സംസ്ഥാനത്ത് സ്ഥിതി അതീവ ഗുരുതരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വല്ലാത്ത സാഹചര്യമാണ് കേരളത്തില്‍ ഉയര്‍ന്ന് വന്നിരിക്കുന്നത്. കുറച്ച് ദിവസം കൂടി മഴ തുടരും. ഇത് സ്ഥിതി ഗുരുതരമെന്ന് സൂചിപ്പിക്കുന്നു, മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സംസ്ഥാനത്തിന്റെ സ്ഥിതി പ്രധാനമന്ത്രിയേയും കേന്ദ്ര ആഭ്യന്തര മന്ത്രിയേയും അറിയിച്ചിട്ടുണ്ട്. കേന്ദ്രത്തിന്റെ അടുത്ത് നിന്നും കൂടുതല്‍ സഹായം ആവശ്യപ്പെട്ടിട്ടുണ്ട്. പോസിറ്റീവായ നിലപാടാണ് പ്രധാനമന്ത്രിയുടെ അടുത്ത് നിന്നും ഉണ്ടായത്. സഹായിക്കാമെന്ന് അദ്ദേഹം ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
കനത്തമഴയോടൊപ്പം ഉരുള്‍പ്പൊട്ടലുണ്ടാകുന്നത് ജീവഹാനി കൂട്ടാന്‍ കാരണമാകുന്നുണ്ട്. അതീവ ജാഗ്രത പുലര്‍ത്തേണ്ട സാഹചര്യമാണ് ഇപ്പോള്‍. കരുതലില്ലായ്മ കൊണ്ട് അപകടമുണ്ടാകരുത്, രക്ഷാപ്രവര്‍ത്തകരോട് പൂര്‍ണമായും സഹകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. വെള്ളം എത്താന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ നിന്ന് മാറി സുരക്ഷിത സ്ഥാനത്തേക്ക് മാറാന്‍ രക്ഷാപ്രവര്‍ത്തകര്‍ നിര്‍ദേശം നല്‍കുമ്‌ബോള്‍ അത് പാലിക്കണമെന്നും ഇതിനു തയ്യാറാവാത്തവരെ അയല്‍വാസികളും മറ്റുള്ളവരും പറഞ്ഞ് മനസിലാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുല്ലപ്പെരിയര്‍ അണക്കെട്ടിലെ ജലം കൂടുതല്‍ തുറന്നു വിടുന്നതിലൂടെ ആലുവ പുഴയില്‍ ഇനിയും ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ട്. ഇതു മുന്‍കൂട്ടി കണ്ട് അതിനുള്ള മുന്‍കരുതല്‍ നടപടികള്‍ എടുക്കാന്‍ കളക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നിര്‍ദേശം നല്‍കി കഴിഞ്ഞതായും മുഖ്യമന്ത്രി പറഞ്ഞു.
രക്ഷാപ്രവര്‍ത്തനത്തിന് കൂടുതല്‍ ഏജന്‍സികളേയും ബോട്ടുകളും ആവശ്യപ്പെടുന്നുണ്ട്. പമ്ബാ തീരത്ത് രക്ഷാപ്രവര്‍ത്തനത്തിനായുള്ള ബോട്ടുകള്‍ തമിഴ്നാട്, ഏജന്‍സികള്‍ മുഖാന്തരം, എയര്‍ ലിഫ്റ്റ് എന്നീ മാര്‍ഗങ്ങളിലൂടെ എത്തിക്കും.
പുഴകളില്‍ അമിതമായി വെള്ളം കയറിയതു കാരണം ശുദ്ധജല വിതരണം തടസപ്പെട്ടിട്ടുണ്ട്. ക്യാമ്ബുകളില്‍ താമസിക്കുന്നവര്‍ക്ക് ശുദ്ധജലമെത്തിക്കാന്‍ വേണ്ട നടപടികളും സ്വീകരിച്ചു വരുന്നുണ്ട്. ക്യാമ്ബുകളില്‍ ടാങ്കര്‍ ലോറി വഴി ശുദ്ധജലമെത്തിക്കും. ഇതിനുവേണ്ട നടപടികള്‍ പഞ്ചായത്തുകള്‍ ഏകോപിപ്പിക്കണം. ഇനി ടാങ്കറില്‍ വെള്ളമെത്തിക്കാന്‍ പറ്റാത്തിടത്ത് ഹെലികോപ്ടര്‍ വഴി എത്തിക്കുന്നതിനും നടപടികള്‍ കൈക്കൊള്ളും.
നെടുമ്ബാശേരി വിമനത്താവളത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചത് ഏറെ ബുദ്ധിമുട്ടുണ്ടാക്കിയിട്ടുണ്ട്. പല വിമാനങ്ങളും സംസ്ഥാനത്തിന് പുറത്തെ വിമാനത്താവളങ്ങളില്‍ ആണ് ഇറക്കുന്നത്. അതിന് ബദലായി ചെറിയ വിമാനങ്ങള്‍ കൊച്ചി നേവല്‍ ബേസില്‍ ഇറക്കുന്നതിനായി അധികൃതരുമായി സംസാരിച്ചിട്ടുണ്ട്. വിമാനകമ്ബനികളുമായും മറ്റും സംസാരിച്ച് ഈ കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കും. വലിയ വിമാനങ്ങള്‍ കോഴിക്കോട്, തിരുവനന്തപുരം വിമാനത്താവളങ്ങളില്‍ ഇറക്കുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....