ചുഴലി കൊടുങ്കാറ്റ് പ്രളയം ഇതൊന്നും കേരളീയര്‍ക്ക് അത്ര പരിചിതമല്ലാത്ത സംഗതിയാണ്. എന്നാല്‍ നിനച്ചിരിക്കാതെയാണ് 'ഓഖി' എന്ന ചുഴലി കേരളതീരത്ത് താണ്ഡവമാടിയത്. ഇപ്പോള്‍ കൂടുതല്‍ ശക്തിയോടെ ലക്ഷദ്വീപ് ലക്ഷ്യമാക്കി നീങ്ങിയെങ്കിലും സംസ്ഥാനത്ത് ഇപ്പോഴും ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ‘കണ്ണ്’ എന്ന് അര്‍ഥമുള്ള ബംഗാളി പേരാണ് ഓഖി. ബംഗ്ലാദേശിലാണ് ഓഖി എന്ന പേര് കൂടുതലായി ഉപയോഗിക്കുന്നത്. തിരുവനന്തപുരത്തുനിന്നു 120 കിലോമീറ്റര്‍ തെക്കു മാറി കന്യാകുമാരിക്കു സമീപം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ന്യൂനമർദത്തിന്റെ ഫലമായി രൂപംകൊണ്ട ഓഖി ചുഴലിക്കാറ്റാണ് തെക്കൻ കേരളത്തിലെ കനത്ത മഴയ്‌ക്ക് കാരണം.
മണിക്കൂറില്‍ 75 കിലോമീറ്ററിലധികം വേഗതയുള്ള ചുഴലിക്കാറ്റ് തീരദേശ പ്രദേശങ്ങളിലുള്‍പ്പെടെ കനത്ത നാശനഷ്‌ടമാണ് ഉണ്ടാക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ മലയോര മേഖലകളിലാണ് മഴയും കാറ്റും കൂടുതല്‍ കെടുതി വിതച്ചത്.
സിവിയർ സൈക്ലോണിക് സ്ട്രോം (എസ്‌സിഎസ്) വിഭാഗത്തിൽപ്പെട്ട ഓഖി അപകടകാരിയായ ചുഴലിക്കാറ്റാണ്. മണിക്കൂറില്‍ 220 കിലോമീറ്റർ വരെ വേഗത്തിലാകും കാറ്റ് വീശുകയെന്നാണ് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്. ഇതിനാല്‍ ശക്തമായ മഴയ്‌ക്ക് സാധ്യത നിലനില്‍ക്കുകയാണ്.
തെക്കന്‍ കേരളത്തില്‍ 120 കിലോമമീറ്റര്‍ വേഗത്തിലും മിനിക്കോയി ദ്വീപുകളില്‍ 480 കിലോമീറ്റര്‍ വേഗത്തിലും, ശ്രീലങ്കയില്‍ 340 കിലോമീറ്റര്‍ വേഗത്തിലും കാറ്റ് വീശാന്‍ സാധ്യതയുള്ളതായാണ് വിവരം. മണിക്കൂറിൽ 75 കിലോമീറ്റർ വേഗത്തിലാണ് ചുഴലിക്കാറ്റ് ഇപ്പോൾ വീശിയടിച്ചത്. അടുത്ത 48 മണിക്കൂറിനുള്ളല്‍ 55- 65 കിലോമീറ്റര്‍ മുതല്‍ 75 കിലോമീറ്റര്‍ വേഗത്തില്‍ തെക്കന്‍ കേരളത്തിലും 24 മണിക്കൂറിനുള്ളില്‍ തെക്കന്‍ തമിഴ്‌നാട്ടിലും കാറ്റ് വീശിയേക്കും. ഇപ്പോള്‍ ലക്ഷദ്വീപ് തീരത്തേക്ക് ചുഴലിക്കാറ്റ് നീങ്ങിക്കൊണ്ടിരിക്കുകയാണ്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....