News Beyond Headlines

09 Tuesday
June

പുലിമുരുകനു മുന്നേ ഓടിക്കയറി രാമലീല;ഏഴേകാല്‍ കോടി റെക്കോര്‍ഡോടെ ദിലീപിന്റെ രാമലീല സ്വന്തമാക്കി മഴവില്‍ മനോരമ

കൊച്ചി:ദിലീന്റെ രാമലീല ഏഴേകാല്‍ കോടിയ്ക്ക് സ്വന്തമാക്കി മഴവില്‍ മനോരമ.ബോക്‌സ് ഓഫീസില്‍ വന്‍ കളക്ഷനോടെ മുന്നേറ്റം തുടരുന്നതിനിടയിലാണ് ടെലവിഷന്‍ സംപ്രേക്ഷാവകാശത്തിന് ഏഴേകാല്‍ കോടി രൂപ നല്‍കി രാമലീല മഴവില്‍ സ്വന്തമാക്കിയിരിക്കുന്നത്.രാമലീലയ്ക്കു മുന്‍പ് മോഹന്‍ലാല്‍ മുഖ്യകഥാപാത്രമായ പുലിമുരുകന് ……കോടി റെക്കോര്‍ഡ് തുക നല്‍കിയാണ് ഏഷ്യാനെറ്റ് സ്വന്തമാക്കിയിരുന്നത്.രാമലീലയ്ക്ക് 7.25 കോടി രൂപ ടിവി സംപ്രേക്ഷാവകാശത്തിനു നല്‍കിയതോടെ പുലിമുരുകന്റെ റെക്കോര്‍ഡാണ് തകര്‍ക്കപ്പെട്ടത്.മാത്രമല്ല ഒരു ദിലീപ് ചിത്രത്തിന് ലഭിച്ച റെക്കോര്‍ഡ് സാറ്റ്‌ലൈറ്റ് തുക കൂടിയാണിത്
ഒരുകാലത്ത് മലയാള സിനിമ നിലനിന്നത് തന്നെ സാറ്റ്‌ലൈറ്റ് റേറ്റുകൊണ്ടാണ്.ശരാശരി സിനികളുടെ ആകെ ചിലവ് മൂന്നുകോടി മൂന്നരക്കോടിയാകുന്ന സമയത്ത്,സിനിമയുടെ 80 മുതല്‍ 100 ശതമാനം തുക വരെ സാറ്റ്‌ലൈറ്റ് റേറ്റ് കിട്ടിയിട്ടുണ്ട്.അതുകൊണ്ടു തന്നെ ഒരുകാലത്ത് എണ്ണത്തില്‍ 60 ,70 എന്ന നിലയില്‍ നിന്നിരുന്ന സിനിമ എണ്ണത്തില്‍ 140മുതല്‍ 150 വരെയെത്തി.സിനിമയുടെ എണ്ണത്തിലെ ഈ വര്‍ദ്ധനവിനു കാരണം സാറ്റ്‌ലൈറ്റ് റേറ്റ് തന്നെയായിരുന്നു.എന്നാല്‍ ഇതില്‍ മുന്‍കൂറായി സാറ്റ്‌ലൈറ്റ് നിരക്കു കിട്ടിയിരുന്ന സിനിമകള്‍ പലതും ബോക്‌സോഫീസില്‍ തകര്‍ന്നപ്പോള്‍ ടെലിവിഷന്‍ ചാനലുകള്‍ മുന്‍കൂര്‍ സാറ്റ്‌ലൈറ്റ് റേറ്റ് നല്‍കുന്നത് നിര്‍ത്തി.തുടര്‍ന്ന് സിനിമ തീയേറ്റര്‍ സ്വീകരണം മാത്രം നോക്കിയേ ടെലിവിഷന്‍ സംപ്രേക്ഷണാവകാശ തുക നിശ്ചയിക്കുന്ന രീതിയിലേക്കു മാറി.അതുകൊണ്ടു തന്നെ സൂപ്പര്‍ താര സിനിമകളാണെങ്കില്‍ പോലും ഇപ്പോള്‍ മുന്‍കൂറായി വിറ്റുപോകാറില്ല.മാത്രമല്ല അത്തരം സൂപ്പര്‍ താര സിനിമകള്‍ക്കു പോലും രണ്ടു കോടി മുതല്‍ മൂന്നുകോടി വരെ മാത്രം കിട്ടുമ്പോഴാണ് രാമലീലയ്ക്ക് ഈ വന്‍തുക മഴവില്‍ മനോരമ നല്‍കിയെന്ന റിപ്പോര്‍ട്ടുകള്‍ വരുന്നത്.മുന്‍പ് മമ്മൂട്ടി,ദിലീപ് ചിത്രമായ കമ്മത്ത് ആന്‍ഡ് കമ്മത്തിന് അഞ്ചുകോടിയ്ക്കു മേല്‍ തുക നല്‍കിയാണ് ടിവി സംപ്രേക്ഷണാവകാശം മഴവില്‍ സ്വന്തമാക്കിയത്.
നടി ആക്രമണക്കേസ് ഗൂഡാലോചനയുമായി ബന്ധപ്പെട്ട് രാമലീലയിലെ മുഖ്യകഥാപാത്രമായി അഭിനയിച്ച നടന്‍ ദിലീപിന്റെ ജയില്‍വാസം തുടരുന്നതിനിടിയിലാണ് സെപ്റ്റംബര്‍ 21 ന് രാമലീല തീയേറ്ററുകളിലെത്തിയത്.തീയേറ്ററുകളില്‍ വന്‍ സ്വീകരണമാണ് സിനിമയ്ക്ക് ലഭിച്ചത്.കഴിഞ്ഞ ക്രിസ്മസ് സീസണില്‍ നടന്ന സിനിമാ സമരവും തുടര്‍ന്ന് നടിയുടെ ലൈംഗിക ആക്രമണവും മലയാള സിനിമാ വ്യവസായത്തിലുണ്ടാക്കിയ മാന്ദ്യത്തിന് രാമലീലയുടെ വരവോടെ ഏറെക്കുറെ ശമനമായിരുന്നു.നടിയുടെ പീഡനത്തെ തുടര്‍ന്ന് തീയേറ്ററുകളില്‍ നിന്നകന്ന കുടുംബ പ്രേക്ഷകരും രാമലീല ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്.തീയേറ്റര്‍ കളക്ഷനിലും വന്‍ നേട്ടമാണ് രാമലീല കൈവരിച്ചത്.
നടന്‍ ദിലീപ് ജയിലില്‍ പോയതിനെ തുടര്‍ന്ന് സിനിമയുടെ റിലീസ് അനിശ്ചിതമായി നീണ്ടിരുന്നു.സിനിമാ റിലീസ് ചെയ്യാന്‍ നിര്‍മ്മാതാവ് തീരുമാനിച്ചപ്പോള്‍ റിലീസ് ചെയ്യുന്ന തീയേറ്ററുകള്‍ കത്തിക്കുമെന്നു വരെ ഭീഷണിയുണ്ടായി.ഈ തടസ്സങ്ങളെല്ലാം മറികടന്നാണ് രാമലീല തീയേറ്ററുകളിലെത്തിയത് പുലിമുരുകന്‍ നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപാടം മുളകുപാടം ഫിലിംസിന്റെ ബാറില്‍ നിര്‍മ്മിച്ച ചിത്രം സംവിധാനം നിര്‍വ്വഹിച്ചത് നവാഗതനായ അരുണ്‍ ഗോപിയായിരുന്നു.പ്രയാഗ മാര്‍ട്ടിനാണ് സിനിമയില്‍ ദിലീപിന്റെ നായികയായി എത്തിയത്.കൂടാതെ മുകേഷ് കലാഭവന്‍ ഷാജോണ്‍,സിദ്ദിഖ്,വിജയരാഘവന്‍,പഴയകാല നടി രാധ,മേനകാ സുരേഷ് കുമാര്‍,രഞ്ജി പണിക്കര്‍ തുടങ്ങിയവര്‍ സിനിമയില്‍ ശ്രദ്ദേയമായ വേഷത്തിലെത്തി.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....