമം ഇന്‍ഡ്യയില്‍ നിന്ന് ഐടി മേഖലയില്‍ തൊഴിലെടുക്കുന്നവര്‍ക്കാണ് ഏറ്റവുമധികം തിരിച്ചടിയുണ്ടാക്കുന്നത്. ട്രെമ്പിന്റെ വരവോടെ അമേരിക്കന്‍ പൗരന്‍മാരുടെ തൊഴില്‍ സംരക്ഷണത്തില്‍ കൂടുതല്‍ ഊന്നല്‍ നല്‍കിയതോടെയാണ് കുടിയേറാന്‍ കാത്തു നില്‍ക്കുന്ന ഇന്‍ഡ്യക്കാരുള്‍പ്പടെയുള്ളവര്‍ക്ക് പ്രതിസന്ധി സൃഷ്ടിക്കുന്ന പുത്തന്‍ ഭരണനയം വരുന്നത്.
അമേരിക്കയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഐ.ടി. ജീവനക്കാര്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് ഇത്തരം താത്കാലിക വിസകളാണ്. ഇനിമുതല്‍ വിസ പുതുക്കുന്നസമയത്ത് അര്‍ഹത തെളിയിക്കേണ്ട ഉത്തരവാദിത്വം അപേക്ഷിക്കുന്ന കമ്പനികളുടേതാകും.
പഴയ ചട്ടങ്ങള്‍പ്രകാരം തൊഴില്‍ വിസയ്ക്ക് അര്‍ഹതനേടുന്ന വ്യക്തിയെ വിസ നീട്ടിനല്‍കുന്നതിനും അര്‍ഹരായാണ് കണക്കാക്കുക. ഇനിമുതല്‍ വിസ നീട്ടാനപേക്ഷിക്കുമ്പോള്‍ അപേക്ഷകര്‍ വിസയ്ക്ക് ഇപ്പോഴും അര്‍ഹരാണെന്ന് ഇവരെ പ്രതിനിധാനംചെയ്യുന്ന കമ്പനികള്‍ ഫെഡറല്‍ അധികൃതര്‍ക്ക് മുമ്പില്‍ തെളിയിക്കണം. ഇത് പുതിയ അപേക്ഷകര്‍ക്ക് മാത്രമല്ല, നിലവില്‍ വിസയുള്ളവര്‍ക്കും ബാധകമാകുമെന്ന് അമേരിക്കന്‍ ഇമിഗ്രേഷന്‍ ലോയേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് വില്യം സ്റ്റോക്ക് പറഞ്ഞു
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....