News Beyond Headlines

30 Tuesday
December

ഉമ്മന്‍ചാണ്ടിയുടെ ഭാവി സോളാറില്‍ ഉരുകുമോ?കാത്തിരിക്കാം;സോളാര്‍ സഭയിലെത്തുമ്പോള്‍

തിരുവനന്തപുരം:വിവാദമായ സോളാര്‍ റിപ്പോര്‍ട് വ്യാഴാഴ്ച സഭയിലെത്തുമ്പോള്‍ ഉമ്മന്‍ചാണ്ടി അടക്കമുള്ള ഒരു ഡസന്‍ കോണ്‍ഗ്രസ് നേതാക്കളുടെ രാഷ്ട്രീയ ഭാവിയാണ് തീരുമാനമാകുന്നത്.മലപ്പുറം ഉപതെരഞ്ഞെടുപ്പിന്റെ അന്ന് ശിവരാജന്‍ കമ്മീഷന്‍ റിപ്പോര്‍ട് മുഖ്യമന്ത്രിക്ക് കൈമാറിയതാണ്.മന്ത്രിസഭ അത് ചര്‍ച്ച ചെയ്തതുമാണ്.എന്നാല്‍ റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.തുടര്‍ന്ന് റിപ്പോര്‍ട് വ്യാഴാഴ്ച സഭയിലെത്തുന്ന സാഹചര്യത്തില്‍ മന്ത്രിസഭായോഗം റിപ്പോര്‍ട്ട് വീണ്ടും ചര്‍ച്ച ചെയ്യും
ആരോപണ വിധേയനായ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് കത്ത് നല്‍കിയെങ്കിലും സഭയുടെ മേശപ്പുറത്ത് വെക്കാതെ റിപ്പോര്‍ട് നല്‍കാനാവല്ലെന്ന് നിയമമന്ത്രി അറിയിച്ചിരുന്നു. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി,മുന്‍ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍രാധാകൃഷ്ണന്‍,ആര്യാടന്‍ മുഹമ്മദ്(മുന്‍ വൈദ്യുതി മന്ത്രി),,കെസി വേണുഗോപാന്‍(ആലപ്പുഴ എംപി),ജോസ് കെ മാണി(കോട്ടയം എംഎല്‌ഐ)അടൂര്‍ പ്രകാശ്(എംഎല്എി)ഹൈബി ഈഡന്‍ (എംഎല്എസ)എപി അനില്‍ കുമാര്‍(എംഎല്എണ)പളനിമാണിക്യം(മുന്‍ കേന്ദ്രമന്ത്രി)എന്‍ സുബ്രഹ്മണ്യം(കോണ്ഗ്രലസ് നേതാവ്പിസി വിഷ്ണുനാഥ്(മുന്‍ എംഎല്‍എ) ,മോന്‍സ് ജോസഫ്എന്നിവര്‍ക്കെതിരെയാണ് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുള്ളത്.ഇതില്‍ തിരുവഞ്ചൂരിന് മാത്രം നേതാക്കളെ രക്ഷപെടുത്തിയാന്‍ ശ്രമിച്ചെന്ന റിപ്പോര്‍ട്ടാണുള്ളത്.ബാക്കിയുള്ള നേതാക്കന്‍മാര്‍ക്കെതിരെ അഴിമതിയും മാനഭംഗവും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സോളാര്‍ കേസില്‍ അഴിമതിയേക്കാള്‍ മുന്നില്‍ നില്‍ക്കുന്നത്‌കേസിലുള്‍പ്പട്ട സ്ത്രീയെ മാനഭംഗപ്പെടുത്തിയെന്ന കുറ്റമാണ്.ലൈംഗികതൃപ്തിയും കൈക്കൂലിയായി കണക്കാക്കണമെന്ന ശുപാര്‍ശയും റിപ്പോര്‍ട്ടിലുണ്ട്.പിന്നെ ഉമ്മന്‍ചാണ്ടിയുടെ അന്നത്തെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളായ ജിക്കുമോന്‍ ജോസഫ്,ടെനി ജോപ്പന്‍,തോമസ് കുരുവിള കൂടാതെ ചില പൊലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുടെ പേരുകള്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്.
കേസിലെ മുഖ്യപ്രതിയായ സരിതയെ മാനഭംഗപ്പെടുത്തിയെന്ന കേസുള്‍പ്പടെയുള്ള കുറ്റം ചുമത്തി ക്രിമിനല്‍ കേസ് എടുക്കാമെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന് കിട്ടിയ നിയമോപദേശം.ഇതു സംബന്ധിച്ച് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ സംസ്ഥാന പൊലീസ് മേധാവിയ്ക്ക് നിര്‍ദ്ദേശം കൊടുത്തെങ്കിലും പിന്നീട് ഉള്‍വലിഞ്ഞു.എന്നാല്‍ വീണ്ടും സരിതയില്‍ നിന്ന് ആരോപണവിധേയര്‍ക്കെതിരെ പരാതി എഴുതി വാങ്ങിയ ശേഷം കേസില്‍ വീണ്ടും നിയമോപദേശം തേടി
മുന്‍ മുഖ്യമന്ത്രി ഉമ്മന്ചാുണ്ടിക്കെതിരായ ലൈംഗിക പീഡന പരാതിയും സോളാര്‍ കേസ് അന്വേഷിച്ച എ.ഹേമചന്ദ്രന്റെ അന്വേഷണ സംഘത്തിനുണ്ടായ വീഴ്ചകളുമായിരിക്കും അന്വേഷിക്കുക. പൊതു അന്വേഷണത്തിനായിരിക്കും ഉത്തരവ്, കേസുകളില്‍ പ്രത്യേക അന്വേഷണത്തിന് ഉത്തരവുണ്ടാകില്ല. ഇപ്പോള്‍ ഏതൊക്കെ കേസുകളില്‍ അന്വേഷണം നടത്തണമെന്ന് സര്ക്കാ ര്‍ പുതിയ ഉത്തരവില്‍ വ്യക്തമാക്കില്ല. അന്വേഷണ സംഘമായിരിക്കും ഇക്കാര്യം തീരുമാനിക്കുക. പ്രാഥമികമായ അന്വേഷണത്തിന് ശേഷം മാത്രമെ കേസ് രജിസ്റ്റര്‍ ചെയ്യുകയുള്ളൂ.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....