കോട്ടയം:ദുരിതപ്പേമാരിയിലും വെള്ളപ്പൊക്കത്തിലും വീടുകളിട്ടെറിഞ്ഞ് ദുരിതാശ്വാസ ക്യാമ്പുകളിലേയ്ക്കും ബന്ധുവീടുകളിലേയ്ക്കും പോയവരെ കാത്തിരക്കുന്നത് തീരാദുരിതം.വെള്ളമിറക്കിമിട്ടതോടെ വീടുകളിലേയ്ക്ക് തിരിച്ചെത്താന്‍ അവര്‍ വെമ്പുന്നു.മീനച്ചിലാര്‍ കരകവിഞ്ഞൊഴുകി വീടുകളിലേയ്ക്ക് ക്രമാതീതമായി വെള്ളം കയറാന്‍ തുടങ്ങിയതോടെയാണ് ആളുകള്‍ കൂട്ടത്തോടെ ക്യാമ്പുകളിലേയ്ക്കും മറ്റിടങ്ങളിലേയ്ക്കും മാറാന്‍ തുടങ്ങിയത്.കൈയ്യില്‍ കിട്ടിയ ഒന്നോ രണ്ടോ ജോഡി ഉടുതുണി മാത്രം കരുതിയാണ് പലരും രക്ഷപെട്ടത്.സാധാരണ ഒന്നോ രണ്ടോ ദിവസം കഴിയുമ്പോള്‍ വെള്ളമിറങ്ങുന്ന സമയത്ത് തിരികെ വീടുകളില്‍ എത്താമെന്ന് അവര്‍ കരുതി.എന്നാല്‍ പേമാരി തുടര്‍ന്നു.കിഴക്കന്‍ പ്രദേശങ്ങളില്‍ ഉരുളുകള്‍ പൊട്ടി.മലവെള്ളം മീനച്ചിലാറ്റിലേയ്ക്ക് കുത്തിയൊലിച്ചു.ആദ്യം തന്നെ പാലായും പരിസര പ്രദേശങ്ങളും വെള്ളക്കെട്ടിലായി.തുടര്‍ന്ന് ജില്ലയുടെ പടിഞ്ഞാറന്‍ പ്രദേശത്ത് വെള്ളം ആര്‍ത്തിരമ്പി കയറി.പലരുടെയും ജീവിതത്തില്‍ ഇത്രയും വലിയ വെള്ളപ്പൊക്കം ആദ്യം കാണുകയായിരുന്നു.
മീനച്ചിലാറിന്റെ തീരത്തുള്ള സകലപ്രദേശങ്ങളും പരിസരപ്രദേശങ്ങളും കഴിഞ്ഞ നാലുദിവസമായി വെള്ളക്കെട്ടിലാണ്.പലദുരിതാശ്വാസ കേന്ദ്രങ്ങളിലും വെള്ളം കയറി.എന്നാല്‍ മഴയ്ക്ക് നേരിയ ശമനമായതോടെ വീടൊഴിഞ്ഞു പോയവര്‍ തിരികെയെത്തി തുടങ്ങിയിട്ടുണ്ട്.എന്നാല്‍ തിരികെയെത്തുന്നവരെ കാത്തിരിക്കുന്നത് അതിദുരിതമാണ്.കട്ടിലും കിടക്കയും തുണിയും ഗ്യാസ് സ്റ്റൗവ്വും പാത്രങ്ങളും അരിയും പലവ്യജ്ഞനങ്ങളും പുസ്തകങ്ങളും മിക്കവാറുമുള്ള ഇലക്ട്രോണിക്‌സ് ഉപകരണങ്ങളും വീടുകളില്‍ സുരക്ഷിതമായി വെച്ചിരുന്ന ബുക്കുകളും പുസ്തകങ്ങളും പ്രധാന ഡോക്യുമെന്റ്‌സുള്‍പ്പടെയെല്ലാം വെള്ളത്തില്‍ നശിച്ചുപോയ വീടുകളുണ്ട്.ചിലതൊക്കെ ഒഴുകി നടക്കുന്നു.വീടുകളില്‍ ചെളികയറി നിറഞ്ഞിട്ടുണ്ട്.പാമ്പുകള്‍ ഉള്‍പ്പടെയുള്ള ഇഴജന്തുക്കള്‍ വീടിനുള്ളില്‍ കയറിയിട്ടുണ്ട്.ഗ്രാമപ്രദേശങ്ങളിലെ പലചരക്കുകടകളും മറ്റ് സ്ഥാപനങ്ങളും മിക്കവാറും വെളളം കയറി നശിച്ചു.
വന്‍കൃഷിനാശമാണ് റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്.വെള്ളമിറങ്ങി കഴിഞ്ഞാല്‍ മാത്രമേ കൃഷി നാശത്തിന്റെ വ്യാപ്തി കണക്കാക്കാനാകൂ.
പലയിടങ്ങളിലും വൈദ്യുതി വിതരണം പുനസ്ഥാപിച്ചിട്ടില്ല.മിക്കയിടങ്ങളിലും ട്രാന്‍സ്‌ഫോര്‍മറുകളുള്‍പ്പടെയുള്ളവയില്‍ വെള്ളം കയറിയിട്ടുണ്ട്.അപകടനില തരണം ചെയ്താല്‍ മാത്രമേ വൈദ്യുതി വിതരണം പുനസ്ഥാപിയ്ക്കൂ.കിണറുകളെല്ലാം നിറഞ്ഞുകവിഞ്ഞൊഴുകുകയാണ്.കുടിവെള്ളം പോലും ഇല്ലാത്ത അവസ്ഥ.മാലിന്യക്കുഴികളും കക്കൂസ് ടാങ്കുകളും നിറഞ്ഞുകഴിഞ്ഞിരിക്കുന്നു.വൈദ്യുതി കമ്പികള്‍ പലയിടങ്ങളിലും പൊട്ടിവീണ സാഹചര്യമുണ്ട്.അതുകൊണ്ട് വൈദ്യുതി ബന്ധം പുനസ്ഥാപിച്ചുകഴിഞ്ഞാല്‍ അതീവ ജാഗ്രത് പുലര്‍ത്തേണ്ടതുണ്ട്.
പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായ സാഹചര്യത്തില്‍ പകര്‍ച്ചവ്യാധികള്‍ പിടിപെടാനുള്ള സാധ്യതയുള്ളതില്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശമുണ്ട്.മാലിന്യ ടാങ്കുകള്‍ നിറഞ്ഞുകവിഞ്ഞതിനാല്‍ കിണറുകളുള്‍പ്പടെയുള്ള കുടിവെള്ള ശ്രോതസ്സുകളില്‍ ഈ മാലിന്യം കലരുകയും ചെയ്യും.ഇത് വയറിളക്കവും എലിപ്പനിയുമുള്‍പ്പടെയുള്ള പകര്‍ച്ചവ്യാധികള്‍ക്ക് കാരണമായേക്കാം.
പകര്‍ച്ചവ്യാധികള്‍ക്കെതിരെയുള്ള മുന്‍കരുതലുകള്‍
*തിളപ്പിച്ചാറിയ വെള്ളം മാത്രമേ കുടിയ്ക്കാവു *ഭക്ഷണത്തിനു മുന്‍പും പിന്‍പും കൈ സോപ്പുപയോഗിച്ചു കഴുകുക *കിണറുകളില്‍ ക്ലോറിനേഷന്‍ നടത്തണം *ആഹാര പദാര്‍ത്ഥങ്ങളില്‍ ഈച്ചശല്യമുണ്ടാകാനുള്ള തിനാല്‍ ഇവ എപ്പോഴും മൂടിവെയ്ക്കണം *പച്ചക്കറികള്‍ നന്നായി കഴുകി മാത്രം ഉപയോഗിക്കുക *വയറിളക്കം പിടിപെട്ടാല്‍ ചികില്‍സതേടുക. *രോഗം പകരാതിരിക്കാന്‍ വേണ്ട എല്ലാ മുന്‍കരുതലുകളും സ്വീകരിക്കുക
ഇനി സര്‍ക്കാരും ജനപ്രതിനിധികളുമാണ് പ്രവര്‍ത്തിക്കേണ്ടത്.ദുരതത്തില്‍ പെട്ടവര്‍ക്കുള്ള സഹായങ്ങള്‍ ഏറ്റവും പെട്ടന്ന് എത്തിച്ചു നല്‍കുക.ഏത് അടിയന്തിര സാഹചര്യങ്ങളും നേരിടാന്‍ റെസ്‌ക്യൂ ടീമിനെ തയ്യാറാക്കുക.കഴിഞ്ഞ 100 കൊല്ലത്തിനിടയിലെ രണ്ടാമത്തെ അതിഭീകരമായ വെള്ളപ്പൊക്കത്തിനെയാണ് കോട്ടയം നിവാസികള്‍ നേരിട്ടത്.തോടുകളും പാടങ്ങളും ചതുപ്പുകളും നികത്തിയത് ഈ വലിയ വെള്ളപ്പൊക്കത്തിന് ഒരു പരിധിയിലേറെ കാരണമായി.
കൊല്ല വര്‍ഷ 1099 ലോ മറ്റോ ആണെന്നു തോന്നുന്നു കോട്ടയംകാര്‍ ഇതിനുമുന്‍പ് ഇത്രയും വലിയൊരു വെള്ളപ്പൊക്കത്തിന് സാക്ഷ്യം വഹിച്ചത്.അന്ന് അന്ന് ജീവിച്ചിരുന്നവരില്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമാണ് ഇന്ന് ജീവിച്ചിരിക്കുന്നത്.അതും നൂറോ നൂറിനടുത്തോ പ്രായമായവര്‍.അവര്‍ക്കാകട്ടെ അന്നത്തെ വെള്ളപ്പൊക്കത്തേക്കുറിച്ച് വലിയ ഓര്‍മ്മകളൊന്നും കാര്യമായില്ല താനും
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....