News Beyond Headlines

30 Tuesday
December

വലിച്ചു കയറ്റിയവരാണെങ്കിലും കടന്നുകൂടിയവരാണെങ്കിലും നിലയ്ക്കു നിര്‍ത്താന്‍ പിണറായി സര്‍ക്കാര്‍

കേവലം ഒന്നര വര്‍ഷം മാത്രം പിന്നിടുന്ന ഇടതുപക്ഷ സര്‍ക്കാരിന്റെ മന്ത്രിസഭയില്‍ നിന്നും മൂന്നാമത്തെ മന്ത്രിയുടെ രാജിക്കത്തെഴുതി പോക്കറ്റിലിട്ടു നടക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍.പക്ഷെ രണ്ടാമന്‍ ശശീന്ദ്രനും മൂന്നാമന്‍ തോമസ് ചാണ്ടിയും ഒരേ പാര്‍ട്ടിക്കാരാണെങ്കിലും പിണറായി വിജയന്‍ മുഷ്ടി ചുരുട്ടി കാണിച്ചപ്പോള്‍ തന്നെ രാജിവെച്ചിറങ്ങി പോയ ശശീന്ദ്രനേ പോലെയല്ല ചാണ്ടി.നല്ലപോലെ പണിയെടുത്ത് കൈക്കല്ലാക്കിയ മന്ത്രി കസേര അങ്ങനെ ചുരുട്ടിയെറിഞ്ഞു പോകാനൊന്നും ചാണ്ടിയെ കിട്ടില്ലെന്ന് കേരളം കണ്ടുകൊണ്ടിരിക്കുകയാണ്.അപാരതൊലിക്കട്ടിയുള്ള ചാണ്ടികസേരയില്‍ ശരിക്കും തൂങ്ങിക്കിടക്കുകയാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വാദം.
എന്നാല്‍ കായല്‍ കൈയ്യേറ്റ വിവാദത്തില്‍ മന്ത്രി തോമസ് ചാണ്ടി രാജി വെച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ പരക്കുന്നുണ്ടെങ്കിലും ചാണ്ടിയുടെ പാര്‍ട്ടി എന്‍സിപിയോ ചാണ്ടി തന്നേയോ ഇക്കാര്യത്തില്‍ ഇതുവരെ ഒരു തീരുമാനം പറഞ്ഞിട്ടില്ല.മാത്രമല്ല രാജിവെക്കാന്‍ ചാണ്ടി സന്നദ്ധത അറിയിച്ചെന്ന റിപ്പോര്‍ട്ടുകള്‍ എന്‍സിപി നേതൃത്വം തള്ളിക്കളയുകയും ചെയ്തിട്ടുണ്ട്.പക്ഷെ ചാണ്ടിയുടെ രാജിവരെയെത്തിച്ച സംഭവങ്ങള്‍ക്കു പിന്നില്‍ പ്രതിപക്ഷത്തിനോ ബിജെപിയ്‌ക്കോ യാതൊരു പങ്കുമില്ലെന്നതാണ് വാസ്തവം.കാരണം യുഡിഎഫ് ഭരണകാലത്താണെങ്കില്‍ ചാണ്ടിയുടെ വിഷയങ്ങള്‍ പോലുള്ള ഏറ്റെടുത്ത് മന്ത്രിമാരേക്കൊണ്ട് രാജിവെപ്പിക്കാന്‍ സിപിഎം നടത്തുന്ന പ്രക്ഷോഭങ്ങളൊന്നും ഇടതുകാലത്ത് കോണ്‍ഗ്രസ് കാണിക്കാറില്ല.എന്നാല്‍ ചാണ്ടിയെ കുരുക്കാന്‍ അനുപമയെ ആലപ്പുഴയ്ക്കു വിട്ടത് പിണറായി വിജയനെന്ന അതീവ സൂത്രശാലിയായ ഭരണാധികാരിയുടെ ബുദ്ധി തന്നെയാണ്.കാരണം തിരിച്ചെഴുനേല്‍ക്കാന്‍ കഴിയാത്ത രീതിയില്‍ ചാണ്ടിയെ തളച്ചേ മതിയാകൂ.നിര്‍ബന്ധിച്ച് രാജി എഴുതി വാങ്ങി പിണങ്ങാനല്ല പിണറായയുടെ ശ്രമമെന്നു വ്യക്തം.മാത്രമല്ല പിണറായി സര്‍ക്കാരിന്റെ ഈ ഒന്നരവര്‍ഷക്കാലം കൊണ്ടല്ല തോമസ് ചാണ്ടി ഈ റിസോര്‍ട് നിര്‍മ്മിച്ചതും കായല്‍കൈയ്യേറിയതുമൊന്നും.കീശയുടെ കനം കൊണ്ടു കഴിഞ്ഞ സര്‍ക്കാരുകളുടെയൊക്കെ പരിലാളനകള്‍ ചാണ്ടിക്ക് യഥേഷ്ടം ലഭിച്ചിട്ടുണ്ട്.മാത്രമല്ല ഒരു ഇടത് ബാക്ഗ്രൗണ്ടുള്ള വ്യക്തിയൊന്നുമല്ല താനും ചാണ്ടി.
കുവൈറ്റ് ചാണ്ടിയെന്ന കറതീര്‍ന്ന പറ്റിപ്പുകാരന് കേരളത്തില്‍ ബിസിനസ് സാമ്രാജ്യങ്ങള്‍ വളര്‍ത്തിയെടുക്കാന്‍ വേണ്ടുവോളം സഹായം ചെയ്തവരില്‍ മുന്‍നിരയിലുള്ളത് കോണ്‍ഗ്രസുകാര്‍ തന്നെയാണ് നല്ലയൊരു സദ്യനടത്താന്‍ ചന്തയില്‍ കിടന്ന ചീഞ്ഞുനാറിയ പച്ചക്കറി ഉപയോഗിച്ചതാണ് സിപിഎം ചെയ്ത തെറ്റ്.വിളിച്ചുകയറ്റി സ്ഥാനം കൊടുത്തതാണ്.എന്‍സിപിയെ കൂടി ചേര്‍ത്തു നിര്‍ത്തേണ്ട ഗതികേടൊന്നും പിണറായിക്കില്ല എന്നു വ്യക്തമാണ്.പക്ഷെ എന്‍സിപിയെങ്ങാനും ബിജെപിയുടെ കൂടെ കൂടി നിയമസഭയില്‍ എന്‍ഡിഎയുടെ ബലം വര്‍ദ്ധിച്ചാലോ എന്നുള്ള ആശങ്ക കൊണ്ട് മാത്രമായിരിക്കാം കുട്ടനാട്ടിലെ ചെളി ചുമന്ന് നാറുന്നത്
പിന്നെ ജോയ്‌സ് ജോര്‍ജ്ജ്,സീറ്റുകൂട്ടാന്‍ തലയില്‍ കയറ്റി വെച്ചപ്പോള്‍ ടിയാന്റെ കൈയ്യേറ്റമൊന്നും ശ്രദ്ധിക്കാതിരുന്നത് സിപിഎമ്മിന്റെ തെറ്റ്.ജോയ്‌സിനും ഇടതുപക്ഷ പ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചോ അവരുടെ മൂല്യങ്ങള്‍ പിന്തുടര്‍ന്നോ യാതൊരു പരിചയമുണ്ടായിരുന്നില്ല താനും.വിളിച്ചു കയറ്റിയപ്പോഴും കൈമാറി കിട്ടിയ സ്വത്താണ് ജോയ്‌സിന്റേതെന്ന് വിളിച്ചു പറഞ്ഞ ഇടതു നേതാക്കള്‍ പിന്നാമ്പുറമൊന്നു തിരഞ്ഞു പോകാതിര#ുന്നത് നാണക്കേടായി.പക്ഷെ ഒന്നുണ്ട് ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ നേതാവിന്റെ നാണം പട്ടയം കാത്തുസൂക്ഷിക്കാന്‍ പിണറായി തുനിയുമോ എന്നു കാത്തിരിക്കേണ്ടിയിരിക്കുന്നു
പിന്നെ ഇടതു സ്വതന്ത്രനായി മല്‍സരിച്ചു ജയിച്ച നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വറിന്റെ കാര്യം.ഇദ്ദേഹത്തിനും ഇടതു ബാക്ഗ്രൗണ്ടൊന്നുമുള്ള ആളായിരുന്നില്ല.പരിസ്ഥിതി ലോല പ്രദേശത്ത് പാര്‍ക് നിര്‍മിച്ച് ഇടതുപക്ഷത്തേ മുഴുവന്‍ വെല്ലുവിളിച്ചിരിക്കുകയാണ് അന്‍വര്‍.ഭരണത്തിന്റെ മറവില്‍ ഒരു കെട്ടിട നിര്‍മ്മാണത്തിനു നല്‍കിയ അനുമതിയില്‍ കക്കാടംപൊയ്യില്‍ അന്‍വറിന്റെ ഉടമസ്ഥതയില്‍ നിര്‍മ്മാണം നടത്തിയിരിക്കുന്നത് ആയിരത്തിലേറെ ഏക്കറിലുള്ള വാട്ടര്‍ തീം പാര്‍ക്ക്. ഈ വരുത്തന്റെ ചെയ്തികളിലും ഇടതുപക്ഷം മനംനൊന്ത് നീറുന്നുണ്ടാകാം
.കൊള്ളാനും വയ്യ തള്ളാനും വയ്യാത്ത അവസ്ഥ.പണസഞ്ചിയുടെ വലിപ്പത്തില്‍ കയറിക്കൂടിയവരേയും വിളിച്ചു കയറ്റിയവരേയും നിലയ്ക്കു നിര്‍ത്താന്‍ ഇരട്ടച്ചങ്കുള്ള മുഖ്യമന്ത്രി ശ്രമിക്കുമെന്നു വ്യക്തം.ആലപ്പുഴയ്ക്ക് അനുപമയേ വിട്ടതേ അതിനാണ്.ഇനി ചാണ്ടി,ജോയ്‌സ്,അന്‍വര്‍ എന്നിവരുടെ കാര്യങ്ങളില്‍ പിണറായി സ്വീകരിക്കുന്ന നടപടികള്‍ എന്താണ് എന്നു കാത്തിരിക്കാം.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....