കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് ഈ വഴിയ്‌ക്കൊന്നു വന്നതാണ്.പിന്നെയെവിടെയെന്ന് ആര്‍ക്കുമറിയില്ല.വടകര എം പി മുല്ലപ്പള്ളി രാമചന്ദ്രനെതിരെയാണ് സാമൂഹ്യമാധ്യമങ്ങളില്‍ വടകരക്കാരുടെ രോക്ഷം ആളിക്കത്തുന്നത് ജയിപ്പിച്ചു വിട്ട ശേഷം മണ്ഡലത്തില്‍ കാലുകുത്താത്ത ജനപ്രതിനിധികള്‍ക്കെതിരെ ജനരോഷം ആളിക്കത്തുന്നത് സാധാരമാണ്.പക്ഷെ ഇവിടെ പ്രക്ഷോഭം നാട്ടിലല്ല.where is mullappallay എന്ന പേരില്‍ # ടാഗ് ക്യാമ്പൈനാണ് വടകരയിലെ യുവജനങ്ങള്‍ നടത്തുന്നത്.
ജയിപ്പിച്ചു വിട്ട ആ മഹാനെ ഇനിയൊന്നു കാണെണമെങ്കില്‍ അടുത്ത തിരഞ്ഞെടുപ്പാകണമെന്ന പരിഹാസം മാത്രമല്ല,അദ്ദേഹത്തിനെതിരെ പരിഹാസ വര്‍ഷമാണ് ചൊരിയുന്നത് ഇങ്ങ് നാട്ടില്‍ ഓഖി ഉറഞ്ഞുതുള്ളിയപ്പോള്‍ അങ്ങ് ഇന്ദ്രപ്രസ്ഥത്തില്‍ രാഹുല്‍ ഗാന്ധിയുടെ പട്ടാഭിഷേകത്തിന് നാടും നഗരവും ഒരുക്കുന്ന തിരക്കിലായിരുന്നു ശ്രീമാന്‍ മുല്ലപ്പള്ളി.ഓഖി അങ്ങ് തെക്കായിരുന്നു അതിന്റെ കലിനൃത്തം ചവിട്ടിയതെങ്കിലും വടകര മണ്ഡലത്തില്‍ പെട്ട തീരദേശങ്ങളില്‍ കടുത്ത കടല്‍ ക്ഷോഭമാണ് അനുഭവപ്പെട്ടത്.എന്നിട്ടും എം പി നാട്ടിലെ ജനങ്ങളെ അന്വേഷിച്ചില്ല.ഇതുകണ്ടു സഹിക്കാന്‍ കഴിയാതെയാണ് മുല്ലപ്പള്ളിയ്‌ക്കെതിരെ ഹാഷ്ടാഗ് ക്യാമ്പൈന്‍ ആരംഭിച്ചിരിക്കുന്നത്.ഇതിനു വന്‍ പ്രചാരണാണ് ലഭിച്ചിരിക്കുന്നത്.
മുല്ലപ്പള്ളിയ്‌ക്കെതിരെ മണ്ഡലത്തിലെ ഒരു വോട്ടര്‍ ഫേസ് ബുക്കില്‍ എഴുതിയ കുറിപ്പും വൈറലാകുകയാണ് വിനോ ബാസ്റ്റ്യന് എന്നയാള് ഫേസ്ബുക്കില് ഒരു കുറിപ്പും പ്രസിദ്ധീകരിക്കുകയുണ്ടായി. അതിങ്ങനെ:
സ്‌നേഹം നിറഞ്ഞ വടകര എംപി മുല്ലപ്പള്ളി രാമചന്ദ്രന് വടകര പാര്‌ലമെന്റ് മണ്ഡലത്തിലെ ഒരു വോട്ടര് എഴുതുന്ന കത്ത്.
2014ല് പതിനാറാം ലോക്‌സഭാ ഇലക്ഷനില് താങ്കള് വടകര പാര്‌ലമെന്റ് മണ്ഡലത്തില് മല്‌സരിക്കുകയും താങ്കള്ക്ക് 416479 വോട്ടുകള് ലഭിക്കുകയും, താങ്കളുടെ എതിരാളിയായി മല്‌സരിച്ച സിപിഐഎം സ്ഥാനാര്ത്ഥി അഡ്വക്കേറ്റ് എ.എന് ഷംസീര് 413173 വോട്ടുകള് നേടുകയും, താങ്കള് 3306 വോട്ടുകള്ക്ക് വിജയിക്കുകയും ചെയ്തിരുന്നു. താങ്കള് വിജയിച്ച ശേഷം താങ്കള്ക്ക് മണ്ഡലത്തിന്റെ പലഭാഗത്തും കോണ്ഗ്രസ്സുകാര് സ്വീകരണം നല്കുകയുണ്ടായി.
2014 ന് മുമ്പ് പതിനഞ്ചാം ലോക്‌സഭയില് താങ്കള് വടകരയില് എംപിയും കേന്ദ്രത്തില് സഹമന്ത്രിയും ആയിരുന്നു. അന്തക്കാലത്ത് പെരുവണ്ണാമൂഴിയില് താങ്കള് സി ആര് പി എഫ് കേന്ദ്രത്തിന് തറക്കല്ലിടുകയും മണ്ഡലത്തിലെ പല സി ആര് പി എഫ് ജവാന്മാരുടെ കുടുംബക്കാരും താങ്കളെ വന്നുകാണുകയും പെരുവണ്ണാമൂഴിക്ക് ട്രാന്‌സ്ഫറിനായി സഹായിക്കാം എന്നുപറഞ്ഞ് അവരെ ആശ്വസിപ്പിച്ച് മടക്കി അയക്കുകയും ചെയ്തിരുന്നു. ആ തറക്കല്ലിടല് യോഗത്തില് താങ്കള് പെരുവണ്ണാമൂഴിക്ക് സമഗ്ര ടൂറിസം പദ്ധതിയും, പെരുവണ്ണാമൂഴിയില് തന്നെ കേന്ദ്ര യൂണിവേഴ്‌സിറ്റിയും, വയനാട് ബദല്‌റോഡും പ്രഖ്യാപിച്ചിരുന്നു.
ഞാനീ കഴിഞ്ഞ ദിവസം നാട്ടില് പോയപ്പോള്, സി ആര് പി എഫ് കേന്ദ്രവും, കേന്ദ്ര യൂണിവേഴ്‌സിറ്റിയും, പെരുവണ്ണാമൂഴി സമഗ്ര ടൂറിസം പ്രൊജക്ടും, വയനാട് ബദല് റോഡും നാട്ടില് കാണാനില്ല. നാട്ടില് പലരോടും അന്വേഷിച്ചപ്പോള് താങ്കളേയും കാണാനില്ല എന്ന മറുപടിയാണ് കിട്ടിയത്. ഇപ്പോള് കേരളത്തിന്റെ പലഭാഗത്തും ഓഖി ചുഴലിക്കാറ്റ് അടിച്ച കൂട്ടത്തില് വടകരയുടെ പലഭാഗത്തുകൂടിയും ഓഖി കടന്നുപോയി. താങ്കളുടെ വീടിന്റെ മുറ്റത്ത് കുറച്ച് വാഴകള് ഒടിഞ്ഞുവീണ് കിടക്കുന്നുണ്ട്. അങ്ങ് ജീവിച്ചിരിപ്പുണ്ട് എങ്കില്, ആരാടേലും പറഞ്ഞ് താങ്കളുടെ വീടിന്റെ മുറ്റത്ത് ഒടിഞ്ഞുവീണു കിടക്കുന്ന വാഴയെങ്കിലും വെട്ടിമാറ്റി മുറ്റവും ഒന്ന് അടിച്ചുവാരിക്കണം. 2016 മെയ് മാസം കേരളത്തില് സംസ്ഥാന ഇലക്ഷന് നടക്കുകയും, പേരാമ്പ്രയില് ടി.പി രാമകൃഷ്ണന് സഖാവിനെ എംഎല്എ ആയി വോട്ടര്മാര് തിരഞ്ഞെടുക്കുകയും, അദ്ദേഹത്തെ മന്ത്രിയാക്കി എല്ഡിഎഫ് മന്ത്രിസഭ അധികാമേല്ക്കുകയും ചെയ്തിരുന്നു. ടി.പി പേരാമ്പ്രയിലെ മാത്രമല്ല, വടകരയിലെയും, കോഴിക്കോട് ജില്ലയുടേയും കാര്യങ്ങള് വളരെ ഭംഗിയായി നോക്കുന്നുണ്ട്. സംസ്ഥാന മന്ത്രിയെന്ന നിലയിലും നല്ല രീതിയില് ഉത്തരവാദിത്തം നിറവേറ്റുന്നുണ്ട്. താങ്കളെ നാട്ടില് കാണാത്ത കുറവ് അതുകൊണ്ട് തന്നെ ആരും അറിയുന്നില്ല. ഈ കത്ത് എഴുതുന്നത്, താങ്കള് നാട്ടിലേക്കുള്ള വഴി മറന്നുപോയതാണ് എങ്കില്, കോഴിക്കോട് എയര്‌പോട്ടിലോ, കോഴിക്കോട്, വടകര റെയില്വേസ്റ്റേഷനിലോ ഇറങ്ങിയാല് വടകര പാര്‌ലമെന്റ് മണ്ഡലത്തിലും, വില്യാപ്പള്ളിയിലുള്ള താങ്കളുടെ വീട്ടിലും എത്തിപ്പെടാനാകും. അഥവാ താങ്കളെ കാണാതായതാണ് എങ്കില് കണ്ടുകിട്ടുന്ന ആരേലും അദ്ദേഹത്തെ അദ്ദേഹത്തിന്റെ വീട്ടിലെങ്കിലും എത്തിക്കണം എന്ന് അഭ്യര്ത്ഥിക്കുന്നു. അഥവാ അങ്ങ് ജീവിച്ചിരിക്കുന്നില്ല എങ്കില് അങ്ങയുടെ ഇല്ലാത്ത ആത്മാവിന് ആത്മശാന്തി നേരുന്നു.എന്ന്, വിനോ ബാസ്റ്റ്യന് ഒപ്പ് വിത്ത് കുത്ത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....