ജിഷാ വധക്കേസില്‍ അമിറുള്‍ ഇസ്ലാംപ്രതിയാണെന്ന് കണ്ടെത്തുകയും ഉചിതമായ ശിക്ഷ വിധിക്കുകയും ചെയ്ത സാഹചര്യത്തില്‍ കേസിന്റെ അന്വേഷത്തിന്റെ ആദ്യഘട്ടത്തില്‍ ഉയര്‍ന്ന വിവാദങ്ങള്‍ക്ക് ആരാണ് മറുപടി നല്‍കുകയെന്നാണ് രാഷ്ട്രീയ കേരളം ഉയര്‍ത്തുന്ന ചോദ്യം.കേസന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ ചില യുഡിഎഫ് നേതാക്കള്‍ക്കെതിരെ കൊലപാതകത്തില്‍ പങ്കുണ്ടെന്ന തരത്തില്‍ ആരോപണങ്ങളുണ്ടായിരുന്നു.പ്രത്യേകിച്ച് യുഡിഎഫ് കണ്‍വീനര്‍ പി പി തങ്കച്ചനെതിരെ ഉയര്‍ന്ന ആരോപണം
.
ഇതു സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്തയക്കുകയും ചെയ്തിരുന്നു.കത്തില്‍ സൂചിപ്പിച്ചിരുന്നതനുസരിച്ച് ജിഷയുടെ കൊലപാതകത്തില്‍ ചില യുഡിഎഫ് നേതാക്കന്‍മാര്‍ക്ക് പങ്കുണ്ടായിരുന്നു എന്നതായിരുന്നു.എന്നാല്‍ കത്തില്‍ ആരാണ് എന്ന് പേര് വെളിപ്പെടുത്തിയിരുന്നില്ല.പക്ഷെ പി പി തങ്കച്ചനെതിരെ തന്നെയായിരുന്നു എന്നു വേണം കരുതാന്‍.മാത്രമല്ല കൊല്ലപ്പെട്ട ജിഷയുടെ അമ്മ കഴിഞ്ഞ 20 വര്‍ഷമായി പിപി തങ്കച്ചന്റെ വീട്ടില്‍ വീട്ടു ജോലിക്കാരിയായി നില്‍ക്കുകയായിരുന്നു എന്നും ജോമോന്‍ ആരോപിച്ചിരുന്നു.എന്നാല്‍ ജോമോന്റെ വാദങ്ങളെ പി പി തങ്കച്ചന്‍ എതിര്‍ക്കുകയും ഒരു ദിവസം പോലും ജിഷയുടെ അമ്മ തന്റെ വീട്ടില്‍ ജോലി ചെയ്യുകയോ തനിക്കവരെ അറിയുകയോ ചെയ്യില്ലെന്ന് തങ്കച്ചന്‍ പറഞ്ഞിരുന്നു.ജോമോന്‍ തനിക്കെതിരെ മനപ്പൂര്‍വ്വം ആരോപണം ഉന്നയിച്ചിരുന്നു എന്നാണ് പി പി ആരോപണത്തെ കുറിച്ച് പറഞ്ഞത്.
പരാതിയില് ഉറച്ച് നില്ക്കുന്നുവെന്നും പരാതിയില് ഉന്നയിച്ച കോണ്ഗ്രസ് നേതാവിന്റെ പേര് അന്വേഷണ സംഘത്തിന് മുന്നില് വെളിപ്പെടുത്തിയിട്ടുണ്ടെന്നും പൊതുപ്രവര്ത്തകന് ജോമോന് പുത്തന്പുരക്കല്. നേതാവിനും അദ്ദേഹത്തിന്റെ മകനും കൊലപാതകത്തില് പങ്കുണ്ടെന്നുള്ളതിന്റെ തെളിവുകളും അന്വേഷണ സംഘത്തിന് നല്കിയിട്ടുണ്ടെന്നും ജോമോന് മാധ്യമങ്ങളോട് പറഞ്ഞു. ജിഷവധക്കേസില് ജോമോന് പുത്തന്പുരക്കല് അന്വേഷണ സംഘത്തിന് നല്കിയ മൊഴിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്
. ജിഷാ വധക്കേസില്‍ പൂര്‍ണമായും സത്യം പുറത്തുവന്നിട്ടുണ്ടോയെന്ന് ജെ മേഴ്‌സിക്കുട്ടിയമ്മയും ആരോപിച്ചിരുന്നു.അതിനു പിന്നില്‍ നടക്കുന്ന കാര്യങ്ങളെ കുറിച്ച് ദുരൂഹത നിലനില്‍ക്കുന്നതായും അവര്‍ ആരോപിച്ചിരുന്നു.
പെരുമ്പാവൂരില് ജിഷയെന്ന ദലിത് പെണ്കുട്ടി മൃഗീയമായി കൊല്ലപ്പെട്ടപ്പോള് പ്രചരിച്ച പലതും കെട്ടുകഥളായിരുന്നെന്ന് അന്വേഷണ സംഘം. ജിഷയും അമീറുല് ഇസ്ലാമും തമ്മില് പ്രണയത്തിലായിരുന്നു, കുളിക്കടവില് വെച്ച് ഇരുവരും തമ്മില് പ്രശ്‌നമുണ്ടായി തുടങ്ങി അവാസ്തവ കഥകള് പ്രചരിച്ചു. പല്ലിന് വിടവുള്ള ആളാണ് കൊലപാതകിയെന്ന വാര്ത്തയും തെറ്റായിരുന്നെന്നാണ് അന്വേഷണസംഘം വിശദീകരിക്കുന്നത്. ജിഷ കൊലപാതക കേസിലെ അന്വേഷണം തുടങ്ങി ആദ്യ ഘട്ടങ്ങളില് അനൌദ്യോഗികമായി പോലീസില് നിന്നും ലഭിച്ച പല വാര്ത്തകളും അവാസ്തമായിരുന്നെന്നാണ് അന്വേഷണ സംഘം ഇപ്പോള് വ്യക്തമാക്കുന്നത്. പ്രണയം നിരസിച്ചതാണ് കൊലക്ക് പിന്നിലെ കാരണമെന്ന് പറയുന്നത് തെറ്റാണ്. സംഭവ ദിവസം ജിഷ പുറത്ത് പോയെന്നും പുറമെ നിന്ന് കൊണ്ട് വന്ന ഭക്ഷണം കഴിച്ചുവെന്നുമുള്ള വാര്ത്തകളും കെട്ടിച്ചമച്ചതാണെന്ന് എസ്പി ഉണ്ണിരാജ പറഞ്ഞു.
കണ്ടുപരിചയം മാത്രമുള്ളവര് ഒരുമിച്ച് പുറത്ത് പോയെന്നും ആ സിസിടിവി ദൃശ്യങ്ങള് ലഭിച്ചുവെന്നുമുള്ള വിവരവും അടിസ്ഥാനമില്ലാത്തതാണ്. അനാറെന്ന സുഹൃത്ത് അമീറിനില്ല തുടങ്ങി ആദ്യഘട്ടത്തില് സമൂഹ മാധ്യമങ്ങളിലും മാധ്യമങ്ങളിലും വന്ന മിക്ക വാര്ത്തകളും പോലീസ് നിഷേധിച്ചുവെന്നത് ശ്രദ്ധേയമാണ്.
കേസില്‍ വിധി വരുന്നതോടെ കേസിന്റെ ആദ്യ ഘട്ടത്തില്‍ ആരോപണ വിധേയരായ എല്‍ഡിഎഫ് നേതാവ് സാജു പോള്‍,യുഡിഎഫ് കണ്‍വീനര്‍ പിപി തങ്കച്ചന്‍ കൂടാതെ മറ്റ് പലരാഷ്ട്രീയ നേതാക്കള്‍ക്കെതിരെയും ഉയര്‍ന്ന ആരോപണത്തിന് ആരു മറുപടി പറയുമെന്നുള്ള കാത്തിരിപ്പിലാണ് കേരള ജനത
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....