കഴിഞ്ഞ ദിവസങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പൊട്ടിപ്പുറപ്പെട്ടത് മാധ്യമ അജണ്ട.ഓഖി ഫണ്ടുപയോഗിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ യാത്രയില്‍ അപാകതയില്ലെന്നാണ് സര്‍ക്കാര്‍ തലത്തില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍.കാരണം
ഇതാദ്യമായല്ല ദുരിതാശ്വാസ നിധിയിലെ ഫണ്ടുപയോഗിച്ച് മുഖ്യമന്ത്രിയും മന്ത്രിസഭാഗംങ്ങളും യാത്ര നടത്തിയത്.മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ കാലത്ത് സുനാമി ഫണ്ടുപയോഗിച്ച് അദ്ദേഹം യാത്ര നടത്തിയതിനുള്ള തെളിവുകള്‍ യാത്രചെലവുകള്‍ രേഖപ്പെടുത്തുന്ന വെബ്‌സൈറ്റ് ലിങ്കില്‍ ലഭ്യമാണ്.ഉമ്മന്‍ചാണ്ടി സുനാമി ദുരിതാശ്വാസ നിധി വകമാറ്റി ചിലവഴിച്ചാണ് യാത്ര ചെയ്‌തെന്ന് നേരത്തേ റിപ്പോര്‍ട്ടുകെള്‍ വരികയും ചെയ്തതാണ്.മാത്രമല്ല ഇതിനു വേണ്ടി ചിലവായ തുക കണ്ടെത്തിയത് കേന്ദ്രം അനുവദിച്ച സുനാമി ഫണ്ടില്‍ നിന്നു തന്നെയാണെന്നു വ്യക്തം
എന്നാല്‍ പിണറായിയുടെ യാത്രയ്ക്കായി ചിലവായ തുക കണ്ടെത്തിയിരിക്കുന്നത് കേന്ദ്ര ഫണ്ടില്‍ നിന്നാണെന്നത് നുണപ്രചാരണം മാത്രമാണ്.അതായത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്‌ക്കെത്തുന്ന ഫണ്ടില്‍ നിന്നാണ് ഹെലികോപ്ടര്‍ യാത്രയ്ക്ക് വേണ്ടിയുള്ള തുക എടുത്തിരിക്കുന്നത്.ഈ ഫണ്ട് സാധാരണയായി ഏതൊരു ദുരിതമനുഭവിക്കുന്ന സാധാരണ വ്യക്തിയും കൃത്യമായ പേപ്പറുകളോടെ എത്തിയാല്‍ ഈ ഫണ്ട് നല്‍കിവരുന്നതുമാണ്.അഥവാ മുഖ്യമന്ത്രി ഈ ഫണ്ട് ഉപയോഗിച്ചാല്‍ അതില്‍ ക്രമക്കേടില്ലെന്നു മാത്രമല്ല,ഓഖി ദുരിതാശ്വാസ ഫണ്ട് ലഭ്യമാക്കാന്‍ കേന്ദ്ര സേനയെ കാണാനായാണ് മുഖ്യമന്ത്രി യാത്ര ചെയ്തത്.ഇത്രയൊക്കെ കാര്യങ്ങളില്‍ വ്യക്തതയുണ്ടായിട്ടും മുഖ്യമന്ത്രിയ്‌ക്കെതിരെ പൊടുന്നനെ ഉയര്‍ന്ന ആരോപണം പിണറായിയെ ലക്ഷ്യം വെച്ചുതന്നെയാണെന്നു വ്യക്തം.
കോട്ടയത്തെ ചില പ്രമുഖപത്രങ്ങളുടെ മാനസപുത്രന്‍മാരുടെ ചെയ്തികളെ സംരക്ഷിക്കാന്‍ പത്രം പടച്ചുവിടുന്ന നുണപ്രചരണം തന്നെയാണ്ഓഖി ഹെലികോപ്ടര്‍ വിവാദം എന്നു തെളിയിക്കുന്ന നിരവധി രേഖകളുണ്ട്.ഉമ്മന്‍ചാണ്ടി മാത്രമല്ല കെഎം മാണിയും ഇത്തരം യാത്രകള്‍ നടത്തിയതിന് തെളിവുകളുണ്ട്.അഥവാ വകമാറ്റി ദുരിതാശ്വാസ ഫണ്ട് ചിലവഴിച്ചിട്ടുണ്ടെങ്കില്‍ അത് തിരികെ വച്ചാല്‍ പ്രശ്‌നം പരിഹരിക്കപ്പെടാവുന്നതേയുള്ളു.എന്നാല്‍ സുനാമി ഫണ്ട് ദുരുപയോഗം ചെയ്ത ശേഷം തിരികെ വെച്ചില്ല എന്നതാണ് കഴിഞ്ഞസര്‍ക്കാരിന്റെ ഫണ്ട് തിരിമറിയുടെ കണക്ക് .എന്നാല്‍ നിലവില്‍ കേന്ദ്രം ഒരു പൈസ പോലും ഓഖിയില്‍ അനുവദിച്ചിട്ടില്ല.അത് അനുവദിപ്പിക്കാനാണ് മുഖ്യമന്ത്രി കേന്ദ്രത്തെ കാണാന്‍ പോയത്.ഇതില്‍ അപാകതയില്ലെന്ന് ഉന്നത ഉദ്യോഗസ്ഥരും വിശദമാക്കുന്നുണ്ട്
എന്നാല്‍ മുഖ്യമന്ത്രിയുടെ യാത്രയ്ക്കു ചിലവായ തുക സിപിഎം പാര്‍ട്ടി ഫണ്ടില്‍ നിന്ന് അടയ്ക്കുമെന്ന തരത്തിലുള്ള വാര്‍ത്തകളും നുണയാണെന്ന് തെളിഞ്ഞു.കാരണം ഹെലികോപ്ടര്‍ വിവാദമുണ്ടായ സാഹചര്യത്തില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനോട് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ച ചോദ്യത്തിന് മറുപടിയാണ് പിന്നീട് വീണ്ടും ചര്‍ച്ചയായത്.അതായത് മുഖ്യമന്ത്രിയ്ക്ക് ഹെലികോപ്ടര്‍ യാത്ര ചെയ്ത തുക തിരികെ നല്‍കാന്‍ സാമ്പത്തിക ശേഷിയുള്ള പാര്‍ട്ടിയാണ് സിപിഎം എന്നായിരുന്നു കടകംപള്ളി പറഞ്ഞത്.ഇതിനെ വളച്ചൊടിക്കകുയായിരുന്നു മാധ്യമങ്ങള്‍ എന്നു വ്യക്തം.മാത്രമല്ല ,ഈ സര്‍ക്കാരോ മുഖ്യമന്ത്രിയോ ഏര്‍പ്പാടാക്കിയതല്ല ഈ കോപ്ടറിനെ,കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയ്ക്കും മന്ത്രിമാര്‍ക്കും യാത്ര ചെയ്യാന്‍ ഇതേ ഹെലികോപ്ടര്‍ കമ്പനിയെ ആശ്രയിച്ചിരുന്നതാണ്.സര്‍ക്കാര്‍ രേഖകളെല്ലാം ഇതിന് തെളിവുമുണ്ട്.എന്തായാലും മുഖ്യമന്ത്രിയെ ക്രൂശിലേറ്റുന്നവര്‍ മുന്‍പുള്ള സര്‍ക്കാരിന്റെ കാലങ്ങളില്‍ ചെയ്തിരുന്ന കാര്യങ്ങളില്‍ കൂടി വിശദമായ പഠനം നന്നായിരിക്കും.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....