കോട്ടയം:പേമാരിയും വെള്ളപ്പൊക്കവും വീടുകയറിയപ്പോള്‍ കൈക്കിട്ടിയതെല്ലാം വാരിക്കെട്ടി ദുരിതാശ്വാസ ക്യാമ്പിലെത്തിയവര്‍ക്ക് സിപിഐ(എം)ജില്ലാ ഘടകത്തിന്റെ കൈത്താങ്ങി.സിപിഐ(എം)ജില്ലാ സെക്രട്ടറി വിഎന്‍ വാസവന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ദുരിതാശ്വാസ ക്യാമ്പുകളിലേയ്ക്ക് സഹായമെത്തിച്ചുകൊണ്ടിരിക്കുകയാണ്.ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലെ ക്യാമ്പുകളിലുള്ളവര്‍ക്ക് അരിയും മറ്റ് ഭക്ഷ്യസാധനങ്ങളുമെത്തിച്ചാണ് അഭയം ചാരിറ്റബിള്‍ സൊസൈറ്റി മാതൃകയായത്.നിര്‍ത്താതെ പെയ്യുന്ന മഴയും അതീവദുര്‍ഘടമായ പാതയും പിന്നിട്ടാണ് ദുരിതബാധിതര്‍ക്കുള്ള സഹായവുമായഇവരെത്തിയത് .
അഭയം ചാരിറ്റബിള് സൊസൈറ്റിയുടെ ചെയര്‍മാനും മുന്‍ എംഎല്‍എയുമായ വിഎന്‍ വാസവന്റെ നേതൃത്വത്തിലുള്ള അഭിയം പ്രവര്‍ത്തക സ്‌ക്വാഡ് ഒരു കുടുംബത്തിന് 5 കിലോ ഗ്രാം അരി വീതം നല്‍കി.അയ്യായ്യിരം കിലോയോളം അരിയാണ് വിവിധ ക്യാമ്പുകളിലായി ഇവരെത്തിച്ചത്. അരി കൂടാതെ മറ്റ് ഭക്ഷ്യ വസ്തുക്കളും വസ്ത്രങ്ങളും അവശ്യമരുന്നുകളും അഭയം പ്രവര്‍ത്തകര്‍ വിതരണം ചെയ്തു വരുന്നു.കൂടുതല്‍ ചികില്‍സ ആവശ്യമുള്ളവരെ ആശുപത്രിയിലെത്തിക്കാനും തീരുമാനമുണ്ട്. ബുധനാഴ്ച എട്ട് ദുരിതാശ്വാസ ക്യാമ്പുകള്‍ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചു.ചിങ്ങവനത്തെ എഫ്എസ്ടി കടവിനു സമീപത്തും ആറായിരം കായല്‍ ഭാഗത്തിനടുത്തും ഒറ്റപ്പെട്ട കുടുംബങ്ങള്‍ക്ക് അരിയും ഭക്ഷ്യസാധനങ്ങളും എത്തിച്ചുനല്‍കി.പള്ളം കേളാകുളം കോളനിയില്‍ അരിയും കമ്പിളിപ്പുതപ്പും വിതരണം ചെയ്തു.
കുഴിമറ്റം എ വി എന്‍ എസ്എസ് ഹൈസ്‌കൂളില്‍ കഴിയുന്ന 174 പേര്‍ക്കും, പരുത്തുംപാറ ഗവ. യുപി സ്‌കൂളില്‍ കഴിയുന്ന 45 പേര്‍ക്കും, മറിയപ്പള്ളി മുട്ടം ക്ലബില്‍ 15 പേര്‍ക്കും, നാട്ടകം ശിശുവിഹാറിലെ ദുരിതാശ്വാസ ക്യാമ്പിലെ 45 പേര്‍ക്കും, കരിപ്പൂത്തട്ട് ഗവ.ഹൈസ്‌കൂളിലെ 23 പേര്‍ക്കും, ആര്‍പ്പൂക്കര കുമരകംകുന്ന് സിഎംഎസ് എല്‍പി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പില്‍ 33 പേര്‍ക്കും, പാറമ്പുഴ ദേവീവിലാസം ഗവ. എല്‍പി സ്‌കൂളിലെ 85 പേര്‍ക്കും അരിയും മറ്റ് അവശ്യസാധനങ്ങളും എത്തിച്ചു നല്‍കി. വയസ്‌കരകുന്ന് ഗവ. എല്‍പി സ്‌കൂളില്‍ കഴിയുന്ന 60 പേര്‍ക്ക് അരിയ്ക്കും മറ്റ് സാധനങ്ങള്‍ക്കും പുറമെ അവിടെ കഴിയുന്നവര്‍ക്ക് വസ്ത്രവും എത്തിച്ചു നല്‍കി. ജില്ലാ സെക്രട്ടറി വി എന്‍ വാസവന്‍, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ എ വി റസ്സല്‍, കെ എം രാധാകൃഷ്ണന്‍, ജില്ലാ കമ്മിറ്റി അംഗം എം എസ് സാനു, ഏരിയ സെക്രട്ടറി ബി ശശികുമാര്‍, ജനപ്രതിനിധികള്‍, എന്‍ജിഒ യൂണിയന്‍ പ്രവര്‍ത്തകര്‍, മറ്റ് നേതാക്കള്‍ എന്നിവരടക്കമുള്ളവരും ക്യാമ്പിലെത്തി വേണ്ട സഹായം ഉറപ്പാക്കി.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....