News Beyond Headlines

03 Sunday
May

അനുപമ ചാണ്ടിക്ക് കുരുക്കിട്ടു;പിണറായി ഊരാക്കുടുക്കിടുമോ?

ആലപ്പുഴ:ചാണ്ടിക്ക് കുരുക്കുമായി ആലപ്പുഴയിലേയ്ക്ക് അനുപമയെ വിടുമ്പോള്‍ മുഖ്യമന്ത്രിക്ക് ചില കണക്കുകൂട്ടലൊക്കെയുണ്ടായിരുന്നു. അതൊക്കെ ഉറപ്പിക്കുന്ന രീതിയില്‍ തന്നെയാണ് ആലപ്പുഴ കലക്ടര്‍ അനുപമ പ്രവര്‍ത്തിച്ചതും.പദവിയ്ക്ക് യോജിച്ച സത്യസന്ധതയോടെ അനുപമ റിപ്പോര്‍ട്ടും സമര്‍പ്പിച്ചും.റിപ്പോര്‍ട്ടില്‍ ചാണ്ടിക്കെതിരെ ഉയര്‍ന്ന വിവാദങ്ങള്‍ ശരിവെയ്ക്കുന്നതായാണ് സൂചന.മാത്രമല്ല കടുത്ത ചട്ടലംഘനമാണ് ചാണ്ടി നടത്തിയതെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്
.
റിസോര്‍ട് നിര്‍മ്മാണത്തില്‍ കടുത്ത ആപാകത ചുണ്ടിക്കാട്ടിയിട്ടുണ്ട്.കൂടാതെ ആദ്യകാലത്തുള്ള രീതിയിലൊന്നുമല്ല ഇപ്പോള്‍ റിസോര്‍ട്ടിന്റെ നിലയെന്നും പറയുന്നു.മാത്രമല്ല പാര്‍ക്കിങ് ഗ്രൗണ്ട് നിര്‍മിച്ചതിന്റെ അപാകതകള്‍,നിലംനികത്തല്‍ ഇതെല്ലാം ശരിവെക്കുന്ന റിപ്പോര്‍ട്ടാണ്അനുപമയുടേത്.മാത്രമല്ല ചാണ്ടിയെന്ന ശതകോടീശ്വരനെ സഹായിക്കാന്‍ ഉദ്യോഗസ്ഥ തലത്തില്‍ നടത്തിയ അഴിമതികളും അനുപമ റിപ്പോര്‍ട്ടില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്
. പിന്നെ റിസോര്‍ട്ടിന്റെ പാര്‍ക്കിങ് ഗ്രൗണ്ട് സംബന്ധിച്ച വിവരങ്ങളും വിശദമായ രീതിയില്‍ കലക്ടര്‍ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിട്ടുണ്ട്.റിസോര്‍ട്ടിന്റെ പാര്‍ക്കിംഗ് ഗ്രൗണ്ട് ലീലാമ്മ ഈശോയെന്ന തണ്ടപ്പേരിലുള്ളതാണ്.എന്നാല്‍ ഇവര്‍ റിസോര്‍ട്ടുടമകളുമായി ബന്ധമുളള വ്യക്തിയാണ്.അതുകൊണ്ടു തന്നെ അവരുടെ പക്കല്‍ നിന്നു തന്നെ പാട്ടത്തിനെടുത്ത് നടത്തുകയാണെന്ന ചാണ്ടിയുടെ വാദവും തെറ്റാണെന്ന് റിപ്പോര്‍ട് ചൂണ്ടിക്കാട്ടുന്നു.
കാരണം റിസോര്‍ട് നിര്‍മ്മിച്ച കാലത്ത് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള വാട്ടര്‍ വേള്‍ഡ് ടൂറിസം കമ്പനിയായിരുന്നു പാര്‍ക്കിംഗ് ഗ്രൗണ്ട് നിര്‍മ്മാണത്തിന് നേതൃത്വം കൊടുത്തിരുന്നതെന്നു പറയപ്പെടുന്നു.അന്ന് നിര്‍മ്മാണത്തിലെ അപാകത ചൂണ്ടിക്കാട്ടി അധികൃതര്‍ റിസോര്‍ട്ടുടമകള്‍ക്ക് പണിനിര്‍ത്തിവെക്കാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സ്റ്റോപ് മെമ്മോ നല്‍കിയിരുന്നു.എന്നാല്‍ അന്ന് നിര്‍മ്മാണത്തിന് നേതൃത്വം കൊടുത്ത ടൂറിസം കമ്പനി സ്ഥലം ലീലാമ്മ ഈയോയുടേതാണെന്ന് അവകാശവാദം ഉന്നയിച്ചിരുന്നില്ല.എന്നാല്‍ സംഭവം വിവാദമായതോടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്ന സ്ഥലം ലീലാമ്മ ഈയോയുടെകൈയ്യില്‍ നിന്നു പാട്ടത്തിനെടുത്തെന്ന വാദവുമായി കമ്പനി എത്തിയിരുന്നു.പക്ഷെ അനുപമയുടെ റിപ്പോര്‍ട്ടില്‍ പാര്‍ക്കിംഗ് ഗ്രൗണ്ടിനെ കുറിച്ചും അനധികൃത കൈയ്യറ്റത്തെ കുറിച്ച് വിശദമായി പ്രതിപാദിക്കുന്നു.
എന്നാല്‍ ചാണ്ടി ഏറെ പഴികേട്ട മാര്‍ത്താണ്ഡം കായല്‍ കൈയ്യേറ്റത്തേക്കുറിച്ച് ഇരുപതു പേജുള്ള റിപ്പോര്‍ട്ടില്‍ പരാമര്‍ശമില്ലത്രേ.എന്നാല്‍ കായല്‍ കൈയ്യേറ്റത്തേക്കാള്‍ റിപ്പോര്‍ട്ട് ഊന്നല്‍ നല്‍കുന്നത് അനധികൃത റോഡ് നിര്‍മ്മാണമാണ്.അനധികൃതമായി ചാണ്ടി നിര്‍മ്മിച്ചിരിക്കുന്നത് 690 മീറ്റര്‍ റോഡാണ്.പിജെ കുര്യന്‍,കെഇ ഇസ്മയില്‍ എന്നിവരുടെ ഫണ്ട് ഉപയോഗിച്ചെങ്കിലും വേണ്ടത്ര കൂടിയാലോചനകള്‍ നടത്തിയില്ലത്രേ.ഇതൊക്കെ റിപ്പോര്‍ട്ടിന്‍മേല്‍ ചാണ്ടിക്കുളള കുരുക്കാണ്
എന്നാല്‍ കുരുക്കിട്ട അനുപമയുടെ റിപ്പോര്‍ട്ട് ഇപ്പോള്‍ മുഖ്യമന്ത്രിയുടെകൈയ്യിലാണ്.തനിക്കെതിരെ ചെറുവിരല്‍ പോലുമാരുമനക്കില്ലെന്ന തന്റേടത്തിനു മുന്നില്‍ നിലപാടുകള്‍ സ്വീകരിക്കേണ്ടത് പിണറായി വിജയനാണ്.എന്നാല്‍ എവിടെയോ ഒരു രക്ഷാസേന ചാണ്ടിക്കുണ്ടോയെന്ന് സംശയം.സിപിഎമ്മിലേ പലമുതിര്‍ന്ന നേതാക്കള്‍ക്കും ചാണ്ടിയെ ചുമക്കുന്നതിനോട് വിരോധമാണ്.നേതാക്കന്‍മാര്‍ക്കു മാത്രമല്ല അണികള്‍ക്കും അമര്‍ഷമുണ്ട്.ചാണ്ടിക്കെതിരെ എന്നാല്‍ മുഖ്യമന്ത്രി ഇതുവരെ ഒരക്ഷരം മിണ്ടിയിട്ടില്ല.വിവാദങ്ങളൊന്നും പിണറായി അറിഞ്ഞ മട്ടുമില്ല.എന്നാല്‍ തിങ്കളാഴ്ച നടക്കുന്ന സിപിഎം സെക്രട്ടറിയേറ്റ് യോഗം ചാണ്ടിക്കുള്ള കുരുക്കുമുറുക്കുമെന്നു തന്നെയാണ് സൂചന
പാര്‍ട്ടി പറഞ്ഞിട്ട്ബന്ധുക്കളെ നിയമിച്ച ഇപിജയരാജനും,കേവലമൊരു ചാനലിന്റെ തട്ടിപ്പില്‍ പെട്ട ശശീന്ദ്രനും ഇല്ലാത്ത എന്തോ ഒന്ന് ചാണ്ടിക്കുണ്ടെന്നു വേണം കരുതാന്‍.എന്തായാലും ചാണ്ടിക്കിട്ട് ഊരാക്കുടുക്കിട്ടാണ് അനുപമ റിപ്പോര്‍ട് സമര്‍പ്പിച്ചിരിക്കുന്നത്.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....