News Beyond Headlines

30 Tuesday
December

അടിതെറ്റിയത് ചന്ദ്രശേഖരന്,പണികിട്ടിയത് പിണറായിയ്ക്ക്‌

ഓഖി ചുഴലിക്കാറ്റ് തീരദേശത്ത് തീര്‍ത്ത് നാശത്തിനേക്കാള്‍ കൂടുതല്‍ ഇടതു മുന്നണിയെ വലയ്ക്കുന്നത് സര്‍ക്കാരിനെ കടപുഴക്കിയ ചുഴലിയെയാണ്.മാധ്യമങ്ങള്‍ സാമൂഹ്യമാധ്യമങ്ങളും ദുരിതനിവാരണ അതോറിറ്റി അധ്യക്ഷന്‍ കൂടിയായ മുഖ്യമന്ത്രിയെ ഓഖിയുടെ പേരില്‍ വേട്ടയാടുമ്പോള്‍ മറുപടി പറയാനാകാതെ ഇടതു മുന്നണി നേതൃത്വം വലയുന്നു.ഇതിനു മുന്‍പ് കേരളത്തിന്റെ തീരദേശ ജീവിതത്തെ മുച്ചൂടം മുടിച്ച് കടന്നു പോയ 2004 ഡിസംബര്‍ 26 ന്റെ സുനാമിയില്‍ പക്ഷെഅന്നത്തെ കോണ്‍ഗ്രസ് നേതൃത്വത്തിന് ജനങ്ങളുടെയും മാധ്യമങ്ങളുടെയും കൈയ്യടി കിട്ടിയിരുന്നു.അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി തീരദേശത്തു ചെന്ന് ജനങ്ങളെ കെട്ടിപ്പിടിച്ചും പരാതികള്‍ നേരിട്ട് എഴുതി വാങ്ങിയും അവരുടെ ദുഖത്തില്‍ പങ്കാളിയായത് വലിയ വാര്‍ത്തയുമായിരുന്നു.എന്നാല്‍ ഓഖിയടിച്ച് നാലു ദിവസങ്ങള്‍ക്കു ശേഷം മാത്രം തീരത്തേയ്‌ക്കെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ തീരദേശ നിവാസികളുടെയും തീരദേശ രാഷ്ട്രീയത്തിന്റെയും ചൂടറിഞ്ഞു
.എന്നാല്‍ ഇവിടെ വേട്ടയാടപ്പെടുന്ന ഇരയെന്ന നിലയില്‍ പിണറായി വിജയനെ ക്രൂശിക്കുന്നവര്‍ ഭരണനിര്‍വ്വഹണത്തിലെ മര്‍മ്മപ്രധാനമായ വകുപ്പിന്റെ വീഴ്ചയെ പറ്റി പറയാതെ പോകുകയാണ്.ദുരന്തനിവാരണ വകുപ്പിന്റെ ചുമതല മുഖ്യമന്ത്രിക്കാണെങ്കിലും ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മുഴുവന്‍ നിര്‍വ്വഹിക്കേണ്ടത് റവന്യൂ വകുപ്പാണ്.കേന്ദ്ര സര്‍ക്കാര്‍ കൈമാറിയ ദുരന്ത മുന്നറിയിപ്പ് യഥാസമയം വകുപ്പ് സെക്രട്ടറി വഴി മുകളിലേക്കും താഴേത്തട്ടിലേയ്ക്കും എത്തിക്കേണ്ടത് റവന്യൂ സെക്രട്ടറിയുടെയും മന്ത്രിയുടെ വകുപ്പിന്റെയും ഉത്തരവാദിത്വത്തില്‍ പെട്ട വിഷയമാണ്.
പതിമൂന്നു വര്‍ഷങ്ങള്‍ക്കു മുന്‍പ് സുനാമി തിരയില്‍ ജീവിതം പാടേ നശിച്ചവരെ അവരുടെ ഇടയിലെത്തി ആശ്വസിപ്പിച്ച് കൈയ്യടി നേടിയത് ഉമ്മന്‍ചാണ്ടിയാണെങ്കിലും അതിന്റെ പിന്നില്‍ കൃത്യമായി പ്രവര്‍ത്തിച്ച റവന്യൂ വകുപ്പും വകുപ്പ് മന്ത്രിയും ആരാലും അറിയപ്പെടാതെ പോയി.അന്ന് മുഖ്യമന്ത്രി റവന്യൂ വകുപ്പിന്റെ മികവാര്‍ന്ന പ്രവര്‍ത്തനം കൊണ്ട് കൈയ്യടി നേടിയെങ്കില്‍,ഇന്ന് റവന്യൂ വകുപ്പിന്റെ കടുത്ത വീഴ്ചകൊണ്ട് ജനങ്ങളുടെ പ്രഹരം ഏറ്റുവാങ്ങുകയാണ് പിണറായി വിജയന്‍.
ഓഖി ആഞ്ഞടിച്ച ദിവസങ്ങളില്‍ തീരദേശത്തേയ്ക്ക് എത്തിച്ചേരാന്‍ പോലും വകുപ്പ് മന്ത്രി ചന്ദ്രശേഖരനോ വകുപ്പ് സെക്രട്ടറിയ്‌ക്കോ കഴിഞ്ഞില്ല.മല്‍സ്യബന്ധന വകുപ്പ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ തീരങ്ങളില്‍ ഓടിയെത്തിയെങ്കിലും റവന്യൂ മന്ത്രിയുടെ വീഴ്ച ഇടതുമുന്നണിയെ മുഴുവന്‍ കളങ്കിതമാക്കി.
ഇടതു സര്‍ക്കാര്‍ അധികാത്തിലെത്തിയ ശേഷം മന്ത്രിമാരുടെ പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും പിന്നില്‍ നില്‍ക്കുന്നത് റവന്യൂ മന്ത്രിയും ബാക്കി സിപിഐ മന്ത്രിമാരുടെ വകുപ്പും തന്നെയാണ്.കാരണം അങ്ങ് വടക്ക് വില്ലേജ് ഓഫീസിന്റൈയും ഉദ്യോഗസ്ഥരുടെയും അനാസ്ഥമൂലം കര്‍ഷകന്‍ ആത്മഹത്യ ചെയ്യേണ്ടി വന്നത് വകുപ്പിന്റെ വലിയ വീഴ്ചയായിരുന്നു.മാത്രമല്ല മൂന്നാര്‍ കൈയ്യേറ്റ വിഷയത്തില്‍ സിപിഎമ്മിനെ ത്രിശങ്കുവിലാക്കി റവന്യൂ വകുപ്പ് എടുത്ത തീരുമാനങ്ങള്‍ ഇടതുമുന്നണിയില്‍ കടുത്ത ഭിന്നിപ്പിന് വഴിയൊരുക്കിയിരുന്നു.പക്ഷെ ഇതിലൊക്കെ മാധ്യമ നിലപാടുകള്‍ മൂലമാണ് സിപിഐയ്‌ക്കെതിരെ പരസ്യ പ്രസ്താവനയ്‌ക്കോ തുറന്ന യുദ്ധത്തിനോ സിപിഎം മുതിരാതിരുന്നത്
എന്നാല്‍ ഓഖീ തീര്‍ത്ത് രാഷ്ട്രീയ കൊടുങ്കാറ്റ് ഇടതുമുന്നണിയിലെ വലിയ കക്ഷികളായ സിപിഎമ്മും സിപിഐയ്യും തമ്മിലുള്ള വലിയ ഭിന്നിപ്പിന് ഇട നല്‍കും. എന്നാല്‍ ഇടതുമുന്നണി അധികാരത്തെലെത്തിയപ്പോള്‍ പ്രവര്‍ത്തന പരിചയമുള്ള മന്ത്രിസ്ഥാനം കൈകാര്യം ചെയ്തിരുന്നവരെ വീണ്ടും മന്ത്രിമാരാക്കാതെ പുതുമുഖങ്ങളെ മന്ത്രിമാരാക്കിയ സിപിഐ അന്ന് കൈയ്യടി നേടിയിരുന്നെങ്കില്‍.ഇന്ന് അതവനവന്‍ പാരയായി സിപിഐയ്ക്കിട്ട് വന്നു ഭവിച്ചിരിക്കുകയാണ്.അതായത് പ്രവര്‍ത്തനപാഠവമില്ലാത്ത മന്ത്രിമാര്‍ അധികാരമേറ്റെടുത്തപ്പോള്‍ ഭരണം ഉദ്യോഗസ്ഥര്‍ക്കായി.അവിടെ മന്ത്രി ചില ഉപചാപകവൃന്ദങ്ങളില്‍ പെട്ട് ഉഴലുകയുമായി.എന്തായാലും പിണറായിക്കിട്ട് മുട്ടന്‍ പണികൊടുത്ത് വകുപ്പില്‍ സ്വസ്ഥമായി കഴിയാമെന്ന് ചന്ദ്രശേഖരന്‍ കരുതിയിട്ടുണ്ടെങ്കില്‍ അത് വൃഥാവിചാരം മാത്രമായിരിക്കും.ഓഖിയുടെ കലിയടങ്ങുന്നതോടെ തലസ്ഥാനത്ത് മാറ്റക്കൊടുങ്കാറ്റായി ഈ വിഷയം സിപിഎം ഉയര്‍ത്തിക്കാട്ടുമെന്നതില്‍ സംശയമില്ല.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....