വന്‍ രാഷ്ട്രീയ കുതികാല്‍വെട്ടുകള്‍ക്ക് സാക്ഷ്യം വഹിക്കാനൊരുങ്ങി കേരളം.നിലനില്പിന്റെ രാഷ്ട്രീയത്തില്‍ കുഞ്ഞന്‍പാര്‍ട്ടികളെ കൂടെക്കൂട്ടാന്‍ തന്ത്രങ്ങള്‍ മെനഞ്ഞ് ഇടതും വലതും മുന്നണികള്‍. കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ ബിജെപി മുന്നണിയ്‌ക്കൊപ്പം ചേര്‍ന്ന് വലിയൊരു രാഷ്ട്രീയ മാറ്റത്തിന് കോപ്പുകൂട്ടിയ വെള്ളാപ്പള്ളി നടേശന്റെയും മകന്‍ തുഷാര്‍ വെള്ളാപ്പള്ളിയുടെയും പാര്‍ട്ടിയ്ക്ക് പച്ചതൊടാനിതുവരെ കഴിഞ്ഞിട്ടില്ല.ദേശീയ രാഷ്ട്രീയത്തില്‍ അമിത്ഷായുടെയും മോദിയുടെയും കനിവ് കാത്ത് പലവാതിലുകള്‍ പലതവണ മുട്ടിയിട്ടും അവിടെ നിന്നൊന്നും അനുകൂല മറുപടി കിട്ടാതെ ബിഡിജെഎസ് നാണം കെടുകയാണ്
.ഏതെങ്കിലുമൊരു കോര്‍പറേഷന്‍ ചെയര്‍മാന്‍ പദവിയോ മറ്റേതെങ്കിലുംവലിയ പദവികളോ നല്‍കിയേക്കുമെന്ന വാര്‍ത്തകള്‍ക്കിടയിലൊന്നും പക്ഷെ ബിജെപിയ്‌ക്കൊപ്പം ബിഡിജെഎസിന് പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞില്ല.ഇപ്പോള്‍ എന്തെങ്കിലും കിട്ടുമെന്നു കരുതി മോദിയുടെയും ഷായുടെയും വാതിലുകള്‍ തുഷാര്‍ പലതവണ മുട്ടി.ഒന്നും കിട്ടിയില്ലെന്നു മാത്രമല്ല രണ്ടാം കുടിയിലലെ മക്കളോട് പെരുമാറുന്നതുപോലെ പുച്ഛത്തോടെയുള്ള പെരുമാറ്റവും.കേരളത്തിലെ ഏറ്റവും പ്രബലമായ ജാതിയുടെ കീഴിലുള്ള രാഷ്ട്രീയ പ്രസ്ഥാനത്തോട് ബിജെപി ഒരനുഭാവം പോലും കാട്ടിയില്ല.
എന്നാല്‍ കേരളത്തില്‍ പ്രത്യേക രാഷ്ട്രീയ പരിതസ്ഥിതിയില്‍ ഏതെങ്കിലുമൊരു മുന്നണിയ്‌ക്കൊപ്പം നിന്നാല്‍ മാത്രമേ നിലനില്പ് സാധ്യമാകുകയുള്ളുവെന്ന വെള്ളാപ്പള്ളിയുടെയും മകന്റെയും തിരിച്ചറിവ് ലക്ഷ്യം വെക്കുന്നത് കോണ്‍ഗ്രസിനേ തന്നെ.ഇപ്പോഴൊരു വര്‍ഗീയ മുഖമുള്ള കോണ്‍ഗ്രസിന് ജാതി രാഷ്ട്രീയത്തില്‍ ബിഡിജെഎസിനെ കൂടെക്കൂട്ടിയാല്‍ ആ ചീത്തപ്പേര് ഒഴിവായി കിട്ടും.ഇതു തന്നെയാണ് ഉമ്മന്‍ചാണ്ടിയുടെ ലക്ഷ്യവും.മാണി കൂടെ നിന്നു പോയതിന്റെ ക്ഷീണം തീര്‍ക്കണമെങ്കില്‍ ഇതുപൊലൊരു രാഷ്ട്രീയ കുതിരക്കച്ചവടത്തിന് തയ്യാറേയേ മതിയാകൂ എന്ന് ചാണ്ടിക്കുമറിയാം.മാത്രമല്ല വെള്ളാപ്പള്ളിയെ കൂടെക്കൂട്ടുന്നിതിനോട് തലമുതിര്‍ന്ന നേതാക്കന്‍മാര്‍ക്കാര്‍ക്കും വിഷമവുമില്ല എന്നാണ് കരുതുന്നത്.
ഡിസംബര്‍ 14,15 തീയതികളില്‍ നടക്കുന്ന സംസ്ഥാന സമ്മേളനത്തോടെ ഇടതും വലതുമില്ലാതെ നില്‍ക്കുന്ന മാണി കോണ്‍ഗ്രസുകാര്‍ ഏതു പാളയത്തില്‍ കയറിക്കൂടും എന്ന കാര്യത്തില്‍ തീരുമാനമായേക്കും.ഇടതുപാളയമാണ് മാണിയുടെ ലക്ഷ്യം.എന്നാല്‍ നിയമസഭാ ലോക്‌സഭാ തിരഞ്ഞെടുപ്പുകളില്‍ സീറ്റുകള്‍ വീതം വെക്കുന്നതിലുണ്ടായേക്കാവുന്ന ഭിന്നതകളാണ് ഇപ്പോള്‍ മാണി കോണ്‍ഗ്രസിനെ ഇടത്തോട്ടെടുക്കുന്നതിന്റെ പ്രധാന തടസം.കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ അവസാന കാലത്ത് കോണ്‍ഗ്രസില്‍ നിന്നുണ്ടായ തിക്താനുഭവം കണക്കിലെടുത്ത് അന്നു തന്നെ മുന്നണി വിട്ട് ഇടത്തേക്ക് ചാടാനൊരുങ്ങിയതാണു മാണി.അന്ന് വന്‍ ഓഫറുകള്‍ ഇടതുമുന്നണിയില്‍ നിന്ന് മാണിയ്ക്കു ലഭിച്ചതാണ്.എന്നാല്‍ ദേശീയ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ജോസ് കെ മാണിയ്ക്ക് മന്ത്രിസ്ഥാനം വരെ കിട്ടിയേക്കുമെന്ന സൂചനയെ തുടര്‍ന്ന് ഇടതുമുന്നണിയുമായി മാണി ഉണ്ടാക്കിയേക്കാമായിരുന്ന ധാരണയങ്ങു വിഴുങ്ങി.
പക്ഷെ പിന്നീട് സംഭവിച്ചത് കേരളത്തില്‍ ഇടതുമുന്നണി അധികാരത്തിലെത്തുകയും രാജ്യത്ത് ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ അധികാരത്തിലെത്തുകയും കോണ്‍ഗ്രസിനെ ചവിട്ടിത്താഴ്ത്തുകയും ചെയ്തു.ഇത് കേരള രാഷ്ട്രീയത്തില്‍ മാണിയ്ക്കാണ് ഏറ്റവും ക്ഷീണമുണ്ടാക്കിയത്.പിന്നീട് വന്ന നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം യുഡിഎഫിന്റെ സഖ്യകക്ഷിയായി നിന്ന് മല്‍സരിച്ചെങ്കിലും പിന്നീട് കോണ്‍ഗ്രസുമായി തെറ്റിപ്പിരിഞ്ഞ് ചാടിയ മാണി ഒരു മുന്നണിക്കുള്ളിലും നില്‍ക്കാതെ തുടരുകയായിരുന്നു.ഇതിനിടയില്‍ ജോസ് കെ മാണിക്ക് മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്ത് എന്‍ഡിഎ മാണിയെ ഒപ്പം കൂട്ടുമെന്ന കരക്കമ്പി പ്രചരിച്ചു.എന്നാല്‍ അതും ചീറ്റിപ്പോയി.
എന്നാല്‍ ഇക്കാലത്ത് മാണിയ്‌ക്കെതിരെയുള്ള അഴിമതികേസുകളിലെ വിജിലന്‍സ് അന്വേഷണവും സോളാര്‍ കേസില്‍ മകന്റെ പേരുള്‍പ്പെട്ടതും മാണി കോണ്‍ഗ്രസിന്റെ നില കൂടുതല്‍ വഷളാക്കി.ഈ കേസുകളില്‍ നിന്ന് കരകയറാന്‍ മാണിക്ക് ഇടതിന്റെ പിന്‍ബലം കൂടിയേ തീരുവെന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തി നില്‍ക്കുന്നു.മാത്രമല്ല അടുത്തു വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജോസ് കെ മാണി ,അഥവാ കോണ്‍ഗ്രസിന്റെ തട്ടകമായ കോട്ടയത്ത് നിന്നു മല്‍സരിച്ചാല്‍ പിണങ്ങിപ്പിരിഞ്ഞു പോയ മാണിയെ ജയിപ്പിക്കാന്‍ കോണ്‍ഗ്രസുകാര്‍ തയ്യാറാവണമെന്നുമില്ല.നിലവിലെ രാഷ്ട്രീയത്തില്‍ ജോസിന്റെ ഭാവി സുരക്ഷിതമാകണമെങ്കില്‍ ഇടതുപക്ഷത്തിന്റെ പ്രത്യേകിച്ച് സിപിഎമ്മിന്റെ പിന്തുണ ഉറപ്പാക്കണം
എന്നാല്‍ മാണിയെ കൂടെക്കൂട്ടാന്‍ ഇടതുപക്ഷം തയ്യാറാണെങ്കിലും സിപിഐ യുടെ എതിര്‍പ്പ് മുന്നണിയ്ക്കകത്ത് സിപിഎമ്മിന് വലിയ ദോഷം ചെയ്യും.പക്ഷെ വരാന്‍ മാണി തയ്യാറാണെങ്കില്‍ സിപിഎം അവരെ ഒപ്പം കൂട്ടാനുള്ള നീക്കങ്ങള്‍ തന്നെയാണ് നടത്തുന്നത്.കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് സീറ്റുകള്‍ വലിയെ തോതില്‍ നല്‍കാമെന്ന വാഗ്ദാനം നല്‍കിയാണ് മാണിയെ കൂടെക്കൂട്ടാന്‍ സിപിഎം മുന്നോട്ടിങ്ങിയത്.എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ സീറ്റുകളൊന്നും വാരിക്കോരി നല്‍കാന്‍ സിപിഎം തയ്യാറായേക്കില്ല.മാത്രമല്ല കൂടെക്കൂട്ടുകയാണെങ്കില്‍ മാണിയുടെ കൈയ്യിലിരിക്കുന്ന കടുത്തുരുത്തിയും ചങ്ങനാശേരിയും സിപിഎം ആവശ്യപ്പെട്ടാക്കും.ഇതുകൊണ്ടു തന്നെ ഇടതിലേക്കുള്ള കൂടിച്ചേരലിന് മുതിര്‍ന്ന ചില കേരളാ കോണ്‍ഗ്രസ് നേതാക്കള്‍ പിന്തുണയ്ക്കാനുമിടയില്ല.
എന്നാല്‍ ഇനിയൊരു തെരഞ്ഞെടുപ്പിനെ നേരിടാന്‍ മാണി തയ്യാറായേക്കില്ലെന്നും പാര്‍ട്ടിയുടെ ചെയര്‍മാന്‍ പദവിയിലേക്ക് ജോസ്‌കെമാണിയെ നിര്‍ദ്ദേശിച്ചേക്കുമെന്നും എന്നാല്‍ പ്രഖ്യാപനം ഇത്തവണത്തെ പാര്‍ട്ടിസമ്മേളനത്തില്‍ പ്രഖ്യാപിക്കാനിടയില്ലെന്നുമാണ് രാഷ്ട്രീയ നിരീക്ഷകരുടെ വാദം.ജോസ് കെ മാണി അഥവാ പാര്‍ട്ടി ചെയര്‍മാന്‍ പദവി നല്‍കുകയാണെങ്കില്‍ ഇടഞ്ഞു നില്‍ക്കുന്ന ചില നേതാക്കള്‍ പിളര്‍ന്നു പോകുമെന്നും പുതിയൊരു കേരളാ കോണ്‍ഗ്രസുണ്കുകയോ നിലവിലുള്ളചില കേരളാ കോണ്‍ഗ്രസ് പാര്‍ട്ടിയിലേക്ക് ചേക്കേറുതയോ ചെയ്‌തേക്കുമെന്ന് സൂചനകളുണ്ട്.വളരും തോറും പിളരുന്ന പാര്‍ട്ടിയെന്ന ചീത്തപ്പേര് ഇനിയും കേരളാ കോണ്‍ഗ്രസിന് മാറിയേക്കില്ല
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....