ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തു വരുന്ന സാഹചര്യത്തില്‍ കേരളത്തില്‍ വലിയ രാഷ്ട്രീയ മാറ്റങ്ങള്‍ക്കാണ് കളമൊരുങ്ങുന്നത്.പ്രത്യേകിച്ച് ,കേരളത്തിലെ ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ സഖ്യത്തില്‍.കേരളത്തില്‍ വലിയ പ്രതീക്ഷകള്‍ വെച്ചുപുലര്‍ത്തുന്ന ബിജെപിയ്ക്ക് ഏറ്റവും വലിയ തിരിച്ചടി നേരിടേണ്ടി വരുന്ന ഒത് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും മകന്‍ തുഷാര്‍ വെള്ളാപ്പള്ളിയും നേതൃത്വം നല്‍കുന്ന ബിഡിജെഎസില്‍ നിന്നു തന്നെയാകും.നത്തോലി ഒരു ചെറിയ മീനല്ല എന്ന ഓര്‍മ്മപ്പെടുത്തല്‍ ബിഡിജെഎസ് ഇടയ്ക്കിടെ ബിജെപിയ്ക്കു നല്‍കുന്നുമുണ്ട്.
2015 ഡിസംബറിലാണ് ബിഡിജെഎസ് നിലവില്‍ വരുന്നത്.തുടര്‍ന്ന് വന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ മുഖ്യ സഖ്യകക്ഷി തന്നെയായിരുന്നു ബിഡിജെസ്.കേന്ദ്രം ഭരിക്കുന്ന ബിജെപിയില്‍ നിന്ന് ലഭിക്കാവുന്ന ആനുകൂല്യങ്ങളാണ് ബിഡിജെഎസ് ,ബിജെപി സഖ്യത്തിലൂടെ ലക്ഷ്യമിട്ടിരുന്നത്.അല്ലെങ്കില്‍ കേന്ദ്രത്തിലെ ചില പദവികളില്‍ ബിഡിജെഎസ് കേന്ദ്രത്തില്‍ നിന്നുള്ളവര്‍ക്ക് ചില സ്ഥാനമാനങ്ങള്‍ ബിജെപി വാഗ്ദാനം നല്‍കിയിരുന്നും ഈ സഖ്യത്തിലേയ്ക്ക് ബിഡിജെഎസ് എത്താന്‍ കാരണമായിട്ടുണ്ടാവാം
എന്നാല്‍ ഈ ബാന്ധവം കേരളത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് കാരണമാകുമെന്ന ഇരുകൂട്ടരുടെയും കണക്കുകൂട്ടലുകള്‍ക്ക് വലിയ തിരിച്ചടിയുണ്ടായി.എസ്എന്‍ഡിപിയുടെ ശക്തി കേന്ദ്രങ്ങളില്‍ പോലും ബിജെപിയ്ക്ക് മുന്നേറാന്‍ കഴിഞ്ഞില്ല.കാരണം കാലങ്ങളായി സിപിഎമ്മിന്റെ കോട്ടകള്‍ ബിഡിജെഎസിനേ ഉപയോഗിച്ച് തകര്‍ക്കാമെന്ന കണക്കുകൂട്ടലുകള്‍ക്ക് പാരമ്പര്യ സിപിഎം അനുഭാവികളായ എസ്എന്‍ഡിപിക്കാര്‍ വോട്ടിലൂടെ ബിജെപി-ബിഡിജെഎസ് സഖ്യത്തിന് മറുപടി നല്‍കി
തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ തങ്ങള്‍ക്കു നല്‍കാമെന്ന് ബിജെപി ഏറ്റിരുന്ന ചില സ്ഥാനങ്ങള്‍ക്കായി ബിജെപി നേതാക്കളോട് നിരന്തരം ബിഡിജെഎസ് ആവശ്യപ്പെട്ടുകൊണ്ടിരുന്നു.ഹിന്ദുക്കളിലെ ന്യൂനപക്ഷങ്ങളെ കൈയ്യില്‍ നിര്‍ത്തിയുള്ള ജാതി രാഷ്ട്രീയ കളി തന്നെയായിരുന്നു ബിഡിജെഎസിന്റെ ലക്ഷ്യം.ജാതിക്കാര്‍ഡ് അവിടെ വര്‍ക്ക്ഔട്ട് ആയില്ലെന്നു മാത്രമല്ല തെരഞ്ഞെടുപ്പിനു ശേഷം വെള്ളാപ്പള്ളിയ്ക്കു നല്‍കിയ വാഗ്ദാനങ്ങള്‍ ബിജെപി മറന്നെന്നു മാത്രമല്ല,അവഗണിയ്ക്കാനും തുടങ്ങി.ഇതോടെ ബിഡിജെഎസും വെള്ളാപ്പള്ളിയും അസ്വസ്ഥമായി.എങ്ങനെയെങ്കിലും എന്‍ഡിഎ യില്‍ തുടരാമെന്ന തുഷാറിന്റെ ആഗ്രഹങ്ങള്‍ക്ക് വെള്ളാപ്പള്ളി അനുവാദം നല്‍കിയില്ലെന്ന സൂചനകള്‍ തന്നെയാണ് അവരോട് അടുത്തവൃത്തങ്ങള്‍ കൈമാറിയത്.
തുടര്‍ന്ന് ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയെ അനുകൂലിയ്ക്കില്ലെന്ന് ബിഡിജെഎസ് നേതൃത്വം വ്യക്തമാക്കിയിരുന്നു.നേതൃത്വത്തിന് ബിജെപി നല്‍കിയിരുന്ന വാഗ്ദാനങ്ങളില്‍ ഒന്നും നടപ്പാക്കാതിരുന്നതാണ് വെള്ളാപ്പള്ളിയെ ചൊ ടുപ്പിച്ചത്.കേന്ദ്രം കൈകാര്യം ചെയ്യുന്ന ബോര്‍ഡുകളിലും കോര്‍പറേഷനുകളിലുമുള്ള ചെയര്‍മാന്‍ സ്ഥാനമായിരുന്നു ബിഡിജെഎസ് ആവശ്യപ്പെട്ടിരുന്നതെന്നാണ് സൂചന.
എന്നാല്‍ ഉപതെരഞ്ഞെടുപ്പിനു തൊട്ടുപിന്നാലെ ബിഡിജെഎസ് നേതാവ് സുഭാഷ് വാസുവിനെ സ്‌പൈസസ് ബോര്‍ഡ് ചെയര്‍മാനായി നിയമിച്ച് കേന്ദ്രം ഉത്തരവിറക്കിയിരുന്നു.എന്നാല്‍ ഈ പദവി ഏറ്റെടുക്കേണ്ടതില്ലെന്ന് ബിഡിജെഎസ് നേരത്തേ തീരുമാനിച്ചതായിരുന്നെന്ന് സൂചനയുണ്ട്.പക്ഷെ സുഭാഷ് വാസു സ്ഥാനം ഏറ്റെടുത്തു.അതോടെ ബിഡിജെഎസിലും ഭിന്നത രൂക്ഷമായിട്ടുണ്ടെന്നു വേണം കരുതാന്‍
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് സമയത്ത് അന്നത്തെ ബിജെപി സംസ്ഥാന അധ്യക്ഷനും തിരഞ്ഞെടുപ്പിന്റെ അവസാന സമയത്ത് മിസോറാമിലേയ്ക്ക് ഗവര്‍ണറായി നിയമനം നടത്തുകയും ചെയ്ത കുമ്മനം രാജശേഖരന്‍ അന്നു പറഞ്ഞത് ബിജെപിയും ബിഡിജെഎസും തമ്മില്‍ പ്രശ്‌നമില്ലെന്നാണ്.എന്നാല്‍ തെരഞ്ഞെടുപ്പ് സമയത്ത് പ്രസിഡന്റിനേ വടക്ക് കിഴക്കന്‍ സംസ്ഥാനത്തേയ്ക്കു അയച്ച് പ്രസിഡന്റില്ലാതെ തെരഞ്ഞെടുപ്പിനേ നേരിട്ട ബിജെപിയ്ക്ക് കനത്ത പരാജയമാണ് ചെങ്ങന്നൂരുണ്ടായത്.തുടര്‍ന്ന് കുറച്ചുകാലം അധ്യക്ഷസ്ഥാനം ഒഴിഞ്ഞുകിടന്നു.അപ്പോഴാണ് സുഭാഷ് വാസുവിന്റെ നിയമനം.ഇതോടെ ബിഡിജഎസില്‍ നിന്ന് ചെറിയൊരു അയവാണ് ബിജെപി പ്രതീക്ഷിക്കുന്നത്.കൂടാതെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഇങ്ങടുത്തു വരുന്നു.ഇനി എന്തായാലും ബിഡിജെഎസ് പന്ത് ശ്രീധരന്‍ പിള്ളയുടെ കാല്‍ചുവട്ടിലേയ്ക്കു തട്ടിയിട്ടുണ്ട്.കേരളത്തില്‍ ഏതെങ്കിലുമൊരു മികച്ച സംരക്ഷകരില്ലാതെ ബിജെപിയ്ക്ക് കളം നിറഞ്ഞു കളിക്കാനും കഴിയില്ല.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....