കൊച്ചി;ഐപിഎസുകാരുടെയും മറ്റ് ഉന്നത് പൊലീസ് ഉദ്യോഗസ്ഥരുടെയും ദാസ്യപ്പണിയ്ക്ക് നിയോഗിക്കപ്പെട്ട പൊലീസുകാര്‍ ക്രൂരപീഡനങ്ങള്‍ സഹിക്കേണ്ടി വന്നിട്ടുണ്ടെന്ന വെളിപ്പെടുത്തലുകളും പരാതികളും പൊതുസമൂഹത്തില്‍ ഏറെ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും വഴിവെച്ചു.തലസ്ഥാനത്ത് ജോലിചെയ്യുന്ന ഉത്തരേന്‍ഡ്യക്കാരനായ എഡിജിപി സുധേഷ് കുമാറിന്റെ മകള്‍ അദ്ദേഹത്തിന്റെ ഡ്രൈവറായ ഗവാസ്‌ക്കറെ മര്‍ദ്ദിച്ചെന്ന പരാതി പുറത്തുവന്നതോടെയാണ് ഐപിഎസ് ഓഫീസര്‍മാര്‍ക്ക് ദാസ്യപ്പണി നടത്തുന്ന പൊലീസുകാര്‍ക്ക് ദുരിതങ്ങള്‍ നേരിടേണ്ടി വരുന്നതായുള്ള വാര്‍ത്തകള്‍ വന്നുതുടങ്ങിയത്.
എഡിജിപി സുദേഷ് കുമാറിന്റ വാഹനത്തിന്റെ ഔദ്യോഗിക ഡ്രൈവറായിരുന്ന മര്ദ്ദനമേറ്റ ഗവാസ്‌ക്കര്‍.കനകക്കുന്നില്‍ പ്രഭാത നടത്തത്തിനായി ഗവാസ്‌ക്കര്‍ ഓടിച്ചിരുന്ന ഔദ്യോഗിക വാഹനത്തില്‍ വെച്ച് എഡിജിപിയുടെ മകളുടെ മര്‍ദ്ദനമേറ്റ് ഗവാസ്‌ക്കര്‍ക്ക് പരിക്കേറ്റന്നായിരുന്നു പരാതി.യാത്രമധ്യേ ദാസ്യവൃത്തി ചെയ്യാന്‍ നിര്‍ബന്ധിച്ചപ്പോള്‍ എതിര്‍ത്തതിനേ തുടര്‍ന്ന് എഡിജിപിയുടെ മകളും ഭാര്യയും ചേര്‍ന്ന് അസഭ്യം പറയുകയും കൈയ്യിലെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ആക്രമിച്ച് കഴുത്തിന് പരിക്കേല്‍പ്പിക്കുകയും ചെയ്‌തെന്നാണ് കേസ്.പരിക്കേറ്റ ഗവാസ്‌ക്കര്‍ ചികില്‍സ തേടുകയും പരാതി നല്‍കുകയും ചെയ്തിരുന്നു.ഗവാസ്‌ക്കര്‍ക്കെതിരെ എപലരഡിജിപിയുടെ മകള്‍ സ്ത്രീത്വത്തെ അപമാനിച്ചതായി കണക്കാക്കി കൗണ്ടര്‍ പരാതിയും നല്‍കിയിരുന്നു
.ഈ സംഭവത്തെ തുടര്‍ന്ന കേരളത്തിലെ ഐപിഎസ് ഉദ്യോഗസ്ഥര്‍ പരക്കെ പൊലീസുകാരേക്കൊണ്ടു ദാസ്യവേല ചെയ്യുക്കുന്നതിനെതിരെ ആക്ഷേപിക്കപ്പെടുകയും പലരുടെയും പേര് മാധ്യമങ്ങള്‍ ചര്‍ച്ചയാക്കുകയും ചെയ്തു.എന്നാല്‍ ഗവാസ്‌ക്കര്‍ ഓടിച്ചിരുന്ന വാഹനത്തിന്റെ പിറകിലിരുന്ന എഡിജിപിയുടെ മകള്‍ എങ്ങനെ കേവലം 250 ഗ്രാമില്‍ കൂടുതല്‍ ഭാരമില്ലാത്ത സെല്‍ഫോണ്‍ ഉപയോഗിച്ച് ഗവാസ്‌ക്കറുടെ കഴുത്തില്‍ പരിക്കേല്‍പിക്കും.മാത്രമല്ല എഡിജിപിയുടെ മകളായതു കൊണ്ട് ആ പെണ്‍കുട്ടി ഉപയോഗിച്ചിരുന്നത് ഒരു ഐഫോണാണെങ്കില്‍ അതിന് അതില്‍ താഴെ മാത്രമേ ഭാരം വരൂ.അതുതന്നെയുമല്ല കഴുത്തിന്റെ മകളിലുള്ള ഹെഡ്‌റെസ്റ്റ് കടന്ന് എഡിജിപിയുടെ മകള്‍ എങ്ങനെ പൊലീസുകാരനേ ആക്രമിച്ചു.ഇനി ആക്രമിച്ചാല്‍ തന്നെ ഇത്ര വലിയ പരിക്കേല്‍ക്കുമോ?ഇതൊക്കെ ചില സംശയങ്ങളാണ്.അതായത് പൊലീസുള്‍പ്പെട്ട വരാപ്പുഴ കേസുള്‍പ്പടെയുള്ളവ മാധ്യമചര്‍ച്ചകളിലും സാമൂഹ്യമാധ്യമങ്ങളിലും പൊതുസമൂഹത്തിലും ചര്‍ച്ച ചെയ്യുന്നതിനിടയിലാണ് ഗവാസ്‌ക്കര്‍ക്കു നേരേ നടന്ന അക്രമം പുറത്തുവന്നത്.ഗവാസ്‌ക്കര്‍ ചര്‍ച്ചയില്‍ നിറഞ്ഞപ്പോള്‍ വരാപ്പുഴ ഒഴുകിപ്പോയത് ജനം അറിഞ്ഞില്ല.ചില ഉന്നതര്‍ കേസില്‍ നിന്നൂരുകയും ചെയ്തു.മാത്രമല്ല കേരളാ പൊലീസിന്റെ ഉന്നതവൃത്തങ്ങളുമായി ബന്ധപ്പെട്ടുണ്ടായിരുന്ന മറ്റ് ചില പ്രശ്‌നങ്ങളും ഇതോടെ ചര്‍ച്ചയേ അല്ലാതെ പോയി.അതു ഒരു സംശയത്തിന് ഇട നല്‍കുന്നു.ഗവാസ്‌ക്കറെ കഴുത്തില്‍ കുരുക്കി ആരൊക്കെയോ ഉന്നതര്‍ രക്ഷപെട്ടിരിക്കുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....