കൊച്ചി: സംസ്ഥാനത്തെ ഏറ്റവും തിരക്കേറിയ റോഡ് ജംഗ്ഷനായ വൈറ്റിലയില്‍ മേല്‍പ്പാലത്തിന്റെ നിര്‍മാണം ഈ മാസം 25ന് ആരംഭിക്കും. നിര്‍മാണത്തിന് ടെന്‍ഡര്‍ നേടിയ തിരുവനന്തപുരത്തെ ശ്രീധന്യ കണ്‍സ്ട്രക്ഷന്‍സുമായി പൊതുമരാമത്ത് വകുപ്പ് 18ന് കരാര്‍ ഒപ്പുവയ്ക്കുമെന്ന് ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫിറുള്ള അറിയിച്ചു. ഒന്നര വര്‍ഷം കൊണ്ട് പാലം നിര്‍മാണം പൂര്‍ത്തിയാകും. കുണ്ടന്നൂര്‍ മേല്‍പ്പാലത്തിന്റെ നിര്‍മാണം ഡിസംബര്‍ അവസാനത്തോടെയും ആരംഭിക്കും.
ദേശീയപാതയില്‍ വൈറ്റില റെയില്‍വെ മേല്‍പ്പാലത്തിനു സമീപത്തു നിന്നും തുടങ്ങി ജംഗ്ഷന്‍ കുറുകെ കടന്ന് ശിവസുബ്രഹ്മണ്യ ക്ഷേത്രത്തിന് സമീപം അവസാനിക്കുന്ന തരത്തിലാണ് മേല്‍പ്പാലത്തിന്റെ രൂപരേഖ. അപ്രോച്ച് അടക്കം മൊത്തം 700 മീറ്റര്‍ നീളം വരുന്ന മേല്‍പ്പാലത്തിന്റെ മധ്യത്തിലെ സ്പാനിന് 40 മീറ്ററാണ് നീളം. വയഡക്ട് ദൈര്‍ഘ്യം 440 മീറ്റര്‍. രണ്ടു വശത്തുമായി ആറു വരി ഗതാഗതം സാധ്യമാകുന്ന പാലത്തിന്റെ വീതി 27.2 മീറ്റര്‍. മേല്‍പ്പാലത്തിന് മൂകളിലൂടെ ആറു മീറ്റര്‍ ഉയരത്തില്‍ കൊച്ചി മെട്രോയുടെ പേട്ടയിലേക്കുള്ള ലൈന്‍ കടന്നു പോകും. മേല്‍പ്പാലത്തിനൊപ്പം മെട്രോ പാതയുടെ വൈറ്റില ജംഗ്ഷന് കുറുകെയുള്ള ഭാഗവും പൂര്‍ത്തീകരിക്കും.
പാലം നിര്‍മാണത്തിന്റെ ഭാഗമായി ഗതാഗതം തിരിച്ചുവിടുന്ന ട്രാഫിക് ഡൈവേര്‍ഷന്‍ പ്ലാനിന് രണ്ടു ദിവസത്തിനകം അന്തിമരൂപമാകും. തെക്കു നിന്നുള്ള ഭാരവാഹനങ്ങള്‍ അരൂര്‍, തോപ്പുംപടി വഴിയും വടക്കു നിന്നുള്ളവ കളമശ്ശേരിയില്‍ നിന്നും എയര്‍പോര്‍ട്ട് - സീപോര്‍ട്ട് റോഡ് വഴിയും തിരിച്ചുവിടാനാണ് ആലോചിക്കുന്നത്. വൈറ്റില ജംഗ്ഷനില്‍ അപ്രോച്ച് റോഡുകളടക്കം ലഭ്യമായ സ്ഥലം പ്രയോജനപ്പെടുത്തി ഗതാഗതതടസം പരമാവധി കുറയ്ക്കാനാണ് ആലോചന.
മേല്‍പ്പാലം നിര്‍മാണത്തിന് മുന്നോടിയായി ഇന്നലെ കളക്ടറേറ്റില്‍ പൊതുമരാമത്ത് വകുപ്പ്, കെ.എം.ആര്‍.എല്‍, ഡി.എം.ആര്‍.സി, പൊലീസ് അധികൃതരുടെ യോഗം കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. കളക്ടറുടെ നേതൃത്വത്തില്‍ രാത്രി വൈറ്റില ജംഗ്ഷന്‍ സന്ദര്‍ശിച്ചും അധികൃതര്‍ സാഹചര്യം വിലയിരുത്തി.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....