നടി ആക്രമിക്കപ്പെട്ട കേസിലെ പതിനൊന്നാം പ്രതിയായ ദിലീപിന്റെ കുറ്റപത്രം അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിക്കാനിരിക്കെ പല രഹസ്യ സാക്ഷി മൊഴികളും ദിലീപിന് അനുകൂലമെന്നു സൂചന.കേസിലെ നിര്‍ണായക സാക്ഷിയെന്നു കരുതിയിരുന്ന ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യയുടെ ഓണ്‍ലൈന്‍ വസ്ത്രവ്യാപാര സ്ഥാപനമായ ലക്ഷ്യയിലെ മാനേജര്‍ നല്‍കിയ രഹസ്യമൊഴി നടന് അനുകൂലമാണെന്ന രീതിയല്‍ ഇന്നലെ അന്വേഷണ സംഘത്തോടടുപ്പമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട് നല്‍കിയിരുന്നു.ഇയാള്‍ താന്‍ നല്‍കിയ രഹസ്യമൊഴി മാറ്റി നല്‍കിയതാണെന്ന രീതിയിലാണ് വാര്‍ത്തകള്‍ വന്നിരുന്നത്.എന്നാല്‍ ഇയാള്‍ ആദ്യം നല്‍കിയ രഹസ്യമൊഴി നടന് അനുകൂലമാണോ പ്രതികൂലമാണോഎന്ന് ആര്‍ക്കുമറിയില്ല.
മാത്രമല്ല നടിക്കേസില്‍ ഗൂഡാലോചന കുറ്റം ചുമത്തി നടന്‍ ജയിലില്‍ നിന്ന് 85ആം ദിവസം പുറത്തിറങ്ങുന്നതിനു മുന്‍പേ ഇയാള്‍ മൊഴിമാറ്റിയെന്നാണ് വാര്‍ത്തകള്‍ വരുന്നത്.കാവ്യയുടെ മൊബൈലില്‍ നിന്ന് ഇയാളെ 40 തവണ വിളിച്ചിരുന്നതായും പല പ്രമുഖ മാധ്യമങ്ങളും റിപ്പോര്‍ട് ചെയ്യുന്നുണ്ട്.(കാവ്യയുടെ കടയിലെ മാനേജരെ അവരുടെ മൊബൈലില്‍ നിന്ന് നാല്പതു തവണ വിളിച്ചതില്‍ എന്ത് അസ്വാഭാവികത എന്ന ചോദ്യം ഉയര്‍ന്നേക്കാം).എന്നാല്‍ ദിലീപിന്റെ ജാമ്യാപേക്ഷയിന്‍മേല്‍ വാദം നടന്ന സെപ്റ്റംബര്‍ 27 ന് ഇയാള്‍ മൊഴിമാറ്റിയതായി പ്രോസിക്യൂഷനെ കോടതി ധരിപ്പിച്ചെന്നാണ് വിവരം.(പക്ഷെ വ്യക്തതയില്ല)
ഇയാള്‍ മൊഴി മാറ്റിയതു സംബന്ധിച്ചു മാത്രമല്ല ഇപ്പോള്‍ റിപ്പോര്‍ട് വരുന്നത്.നടനെതിര അദ്ദേഹത്തിന് ഏറ്റവും അടുപ്പമുണ്ടെന്ന് കരുതുന്ന ചിലര്‍ കൂടി രഹസ്യമൊഴി നല്‍കിയതായി സൂചനയുണ്ടായിരുന്നു.എന്നാല്‍ രഹസ്യമൊഴിയില്‍ ഇവര്‍ ദിലീപിനെതിരെ പറഞ്ഞോ എന്ന് വ്യക്തമല്ല.നാദിര്‍ഷാ,കാവ്യ മാധവന്‍,നടന്‍ സിദ്ദിഖ്,ഗായിക റിമി ടോമി,ദിലീപിന്റെ മാനേജരായിരുന്ന അപ്പുണ്ണി തുടങ്ങിയവര്‍ മൊഴിമാറ്റുമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ അന്വേഷണ സംഘത്തോട് അടുപ്പമുള്ള മാധ്യമങ്ങള്‍ വാര്‍ത്തകള്‍ നല്കുന്നുണ്ട്.
പക്ഷെ ഇവരുടെ രഹസ്യമൊഴികള്‍ എന്താണെന്നതു സംബന്ധിച്ച് യാതൊരു ധാരണയും ആര്‍ക്കുമില്ല.രഹസ്യമൊഴി നല്‍കിയെന്നു പറയപ്പെടുന്ന കാവ്യ,നടന്റെ ഭാര്യയാണ്,നാദിര്‍ഷയും റിമിയും സിദ്ദിഖും നടന്റെ അടുത്ത സുഹൃത്തുക്കളുമാണ്.ഇവരൊക്കെ നടനെതിരെ രഹസ്യമൊഴികള്‍ നല്‍കുമെന്ന് വിശ്വസിക്കാന്‍ പ്രയാസവുമാണ് പിന്നെ കാലടി മജിസ്‌ട്രേറ്റ് കോടതിയില്‍ രേഖപ്പെടുത്തിയ സുനിയുടെ അമ്മയുടെ രഹസ്യമൊഴിയാണ്.ഇതുസംബന്ധിച്ചും ആര്‍ക്കും കൃത്യതയില്ല.അന്വേഷണ സംഘത്തില്‍ നിന്നു പുറത്തുവരുന്നവാര്‍ത്തകള്‍ മാത്രമാണ് ഇപ്പോഴുള്ളത്.
രഹസ്യമൊഴി മാറ്റി പറഞ്ഞാല്‍ ഗുരുതരചട്ടലംഘനം ആരോപിച്ച് കേസെടുക്കാന്‍ അന്വേഷണ സംഘം ആലോചിക്കുന്നെന്ന് സൂചിപ്പിക്കുന്ന റിപ്പോട്ടുകളും പല മാധ്യമങ്ങളും നല്‍കുന്നു. കൂടാതെ സിനിമാക്കാരുടെ കൂട്ടസന്ദര്‍ശനത്തിലും അപാകതയുണ്ടെന്നും ചട്ടംലംഘിച്ചെന്നും ഇത് കേസട്ടിമറിച്ചെന്നും അന്വേഷണ സംഘം പറയുന്നു.ജയിലില്‍ സന്ദര്‍ശനത്തിനെത്തിയ സഹപ്രവര്‍ത്തകരില്‍ പലരും സന്ദര്‍ശനാനുമതിയ്ക്കായി അപേക്ഷ നല്‍കിയിരുന്നില്ല.മാത്രമല്ല സിദ്ദിഖും,ഗണേശ്കുമാര്‍ എംഎല്‍എയും ഉള്‍പ്പടെ നടനെ രക്ഷിക്കാന്‍ കൂട്ടു നില്‍ക്കുന്നെന്ന ആരോപണം അന്വേഷണ സംഘം ഉന്നയിക്കുന്നുണ്ട്
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....