News Beyond Headlines

30 Tuesday
December

ചാണ്ടി, സര്‍ക്കാരിനെ നിങ്ങള്‍ ആക്രമിക്കുന്നു; പിണറായി കാത്തിരുന്ന ചോദ്യം;ഇനി രാജി?

ഭൂമി കൈയ്യേറ്റ വിഷയത്തില്‍ അവസാന പിടിവള്ളിയായ കോടതിയും കൈവിട്ട സ്ഥിതിക്ക് ചാണ്ടിക്കു മുന്നില്‍ ഇനി പോംവഴി രാജി മാത്രം.സര്‍ക്കാരിന്റെ തീരുമാനങ്ങളെ ചോദ്യം ചെയ്യാന്‍ പൊതുജനങ്ങള്‍ക്ക് ഹൈക്കോടതിയില്‍ റിട്ട് സമര്‍പ്പിക്കാമെന്നിരിക്കെ ഭരണസംവിധാനത്തെ ചോദ്യം ചെയ്യാന്‍ മന്ത്രി എന്ന നിലയില്‍ തോമസ് ചാണ്ടിയ്ക്ക് അവകാശമില്ല എന്നാണ് കോടതി വിമര്‍ശിച്ചത്. .ഭൂമി കൈയ്യേറ്റ വിഷയത്തില്‍ ആലപ്പുഴ കലക്ടര്‍ അനുപമ നല്‍കിയെ റിപ്പോര്‍ട്ടിനെതിരെ ചാണ്ടി നല്‍കിയ ഹര്‍ജിയിലാണ് കോടതി ഇന്നു വാദം കേട്ടത്.മന്ത്രിസഭയുടെ നിര്‍ദ്ദേശപ്രകാരം കലക്ടര്‍ അന്വേഷിച്ച് സമര്‍പ്പിച്ച റിപ്പോര്‍ട്ടിനെതിരെ അതേ മന്ത്രിസഭയിലെ ഒരംഗമെന്ന നിലയില്‍ ചാണ്ടി നല്‍കിയ ഹര്‍ജി നിലനില്‍ക്കുമോയെന്നാണ് കോടതി വിമര്‍ശിച്ചത്.
ഹര്ജി് നിലനില്ക്കു്‌മോയെന്നു സംശയം പ്രകടിപ്പിച്ച ഹൈക്കോടതി ഡിവിഷന്‍ ബഞ്ച്, ചോദ്യങ്ങളുടെ ശരവര്ഷപമുതിര്ക്കുടകയും ചെയ്തു. മന്ത്രിസഭാ തീരുമാനത്തിനെതിരെ ഒരു മന്ത്രിക്കു ഹര്ജിര നല്കാഷന്‍ സാധിക്കുന്നതെങ്ങനെ? ഇതു ഭരണഘടനാ ലംഘനമല? സ്വന്തം സര്ക്കാുരിനെതിരെ മന്ത്രി കേസ് കൊടുക്കുന്നത് ആദ്യമാണ്. ലോകത്തൊരിടത്തും കേട്ടുകേള്വിതയി കാര്യമാണത്. മന്ത്രിക്കെതിരെ സര്ക്കാുരിന് നിലപാടെടുക്കാനാകുമോ? തുടങ്ങിയ ചോദ്യങ്ങളാണ് കോടതി ചോദിച്ചത്. ആലപ്പുഴ ജില് കലക്ടറുടെ റിപ്പോര്ട്ട്ോ റദ്ദാക്കണം എന്നാവശ്യപ്പെട്ടാണു തോമസ് ചാണ്ടി ഹൈക്കോടതിയെ സമീപിച്ചത്. സുപ്രീം കോടതിയിലെ മുതിര്ന്നാ അഭിഭാഷകന്‍ വിവേക് തന്ഖ്യാണു തോമസ് ചാണ്ടിക്കുവേണ്ടി ഹാജരായത്.
കായല്‍ കൈയ്യേറ്റ വിഷയത്തില്‍ ആലപ്പുഴ കലക്ടറുടെ റിപ്പോര്‍ട് ചാണ്ടിക്ക് എതിരായ സാഹചര്യത്തില്‍ അദ്ദേഹം മന്ത്രിസഭയില്‍ നിന്ന് രാജിവെച്ച് പുറത്തുപോകണമെന്ന് സിപിഐ ഉള്‍പ്പടെയുള്ള ഇടതുപക്ഷ കക്ഷികള്‍ നിരവധി തവണ ആവര്‍ത്തിച്ചു പറഞ്ഞിട്ടും ചാണ്ടി മന്ത്രി സഭയില്‍ കടിച്ചുതൂങ്ങി കിടക്കുകയായിരുന്നു.മാത്രമല്ല ഭരണസംവിധാനത്തെ മുഴുവന്‍ വെല്ലുവിളിച്ച് തനിക്കെതിരെ ആരുമൊരു ചെറുവിരല്‍ പോലും അനക്കില്ലെന്ന് വെല്ലുവിളിച്ച ചാണ്ടി അനുപമയുടെ റിപ്പോര്‍ട്ടിനെ ചോദ്യം ചെയ്ത് കോടതിയെ സമീപിക്കുകയായിരുന്നു.എന്നാല്‍ പണി പാളി.കോടതി രൂക്ഷമായ ഭാഷയിലാണ് ചാണ്ടിയെ വിമര്‍ശിച്ചത്
ഈ വിമര്‍ശനമാണ് യഥാര്‍ത്ഥത്തില്‍ മുഖ്യമന്ത്രി കാത്തിരുന്നതും.കാരണം ചാണ്ടിയുടെ രാജിയെഴുതി പോക്കറ്റിലിട്ടു നടക്കുന്ന പിണറായി ഈ മന്ത്രിസഭാംഗങ്ങളായ ഇപി ജയരാജനെയും എന്‍സിപിയുടെ തന്നെ ശശീന്ദ്രന്റെയും ചീട്ടുകീറിയതു പോലെ ചാണ്ടിയെ തൊട്ടില്ല.കാരണം മറ്റൊന്നുമല്ല,ചാണ്ടി ഉഗ്രന്‍ പാഷാണത്തില്‍ പുഴുവാണെന്ന് പിണറായിക്കറിയാം.വെറുതെ അങ്ങ് ഇറങ്ങിപ്പോകാന്‍ ആക്രോശിച്ചാല്‍ ചാണ്ടി പോകില്ലെന്നും അഥവാ പോയാല്‍ തന്നെ മുട്ടന്‍ പണി തരുമെന്നും മുഖ്യന് അറിയാം.മാറിനില്‍ക്കണമെന്ന് ചാണ്ടിയോട് സിപിഎം ആവശ്യപ്പെട്ടങ്കിലും രൂക്ഷമായഭാഷയിലായിരുന്നുമില്ല.എന്നാല്‍ കോടതി പരാമര്‍ശം ചൂണ്ടിക്കാട്ടി മന്ത്രി മാറിനിന്നേ മതിയാകൂ എന്ന കണ്‍ക്ലൂഷനിലേക്കാകും സിപിഎമ്മും എത്തുക
എന്നാല്‍ എന്‍സിപി കേന്ദ്ര സംസ്ഥാന നേതൃത്വങ്ങള്‍ തോമസ് ചാണ്ടിയുടെ തീരുമാനങ്ങള്‍ക്കൊപ്പമാണ്.എന്നാല്‍ മുഖ്യമന്ത്രിയുടെ തീരുമാനങ്ങള്‍ എന്തായാലും അനുസരിക്കാന്‍ എന്‍സിപി ബാധ്യസ്ഥമാകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണനും പറഞ്ഞിട്ടുണ്ട്.എന്നാല്‍ ഈ വിഷയത്തില്‍ സമയബന്ധിതമായ തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രിയെ പാര്‍ട്ടി ചുമതലപ്പെടുത്തിയിട്ടില്ല.
പക്ഷെ രാജിക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് ചാണ്ടി തന്നെയാണ്.എന്നാല്‍ ഇനി കടിച്ചുതൂങ്ങരുതെന്ന് മുഖ്യമന്ത്രിക്ക് പറയാന്‍ നിയമോപദേശത്തിന്റെ കാര്യമുണ്ടാകില്ല.കാരണം സോളാറില്‍ സര്‍ക്കാരിന് കിട്ടിയ മൈലേജ് നഷ്ടപ്പെടുത്തി കുട്ടനാട്ടിലെ ചെളിയില്‍ മുങ്ങിത്താഴാന്‍ സിപിഎം തയ്യാറാകു#െമന്ന് എന്‍സിപി നേതൃത്വം സ്വപ്നം കാണരുത്.അത് ധാര്‍മ്മിക രാഷ്ട്രീയത്തിന്റെ ഗുരുതര പ്രതിസന്ധിയാണ്.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....