News Beyond Headlines

03 Sunday
May

ഉമ്മന്‍ചാണ്ടിയെ ബ്ലാക്ക് മെയില്‍ ചെയ്ത വിഐപി ആര്‌…? കേരളരാഷ്ട്രീയത്തില്‍ വീണ്ടും വിഐപി ചര്‍ച്ച !

ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന്‍റെ സോളാര്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ വെച്ചതിന് പിന്നാലെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ നടത്തിയ പ്രസ്‌താന ചര്‍ച്ചാ വിഷയമാകുന്നു.
രണ്ടു തവണ മുഖ്യമന്ത്രിയായിട്ടുള്ള തന്നെ ഒരു വിഐപി ബ്‌ളാക്ക് മെയിലിംഗ് ചെയ്‌തുവെന്ന ഉമ്മന്‍ചാണ്ടിയുടെ വാക്കുകളാണ് കോണ്‍ഗ്രസിലും യുഡിഎഫിലും ഒരുപോലെ ആശങ്കയുണ്ടാക്കുന്നത്. കേരളാ കോണ്‍ഗ്രസ് (ബി) നേതാവ് ആര്‍ ബാലകൃഷ്ണപിള്ളയാണ് സമ്മര്‍ദ്ദത്തില്ലാക്കാന്‍ ശ്രമിച്ചതെന്ന ആരോപണത്തെ ഉമ്മന്‍ചാണ്ടി തന്നെ തള്ളിപ്പറഞ്ഞപ്പോള്‍ ഈ വിഐപി ആരാണെന്നറിയാനുള്ള ശ്രമത്തിലാണ് കേരളാ രാഷ്‌ട്രീയം.
കിളിരൂര്‍ പീഡനക്കേസിലെ പെണ്‍കുട്ടിയുടെ മരണത്തിന് ശേഷം ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒരു വാക്കാണ് വി.ഐ.പി. അന്ന് പീഡനത്തിന് ഇരയായ പെണ്‍കുട്ടിയെ ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെ ഒരു വി.ഐ.പി സന്ദര്‍ശിക്കുകയും പിന്നീട് പെണ്‍കുട്ടിക്ക് രോഗം മൂര്‍ച്ഛിക്കുകയും മരണത്തിന് കീഴടങ്ങുകയുമായിരുന്നു. എന്തായാലും ആ വിഐപി ചര്‍ച്ച കുറെ കാലത്തേക്ക് കേരളരാഷ്ട്രീയത്തെ വട്ടം ചുറ്റിച്ചെങ്കിലും,് ആ വിഐപിയെ അധികാരത്തില്‍ എത്തിയാല്‍ വെളിച്ചത്ത് കൊണ്ടുവരുമെന്ന് പറഞ്ഞ വി.എസ്സുപോലും പിന്നീട് അതെപ്പറ്റി ഒരു വാക്കുപോലും പറഞ്ഞതായി കേട്ട്‌കേള്‍വി പോലും ഇല്ല. സോളാര്‍ കേസ്സിലെ വിഐപിയുടെ കാര്യം അങ്ങനെ ആകാതിരിക്കട്ടെ.
ഉമ്മന്‍ചാണ്ടിക്കെതിരെ തെളിവുണ്ടെങ്കില്‍ പുറത്തു വിടണമെന്ന് രമേശ് ചെന്നിത്തല തന്നോട് ആവശ്യപ്പെട്ടുവെന്ന സരിത എസ് നായരുടെ വെളിപ്പെടുത്തല്‍ പ്ര​തി​പ​ക്ഷത്ത് ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. സോളാര്‍ റിപ്പോര്‍ട്ടിലുള്ളത് ഗുരുതരമായ കാര്യങ്ങള്‍ ആണെന്ന മുന്‍ കെപിസിസി പ്രസിഡന്റ് വിഎം സുധീരന്റെ പ്രസ്‌താവനയും യുഡിഎഫ് ക്യാമ്പിനെ സമ്മര്‍ദ്ദത്തിലാക്കുന്നു. ഈ സാഹചര്യങ്ങള്‍ നിലനില്‍ക്കെ ഉമ്മന്‍ ചാണ്ടിയെ ബ്ലാക്ക്മെയില്‍ ചെയ്യാന്‍ ശ്രമം നടന്നത് സ്വന്തം പാളയത്തില്‍ നിന്നോണോ എന്ന സംശയവും എ ഗ്രൂപ്പ് നേതാക്കള്‍ക്കിടയിലുണ്ട്.
ഉ​മ്മ​ൻചാ​ണ്ടി മ​ന്ത്രി​സ​ഭ​യി​ലെ ര​ണ്ട് അം​ഗ​ങ്ങ​ൾ, പേ​ഴ്സ​ണ​ൽ സ്റ്റാ​ഫി​ലെ ര​ണ്ട് അം​ഗ​ങ്ങ​ൾ, ര​ണ്ട് ഉ​ദ്യോ​ഗ​സ്ഥ​ർ, ഘ​ട​ക ക​ക്ഷി​യി​ലെ ചി​ല നേ​താ​ക്ക​ൾ എ​ന്നി​വ​രു​ടെ പേ​രു​ക​ളാ​ണ് ബ്ലാക്ക്മെയിലിംഗ് വിവാദത്തില്‍ അ​ഭ്യൂ​ഹ​ങ്ങ​ളാ​യി പ്ര​ച​രി​ക്കു​ന്ന​ത്. ഇ​ത് സം​ബ​ന്ധി​ച്ച് ഉ​മ്മ​ൻ​ചാ​ണ്ടി മ​ന​സ് തു​റ​ന്നാ​ൽ മാ​ത്ര​മെ ചിത്രം വ്യക്തമാകൂ. അതേസമയം, സോളാറ് റിപ്പോര്‍ട്ടിനെ ഒറ്റക്കെട്ടായി നിന്ന് നേരിടാനാണ് കോണ്‍ഗ്രസ് നേതാക്കളുടെ തീരുമാനം. എന്തായാലും ഈ വിഐപിയെ യുഡിഎഫ് തന്നെ വെളിച്ചത്ത് കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കാം.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....