News Beyond Headlines

30 Tuesday
December

സിപിഎമ്മിനെ കുരുക്കാന്‍ നോക്കി മനോരമ കുടുങ്ങി

സിപിഎമ്മിനിട്ട് പണിയാന്‍ നോക്കിയ മലയാള മനോരമയ്ക്കി് എട്ടിന്റെ പണി ികിട്ടി.കഴിഞ്ഞ കുറച്ചു ദിവസങ്ങളായിപിണറായി മന്ത്രി സഭയിലേ മന്ത്രിമാര്‍ക്കിട്ട് കോട്ടയം പത്രം തച്ചിനിരുന്ന് പണിയുകയായിരുന്നു.മന്ത്രിമാരുടെ ചിലവുകള്‍ പൊക്കിയെടുത്ത് പത്രത്തിലങ്ങു പ്രസിദ്ധീകരിച്ചു.ഇതു കാണാന്‍ കുറെ സോഷ്യല്‍ മീഡിയ തല്‍പരകക്ഷികളും
ആദ്യം ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചറുടെ ഭര്‍ത്താവിന്റെ കണ്ണടയ്ക്കിട്ടും പിന്നെ അദ്ദേഹത്തിന്റെ ആശുപത്രി വാസത്തിനു ചിലവായ കണക്കെടുപ്പ് നടത്തിയും മനോരമയങ്ങ് കത്തിക്കയറുകയായിരുന്നു.എന്തായാലും ശൈലജ ടീച്ചര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം തുടങ്ങി.ദേ അടുത്തത് മന്ത്രി കെ ടി ജലീലിന്റെ ഫോണിന്റെ പുറകെയായിരുന്നു പത്രം.അഞ്ഞൂറു രൂപയ്ക്കു താഴെ റോമിങ്ങും എസ്റ്റിഡിയും നെറ്റും ആകെ ഓഫറുകളുള്ളപ്പോള്‍ കെ റ്റി ജലീല്‍ അന്‍പതിനായിരം രൂപയ്ക്ക് ഫോണ്‍ വിളികള്‍ നടത്തി സര്‍ക്കാര്‍ ഖജനാവ് മുടിച്ചെന്നായിരുന്നു ആക്ഷേപം.ഇതിനെതിരെ പത്രത്തിന്റെ പേരെടുത്ത് പറഞ്ഞ് കെറ്റി ജലീല്‍ ഫേസ്ബുക്കില്‍ തന്റെ ഫോണ്‍ വിളികളുടെ വിശദാംശങ്ങള്‍ ഉള്‍പ്പടെയുള്ള പ്രസിദ്ധീകരിച്ചു
കെറ്റി ജലീലിന്റെ കുറിപ്പ് ചുവടെ
'*ഡോ: കെ.ടി. ജലീല്‍* ( തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി)
18 മാസത്തെ ആകെ ഫോണ്‍ ബില്ല് = 37299/, സപ്തംബര്‍ മാസത്തെ ബില്ല് = 53445/, എന്ത് കൊണ്ട് ? --------------------------------------- കഴിഞ്ഞ സപ്റ്റംബര്‍ മാസത്തെ എന്റെ ഫോണ്‍ ബില്ല് 53,330 രൂപയാണെന്ന് ചൂണ്ടിക്കാട്ടി മനോരമയില്‍ വന്ന ഒരു ലേഖനം പൊക്കിപ്പിടിച്ച് സോഷ്യല്‍ മീഡിയകളില്‍ തല്‍പരകക്ഷികള്‍ നടത്തുന്ന കുപ്രചരണങ്ങളുടെ യാഥാര്‍ത്ഥ്യം എന്താണ് ? ഞാന്‍ മന്ത്രിപദമേറെറടുത്തിട്ട് പത്തൊന്‍പത് മാസത്തെ ഫോണ്‍ ബില്ലാണ് സര്‍ക്കാര്‍ അടച്ചത് . ബില്‍ ഡേററും തുകയും താഴെ ചേര്‍ക്കുന്നു .
3 - 7 - 16 : 1866/= 3 - 8 - 16 : 1027/= 3 - 9 - 16 : 2500/= 3 - 10 - 16 : 2500/= 3 - 11 - 16 : 3130/= 3 - 12 - 16 : 4077/= 3 - 1 - 17 : 4437/= 3 - 2 - 17 : 2999/= 3 - 3 - 17 : 3693/= 3 - 4 - 17 : 4263/= 3 - 5 - 17 : 1286/= 3 - 6 - 17 : 617/= 28 - 6 - 17 : 264/= 3 - 8 - 17 : 977/= 3 - 9 - 17 : 826/= - - - - - - - - - - - - - - - - - - 3 - 11 - 17 : 827/= 3 - 12 - 17 : 992/= 3 - 1 - 18 : 998/= __________ Total 37, 299/=
പതിനെട്ട് മാസത്തെ ഈ ഉള്ളവന്റെ ടെലഫോണ്‍ ചാര്‍ജ് 37, 299/= രൂപയാണെന്നര്‍ത്ഥം . 3 - 10 - 17 ലെ ടെലഫോണ്‍ ബില്ലാണ് 53445/= . എന്ത് കൊണ്ടാണ് ആ മാസം മാത്രം ബില്‍ തുക ഇത്ര കൂടിയത് ? ഉത്തരവാദപ്പെട്ട മനോരമ പോലുള്ള ഒരു പത്രത്തിന്റെ ലേഖകന് അത്തരമൊരു താരതമ്യാന്വേഷണത്തിന് ബാധ്യത ഉണ്ടായിരുന്നില്ലെ ?
സപ്റ്റംബര്‍ മാസത്തിലാണ് ബ്രിക്‌സ് രാജ്യങ്ങളുടെ അന്താരാഷ്ട്ര സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഇന്‍ഡ്യന്‍ ഡെലിഗേഷനില്‍ അംഗമായി കേരള തദ്ദേശ മന്ത്രി റഷ്യയിലെ ബോഷ്‌കോട്ടോസ്താനിലേക്ക് പോയത് . നാല് ദിവസം നീണ്ടു നിന്ന യാത്രയായിരുന്നു അത് . യാത്രക്ക് മുമ്പ് റോമിംഗ് സൗകര്യം ഔദ്യോഗിക ഫോണില്‍ ലഭ്യമാക്കിയിരുന്നു . ഞാന്‍ മാത്രമായിരുന്നു കേരളത്തില്‍ നിന്നും പോയിരുന്നത് . ഉദ്യോഗസ്ഥരായി ആരും ഉണ്ടായിരുന്നില്ല . ഇംഗ്ലിഷ് വളരെ അപൂര്‍വ്വം ആളുകള്‍ക്കേ ആ നാട്ടില്‍ അറിയൂ . സമ്മേളന സംബന്ധമായ കാര്യങ്ങള്‍ക്ക് ഒന്നുകില്‍ റഷ്യയിലെ ഇന്‍ഡ്യന്‍ എംബസി ഉദ്യോഗസ്ഥനേയോ അതല്ലെങ്കില്‍ പ്രോഗ്രാം കോര്‍ഡിനേറ്ററായ റഷ്യക്കാരനേയോ ഇടക്ക് വിളിക്കേണ്ടിയിരുന്നു . മന്ത്രി എന്ന നിലയില്‍ തിരുവനന്തപുരത്തെ ഓഫീസുമായി രാവിലെയും വൈകുന്നേരവും ഔദ്യോഗിക കാര്യങ്ങള്‍ അന്വേഷിക്കുന്നതിനും വിളിക്കേണ്ടതുണ്ടായിരന്നു.
ഞാനിതുവരെ ഗള്‍ഫ് രാജ്യങ്ങളിലും മലേഷ്യയിലും മാത്രമാണ് സന്ദര്‍ശനം നടത്തിയിട്ടുള്ളത് . അവിടെ നിന്നൊക്കെയുള്ള റോമിംഗ് ചാര്‍ജും ഏകദേശം വശമുണ്ടായിരുന്നു . അതില്‍ നിന്ന് കുറച്ചധികമേ റഷ്യയില്‍ നിന്ന് വിളിക്കുമ്പോഴും നാട്ടില്‍ നിന്നുമുള്ള ഇന്‍കമിംഗ് കാളുകള്‍ സ്വീകരിക്കുമ്പോഴും വരൂ എന്നായിരുന്നു എന്റെ ധാരണ . ബില്ല് കിട്ടിയപ്പോഴാണ് അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിയത് . തുടര്‍ന്ന് BSNL ഉദ്യോഗസ്ഥനെ വിളിച്ച് തിരക്കിയപ്പോഴാണ് ബോഷ്‌കോട്ടോസ്താനില്‍ നിന്നുള്ള റോമിംഗ് നിരക്കിലെ ഭീമാകാരത മനസ്സിലായത് . വാര്‍ത്ത കൊടുത്ത ലേഖകന്‍ തൊട്ട് മുമ്പത്തെ മാസത്തെയും ശേഷമുള്ള മാസത്തെയും ടെലഫോണ്‍ ബില്ലുകള്‍ പരിശോധിച്ചിരുന്നെങ്കില്‍ കുറച്ച് മണിക്കൂറുകളെങ്കിലും അകാരണമായി ഒരു പൊതു പ്രവര്‍ത്തകനെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നത് ഒഴിവാക്കാമായിരുന്നു .'
കഴിഞ്ഞ എല്ലാക്കാലത്തും മലയാള മനോരമ ചെയ്തുകൊണ്ടിരിക്കുന്ന അതേ തന്ത്രമാണ് ഇത്തവണത്തെ സമ്മേളനകാലത്തും അരങ്ങേറുന്നത്.പാര്‍ട്ടി നേതാക്കള്‍ക്കെതിരെ വാര്‍ത്തകള്‍ നല്‍കി പാര്‍ട്ടിയില്‍ വിഭാഗീയത വളര്‍ത്താന്‍ നടത്തുന്ന അവസാന ശ്രമം തന്നെയാണ് ഇത്തവണയും കാണുന്നത്.പാലക്കാട് സംസ്ഥാന സമ്മേളനകാലത്ത് വിഎസ്-പിണറായി പോരും വിഎസിന്റെ നിലപാടുകളും പാളയത്തില്‍ നിന്നു തന്നെ ചോര്‍ത്തി പ്രസിദ്ധീകരിച്ച് പാര്‍ട്ടിയില്‍ നേതാക്കള്‍ ചേരിതിരിഞ്ഞ് നിലകൊണ്ടതും പാലക്കാട് സമ്മേളനകാലത്താണ് എന്നാല്‍ ഇത്തവണ ലോക്കല്‍ സമ്മേളനങ്ങള്‍ മുതല്‍ പാര്‍ട്ടിയ്ക്കുള്ളില്‍ നിന്നും യാതൊരു വാര്‍ത്തകളും പുറത്തേയ്ക്കു വരാതെ പാര്‍ട്ടി നേതൃത്വം ആദ്യം മുതല്‍ ശ്രദ്ധിച്ചു തുടങ്ങിയതോടെ പാര്‍ട്ടി മന്ത്രി മാര്‍ക്കിട്ടാണ് നേരിട്ട് പണി തുടങ്ങിയത്.ഇവര്‍ക്കെതിരെ ജില്ലാ സമ്മേളനങ്ങളില്‍ രൂക്ഷ വിമര്‍ശനങ്ങള്‍കിട്ടുകയും ചെയ്തു. സമ്മേളനകാലയളവില്‍ സിപിഎം കോണ്‍ഗ്രസിനൊപ്പം ചേരുന്നതാണ് നല്ലതെന്ന ക്യാമ്പൈയിനും മനോരമയും മുഖ്യധാരാ ദൃശ്യമാധ്യമങ്ങളും ചേര്‍ന്നു നടത്തുന്നതാണ് ഏറെ കൗതുകം.
എന്നാല്‍ കെ റ്റി ജലിലീന്റെ കുറിപ്പ് മനോരമയുടെ വാര്‍ത്തയേക്കാള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായത് പത്രത്തിനേറ്റ കനത്ത പ്രഹരമാണ്.മാത്രമല്ല സിപിഎമ്മിനേ പോലെ ജനപങ്കാളിത്തവും ശക്തമായ ശാഖാ സംവിധാനങ്ങളുമുള്ള പാര്‍ട്ടിയ്‌ക്കെതിരെ നല്‍കുന്ന വാര്‍ത്തകള്‍ പത്രത്തിന് ദോഷകരമാകുമെന്നാണ് സൂചന.കാരണം സിപിഎമ്മിന്റെ ഗ്രൂപ്പുകള്‍ക്ക് സാമുഹ്യമാധ്യമങ്ങളില്‍ ശക്തമായ സാനിധ്യമുള്ളതു കൊണ്ട് മനോരമ പാര്‍ട്ടിയ്‌ക്കെതിരെ നടത്തുന്ന പ്രചരണങ്ങളെ ശക്തമായി പ്രതിരോധിക്കുകയും ചെയ്യും ഈ ഗ്രൂപ്പുകള്‍

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....