നടന്‍ ദിലീപിനെ വില്ലന്‍ സ്ഥാനത്ത് നിര്‍ത്തിയ ഓടുന്ന വാഹനത്തില്‍ നടി പീഡിപ്പിക്കപ്പെട്ട സംഭവത്തിലെ സംഭവങ്ങള്‍ തിരിഞ്ഞുമറിയുന്നതായി സൂചനകള്‍.നടി പീഡിപ്പിക്കപ്പെട്ടത് ഓടുന്ന വാഹനത്തിനുള്ളിലല്ലെന്നും ഒന്നുകില്‍ നിര്‍ത്തിയിട്ടിരിക്കുന്ന വാഹനത്തിനുള്ളിലോ ഏതെങ്കിലും മറുയ്ക്കുള്ളിലോ കണ്ടയ്‌നര്‍ പോലുള്ള മറ്റെവിടെയെങ്കിലോ ആണെന്നു തോന്നിപ്പിക്കുന്ന രീതിയിലുള്ള ദൃശ്യങ്ങളാണ് ദിലീപും അദ്ദേഹത്തിന്റെ അഭിഭാഷകനും കണ്ട ദൃശ്യങ്ങള്‍ സൂചിപ്പിക്കുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.അന്വേഷണ സംഘംകോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന ദൃശ്യങ്ങളിലും സംഭാഷണങ്ങളിലും വൈരുദ്ധ്യമുണ്ടെന്നും അതിനാല്‍ ദൃശ്യങ്ങള്‍ ശാസ്ത്രീയപരിശോധനയ്ക്കായി അയയ്ക്കണമെന്നും ദിലീപ് കോടതിയില്‍ ആവശ്യപ്പെടും.ഇതിനായി കോടതിയിലുള്ള ദൃശ്യങ്ങളുടെ കോപ്പി ഉടന്‍ ലഭ്യമാക്കാനാണ് ദീലിപിന്റെ അഭിഭാഷകരുടെ നീക്കം.
കഴിഞ്ഞ ദിവസമാണ് ഇവര്‍ സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ കണ്ടത്.നിലവില്‍ പ്രചരിക്കുന്ന തരത്തിലുള്ള സംഭവത്തിന് വിരുദ്ധമായ രീതിയിലാണ് തങ്ങളുടെ കണ്ടെത്തലുകളാണ് തങ്ങള്‍ കണ്ടതെന്നാണ് അങ്കമാലി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിനു മുന്നില്‍ നല്‍കിയിരിക്കുന്ന ഹര്‍ജിയില്‍ ദീലിപ് പറയുന്നത്.
എന്തായാലും ഓടുന്ന വാഹനത്തിലായിരിക്കില്ല സംഭവം നടന്നതെന്നും ദിലീപ് ഹര്‍ജിയില്‍ ആരോപിക്കുന്നുണ്ട്. നേരത്തേ അന്വേഷണ സംഘം കോടതിയില്‍ പറഞ്ഞതും പറഞ്ഞു പ്രചരിപ്പിക്കുന്നതുമായ സംഭവങ്ങളില്‍ നിന്നും വിപരീതമാണ് ദൃശ്യങ്ങളിലുള്ളതെന്നും പരാതിയില്‍ പറയുന്നു. ആദ്യ കുറ്റപത്രത്തില്‍ നിന്നും വ്യത്യസ്തമായാണ് അനുബന്ധ കുറ്റപത്രത്തില്‍ കാര്യങ്ങള്‍ പറയുന്നതെന്നും പ്രോസിക്യൂഷന്‍ പറയുന്നതിന് വിപരീതമാണ് ഇവയെന്നും ദിലീപ് തന്റെ ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
നടിയെ ആക്രമിച്ച ദൃശ്യങ്ങളുള്ള വീഡിയോയിലെ ശബ്ദവും ദൃശ്യങ്ങളും കൃത്രിമമാണ്. പോലീസിന് ഇഷ്ടമുള്ള വീഡിയോകളും ശബ്ദങ്ങളും മാത്രമടങ്ങിയ മെമ്മറി കാര്‍ഡാണ് കോടതിയില്‍ കുറ്റപത്രത്തിനൊപ്പം സമര്‍പ്പിച്ചിരിക്കുന്നത്. ഇക്കാര്യത്തില്‍ ഒന്നാംപ്രതി പള്‍സര്‍സുനിയും പോലീസും ഒത്തുകളിച്ചിട്ടുണ്ട്. മെമ്മറി കാര്‍ഡില്‍ നിന്നും കേള്‍ക്കുന്ന സ്ത്രീ ശബ്ദത്തില്‍ ഈ തിരിമറി വ്യക്തമാണ്. ചില സമയങ്ങളില്‍ സ്ത്രീ ശബ്ദം കേള്‍ക്കുന്നുണ്ടെങ്കിലും അത് ചില നിര്‍ദേശങ്ങളാണ്.
ഇക്കാര്യങ്ങളിലെല്ലാം പ്രോസിക്യൂഷന്‍ പറഞ്ഞതിന് വിപരീതമായിട്ടാണ് കാര്യങ്ങള്‍ നടന്നിട്ടുള്ളത്. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ നിര്‍ത്തിയിട്ടിരുന്ന വാഹനത്തില്‍ വെച്ചാണ് ചിത്രീകരിച്ചിരിക്കുന്നത്. ഇതിനൊപ്പം കഴിഞ്ഞ മാര്‍ച്ചില്‍ ഒത്തുനോക്കാന്‍ എടുത്ത പ്രതിയുടെ ശബ്ദസാമ്ബിളുകളുടെ ഫലം ഇതുവരെ ലഭ്യമായിട്ടില്ലെന്നും ദിലീപ് പറയുന്നു. തനിക്കെതിരേ ഹാജരാക്കിയ സുപ്രധാന രേഖകളും നല്‍കിയിട്ടില്ലെന്നും ദിലീപ് പരാതിയില്‍ പറയുന്നു. ആദ്യ കുറ്റപത്രത്തിന്റെ പകര്‍പ്പോ രേഖകളോ നല്‍കിയിട്ടില്ലെന്നും ദിലീപ് ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ദീലിപ് നല്‍കിയിരിക്കുന്ന പരാതിയില്‍ ആരോപിക്കുന്നു.ദീലിപ് കോടതിയില്‍ നല്‍കിയിരിക്കുന്ന ഹര്‍ജിയിലെ 10 ഖണ്ഡികയില്‍ വീഡിയോ ചിത്രീകരണ വേളയില്‍ ഒരു സ്ത്രീ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നു എന്നു കരുതുന്ന വാക്കുകള്‍ മലയാളത്തില്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. ഇത് സ്ഥിരീകരിക്കാനാണ് കേസില്‍ എണ്‍പത്തിയഞ്ചു ദിവസം ജയിലില്‍ കിടന്ന നടന്റെ ശ്രമം.മാത്രമല്ല ഇതു ശാസ്ത്രീയമായി തെളിയിക്കാന്‍ കഴിഞ്ഞാല്‍ പ്രേക്ഷകര്‍ക്കിടയില്‍ നഷ്ടപ്പെട്ട ഇമേജും മാനവും തിരികെ പിടിക്കാന്‍ സാധിക്കുമെന്നാണ് നടന്റെ വിശ്വാസം.
ദൃശ്യങ്ങള്‍ മാത്രമല്ല പൊലീസിന്റെ പക്കലുള്ളതെന്നും അത് പകര്‍ത്തിയ ഫോണും പൊലീസിന്റെ കൈയ്യിലുണ്ടെന്നാണ് നടന്‍ തെളിയിക്കാന്‍ ശ്രമിക്കുന്നത്.എന്നാല്‍ നിലവില്‍ കേസ് നടക്കുന്ന മജിസ്‌ട്രേറ്റ് കോടതി ശാസ്ത്രീയ പരിശോധനയ്ക്ക് അനുമതി നല്‍കുമോയെന്ന കാര്യത്തില്‍ സംശയമാണ്.കാരണം സ്ത്രീ പീഡനക്കേസുകളില്‍ കീഴ്‌ക്കോടതികള്‍ പ്രധാനപ്പെട്ട ഉത്തരവുകളൊന്നും പുറപ്പെടുവിക്കാനുള്ള സാധ്യതയില്ലായെന്നാണ് നിയമവിധഗ്ധര്‍ നല്‍കുന്ന സൂചന.നേരത്തേ സമാന സാഹചര്യത്തിലുള്ള പലകേസുകളിലും ദൃശ്യങ്ങള്‍ പ്രതിഭാഗത്തിനു നല്‍കാന്‍ മേല്‍ക്കോടതി ഉത്തരവിട്ട സാഹചര്യമായിരിക്കും പ്രതിഭാഗം കോടതിയില്‍ ചൂണ്ടിക്കാട്ടാന്‍ ശ്രമിക്കുന്നത്.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് കേരളത്തെ നടുക്കി സിനിമാ മേഖലയെ ആകെ പ്രതിസന്ധിയിലാക്കിയ നടി പീഡനകേസ് ഉണ്ടാകുന്നത്.കേരള മനസാക്ഷിയെ ആകെ ഞെട്ടിച്ച സംഭവത്തില്‍ ആദ്യം ഒന്നാം പ്രതിയായ സിനിമാ സെറ്റുകളിലെ സ്ഥിരം സാനിധ്യവും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികൂടിയായ സുനില്‍ കുമാര്‍ എന്ന പള്‍സര്‍ സുനി അറസ്റ്റിലാകുന്നത്.മാത്രമല്ല സുനി അറസ്റ്റിലാകുന്നതിനു മുന്‍പു തന്നെ ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ വാഹനം ഓടിക്കുകയും പിന്നീട് നടിയെ സംവിധായകന്‍ ലാലിന്റെ വീട്ടില്‍ എത്തിക്കുകയും ചെയ്ത ഡ്രൈവര്‍ മാര്‍ട്ടിന്‍ വാഹനത്തിലുണ്ടായിരുന്നു എന്നു പറയപ്പെടുന്ന മറ്റു പ്രതികളും അറസ്റ്റിലായിരുന്നു.തുടര്‍ന്ന് കേസില്‍ ഗൂഡാലോചന തെളിയിക്കാന്‍ പൊലീസിന് കഴിയാതെ വരികയും തുടര്‍ന്ന് അന്വേഷണം ഇഴഞ്ഞു നീങ്ങിയ സാഹചര്യത്തില്‍ മലയാള സിനിമയില്‍ പുതുതായി രൂപം കൊണ്ട നടികളുടെ കൂട്ടായ്മയായ വിമന്‍ ഇന്‍ കലക്ടീവിന്റെ മുഖ്യമന്ത്രി പിണറായി വിജയനോടുള്ള ആവശ്യപ്രകാരം അന്വേഷണം ത്വരിതഗതിയിലാക്കുകയും ചെയ്തിരുന്നു.തുടര്‍ന്ന കഴിഞ്ഞ ജൂണിലാണ് നടന്‍ ദീലീപ് കേസില്‍ ജയിലിലാകുന്നത്.തുടര്‍ന്ന് എണ്‍പത്തിയഞ്ചു ദിവസമാണ് നടന്‍ ആലുവയിലെ ജയിലില്‍ കഴിഞ്ഞത്.തുടര്‍ന്ന് ഉപാധികളോടെ ഹൈക്കോടതിയാണ് ദിലീപിന് ജാമ്യം അനുവദിച്ചത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....