കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസിന്റെ വിസ്താരം അതിവേഗ കോടതിയിലെത്തിക്കാനുള്ള തിരക്കിട്ട ചര്‍ച്ചകളുമായി പൊലീസ്.കേസ് അതിവേഗ കോടതിയില്‍ തീര്‍പ്പാക്കണമെന്ന അപേക്ഷയുമായി കോടതിയെ സമീപിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.
ഇതിനിടയില്‍ നടന്‍ ദിലീപിനെതിരായ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കുമെന്ന് ആവര്‍ത്തിക്കുമ്പോളും എന്നു സമര്‍പ്പിക്കുമെന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.നടനെഒന്നാം സാക്ഷിയാക്കാനുള്ള നീക്കമാണ് അന്വേഷണ സംഘം നടത്തുന്നത്.എന്നാല്‍ ദിലീപിനെ ഒന്നാം സാക്ഷിയാക്കി കുറ്റ്പത്രം കോടതിയില്‍ സമര്‍പ്പിക്കുമ്പോള്‍ നടന്‍ രക്ഷപെടാന്‍ പഴുതുകളൊന്നും അവശേഷിപ്പിക്കാന്‍ പാടില്ല.ഇതിനുവേണ്ടിയുള്ള അവസാന വട്ട ശ്രമത്തിലാണ് അന്വേഷണ സംഘമെന്നാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്.
കുറ്റപത്രം സമര്‍പിച്ചയുടന്‍ കേസ് അതിവേഗ കോടതിയില്‍ തീര്‍പ്പാക്കാനുള്ള അപേക്ഷ അന്വേഷണസംഘം കോടതിയില്‍ നല്കിയേക്കും.നേരിട്ട് കൃത്യത്തില്‍ പങ്കാളിയായില്ലെങ്കിലും ഒന്നാം പ്രതി പള്‍സര്‍ സുനി ചെയ്തിരിക്കുന്ന കുറ്റത്തിന്റെയത്ര സമാനമായതോ ഗുരുതരമായതോ ആയ കുറ്റമാണ് ദിലീപിലും പൊലീസ് ചുമത്തിയിരിക്കുന്നത്.അതുകൊണ്ടു തന്നെ നടനെ ഒന്നാം പ്രതിയാക്കാനുള്ള സാധ്യത തള്ളിക്കളയാന്‍ കഴിയില്ല എന്നാല്‍ കേസിലെ നിര്‍ണായക തെളിവായ മൊബൈല്‍ ഫോണും ആക്രമിക്കുന്ന ദൃശ്യങ്ങളടങ്ങിയ മൊബൈല്‍ ഫോണും അന്വേഷണ സംഘത്തനു ലഭിച്ചിട്ടില്ല.സാക്ഷിമൊഴികളും മൊബൈല്‍ ഫോണ്‍ ടവറിനു കീഴില്‍ ഒന്നാം പ്രതി പള്‍സര്‍ സുനിയും പതിനൊന്നാം പ്രതി ദിലീപും എത്തിയതായുള്ള ചില രേഖകള്‍ മാത്രമാണ് അന്വേഷണ സംഘത്തിന്റഎ പക്കലുള്ളത്
എന്നാല്‍ ചില രഹസ്യമൊഴികളും പള്‍സര്‍ സുനിയുടെ അമ്മയുടെ ബാങ്ക് അക്കൗണ്ടും നടന്‍ അന്നേ ദിവസം നടത്തിയിട്ടുള്ള മൊബൈല്‍ സംഭാഷണങ്ങളും സന്ദേശങ്ങളും വിശദമായി പരിശോധിച്ചു വരികയാണ് പൊലീസ്.കൂടാതെ 30 ഓളം പേരുടെ മൊബൈല്‍ കോളുകളുടെ വിശദവിവരങ്ങളും പൊലീസ് തേടിയിട്ടുണ്ടെന്നാണ് സ്ഥിരീകീരിക്കാത്ത റിപ്പോര്‍ട്ടുകള്‍
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....