കര്‍ണാടക:രാഷ്ട്രീയ അനിശ്വതത്വങ്ങള്‍ക്കൊടുവിലും വീടുപറ്റാനാവാതെ കോണ്‍ഗ്രസ്-ജെഡിഎസ് എംഎല്‍എ മാര്‍ .യെദിയൂരപ്പ രാജിവെച്ചു പുറത്തുപോയി,കുമാര്വാമി മുഖ്യമന്ത്രിയായെങ്കിലും ഒരാഴ്ചയായി റിസോര്‍ട്ടില്‍ കഴിയുന്ന എംഎല്‍എമാര്‍ സ്വതന്ത്രരായിട്ടില്ല.
ഇവരില്‍ ചിലര്‍ വീടുകളില്‍ പോയി വീട്ടുകാരെ കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചിട്ടും നേതൃത്വം വഴങ്ങിയിട്ടില്ല. നിയുക്ത മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി വിശ്വാസം തെളിയിക്കട്ടെ എന്നാണ് നേതൃത്വത്തിന്റെ നിലപാട്. ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്ന കുമാരസ്വാമി വ്യാഴാഴ്ച സഭയില്‍ വിശ്വാസം തേടും. അതുകഴിഞ്ഞു പുറത്തുവിടാമെന്നാണ് പറഞ്ഞിരിക്കുന്നത്. അല്ലാത്തപക്ഷം ബിജെപി എംഎല്‍എമാരുടെ മനസുമാറ്റുമോയെന്നു അവര്‍ ഭയക്കുന്നു.
കുമാരസ്വാമി വിശ്വാസം തെളിയിക്കുന്നതുവരെ എംഎല്‍എമാര്‍ ഹോട്ടലുകളില്‍ തുടരും. പാര്‍ട്ടി തീരുമാനം അനുസരിക്കണമെന്ന് എം.എല്‍.എമാരോട് ആവശ്യപ്പെട്ടതായി കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കി. ഈ മാസം 15 മുതല്‍ കുടുംബവുമായി അകന്നുകഴിയുകയാണ് എംഎല്‍എമാര്‍. ഇവരെ അവരവരുടെ മണ്ഡലങ്ങളിലേക്ക് തിരിച്ചയക്കാന്‍ ഞായറാഴ്ച രാവിലെ കോണ്‍ഗ്രസും ജെ.ഡി.എസും തീരുമാനിച്ചിരുന്നു. എന്നാല്‍ ഇവരെ ബി.ജെ.പി 'അടിച്ചുമാറ്റിയാലോ' എന്ന ഭയം ആ തീരുമാനം മാറ്റുകയായിരുന്നു. ദിവസത്തില്‍ ഒരിക്കലെങ്കിലും ബന്ധുക്കളെ സന്ദര്‍ശിക്കാന്‍ അനുവദിക്കണമെന്ന ആവശ്യവും നേതൃത്വം തള്ളി.
കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിനു സമീപമുള്ള ഹില്‍ട്ടണ്‍ ഹോട്ടലിലാണ് കോണ്‍ഗ്രസ് എം.എല്‍.എമാരുള്ളത്. ജെ.ഡി.എസ് എം.എല്‍.എമാരെ ലെ മെറിഡിയനില്‍ നിന്നും ദോദ്ദബല്ലപുരിലെ ഒരു റിസോര്‍ട്ടിലേക്ക് മാറ്റിയതായാണ് റിപ്പോര്‍ട്ട്. ഫലം അറിഞ്ഞതിനു പിന്നാലെ ഒളിവില്‍ പോയ ആനന്ദ് സിംഗിനെയും പ്രതാപ് ഗൗഡ പാട്ടിലിനെയും തിരിച്ച് ക്യാംപില്‍ എത്തിച്ച കോണ്‍ഗ്രസ് അവരെയും മറ്റ് എംഎല്‍എമാര്‍ക്കൊപ്പം പാര്‍പ്പിച്ചിരിക്കുകയാണ്. ഇനിയൊരു അബദ്ധം പറ്റരുത് എന്ന മുന്‍കരുതലിന്റെ ഭാഗമാണത്.
വിശ്വാസവോട്ട് കഴിയും വരെ എല്ലാ എം.എല്‍.എമാരും ഹോട്ടലുകളില്‍ തന്നെ തങ്ങുമെന്ന് കര്‍ണാടക കോണ്‍ഗ്രസ് പ്രസിഡന്റ് ജി.പരമേശ്വരയും അറിയിച്ചു. സിദ്ധരാമയ്യ, മല്ലികാര്‍ജ്ജുന ഖാര്‍ഗെ, ഡി.കെ ശിവകുമാര്‍ , കെ.സി വേണുഗോപാല്‍ എന്നിവരാണ് എം.എല്‍.എമാരെ അനുനയിപ്പിച്ച് നിര്‍ത്തുന്നത്. മന്ത്രിസഭാ രൂപീകരണ ചര്‍ച്ചകള്‍ തിരക്കിട്ടു നടന്നുവരുകയാണ്. അതുകൊണ്ടുതന്നെ എം.എല്‍.എമാരെ പുറത്തുവിട്ടു റിസ്‌ക് ഉണ്ടാക്കണ്ട എന്നാണു നിര്‍ദ്ദേശം.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....