ബംഗളൂരു:തിരഞ്ഞെടുപ്പും അതിനുശേഷമുള്ള കോലാഹലം കെട്ടടങ്ങുന്നതിനു മുന്‍പേ പാളയത്തില്‍ പട തുടങ്ങി.മന്ത്രിമാരേ തീരുമാനിക്കലും വകുപ്പു വിഭജനവുമാണ് നിലവിലെ പ്രതിസന്ധിയ്ക്കു കാരണം. വകുപ്പ് വിഭജനം സംബന്ധിച്ച് കോണ്‍ഗ്രസുമായി തര്‍ക്കങ്ങളുണ്ടെന്ന് കര്‍ണാടക മുഖ്യമന്ത്രിയും ജെ.ഡി.എസ് നേതാവുമായ എച്ച്.ഡി കുമാരാസ്വാമി. എന്നാല്‍ ഈ തര്‍ക്കം സര്‍ക്കാറിനെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ചെറിയ തര്‍ക്കമാണ് നിലനില്‍ക്കുന്നത്. അവ ചര്‍ച്ചയിലൂടെ പരിഹരിക്കാനാവും. സര്‍ക്കാര്‍ താഴെ വീഴാന്‍ മാത്രം ഗുരുതര പ്രശ്‌നങ്ങള്‍ കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യസര്‍ക്കാറിനില്ലെന്നും കുമാരസ്വാമി പറഞ്ഞു.വകുപ്പു വിഭജനത്തില് തര്ക്കങ്ങള് തുടരുന്നതിനിടെ കുമാരസ്വാമിയുമായി കര്ണാടകയുടെ ചുമതലയുള്ള എ.ഐ.സി.സി ജനറല് സെക്രട്ടറി കെ.സി വേണുഗോപാല് കൂടിക്കാഴ്ച നടത്തിയിരുന്നു. ശേഷം കെ.പി.സി.സി അധ്യക്ഷന് ജി. പരമേശ്വര, കോണ്ഗ്രസ് നിയമസഭ കക്ഷി നേതാവ് സിദ്ധരാമയ്യ എന്നിവര് വേണുഗോപാലിന്റെ നേതൃത്വത്തില് ദല്ഹിയില് പാര്ട്ടി അധ്യക്ഷന് രാഹുല് ഗാന്ധിയുമായി ചര്ച്ച നടത്തി. മുതിര്ന്ന എം.എല്.എമാരായ ആര്.വി. ദേശ്പാണ്ഡെ, ഡി.കെ. ശിവുമാര്, എച്ച്.കെ. പാട്ടീല് എന്നിവരുടെ മന്ത്രിസ്ഥാനവും വകുപ്പും മിക്കവാറും ഞായറാഴ്ച പ്രഖ്യാപിക്കും. 34 അംഗ മന്ത്രിസഭയില് കോണ്ഗ്രസിന് 22 മന്ത്രിമാരെയാണ് നിശ്ചയിക്കേണ്ടത്. മുഖ്യമന്ത്രിയടക്കം 12 മന്ത്രിമാരാണ് ജെ.ഡി-എസിന് ധാരണപ്രകാരം നല്കിയത്. അതേസമയം, കോണ്ഗ്രസ് മന്ത്രിമാരുടെ വകുപ്പുകള് സംബന്ധിച്ച അവസാനവട്ട ചര്ച്ചക്കായി മുഖ്യമന്ത്രി കുമാരസ്വാമിയെ രാഹുല് ഗാന്ധി ഞായറാഴ്ച ദല്ഹിയിലേക്ക് ക്ഷണിച്ചതായാണ് വിവരം.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....