തിരുവവന്തപുരം: കേരളത്തില്‍ അതീവ ഗുരുതര സാഹചര്യം തുടരുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്നത്തെ സാഹചര്യം കണക്കിലെടുത്താന്‍ കേരളത്തില്‍ വെള്ളം ഇനിയും ഉയരും. പെരിയാറില്‍ ഒരു മീറ്റര്‍വരെ ജലനിരപ്പ് ഉയരാനാണ് സാധ്യത. ചാലക്കുടി ഭാഗത്തും വെള്ളം ഉയരും. അതിനാല്‍ ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണം. പുഴയുടെ ഓരോ കിലോമീറ്റര്‍ അകലെയുള്ളവര്‍ മാറി താമസിക്കാന്‍ തയ്യാറാകണം. മനുഷ്യ സാധ്യമായ എല്ലാ ഇടപെടലുകളും നടത്തുന്നുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
ആലുവയില്‍ ഇപ്പോള്‍ വെള്ളം എത്തിയതിന്റെ അരകിലോമീറ്റര്‍ അകലെയുള്ളവരും ജാഗ്രത പാലിക്കുകയും ഉദ്യോഗസ്ഥര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കാനും തയ്യാറാകണം. മാറിതാമസിക്കുന്ന കാര്യത്തില്‍ ജനങ്ങള്‍ സഹകരിക്കാന്‍ തയ്യാറാകണം. രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായി നാട്ടിലുള്ള ബോട്ടുകള്‍ ഉപയോഗിക്കാം. ഇതിനായി മത്സ്യതൊഴിലാളികള്‍ സഹകരിച്ചാല്‍ രക്ഷാപ്രവര്‍ത്തനത്തിന് അത് സഹായമാകും എന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി, കേന്ദ്ര പ്രതിരോധ മന്ത്രി, ആഭ്യന്ത മന്ത്രി എന്നിവരുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നു. അവര്‍ സഹായങ്ങള്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. കൂടാതെ ചീഫ്സെക്രട്ടറിയും കേന്ദ്ര ക്യാബിനറ്റ് സെക്ട്രട്ടറിയുമായി വീഡിയോ കോണ്‍ഫറന്‍സ് ഉണ്ടായിരുന്നു. എന്‍ഡിആര്‍ഫിന്റെ 40 ടീമുകളെക്കൂടി വിന്യസിക്കുന്നതിന് കോണ്‍ഫറന്‍സില്‍ അനുമതി ലഭിച്ചിട്ടുണ്ട്. 200 ലൈഫ് ബോയിസും 250 ലൈഫ് ജാക്കറ്റും ഉടന്‍ ലഭ്യമാക്കും.
ആര്‍മിയുടെ പ്രത്യേക വിഭാഗത്തെ കേരളത്തില്‍ വിന്യസിക്കും. എയര്‍ഫോഴ്സ് പത്തു ഹെലികോപ്റ്റര്‍ നിലവില്‍ നല്‍കിയിട്ടുണ്ട്. കൂടാതെ പത്തു ഹെലികോപ്റ്റര്‍ കൂടി അനുവദിച്ചിട്ടുണ്ട്. ഇന്ന് ഒരുമണിയോടെ ഇത് സംസ്ഥാനത്ത് എത്തും. ഇതിനു പുറമെ എയര്‍ഫോഴ്സിന്റെ നാല് ഹെലികോപ്റ്ററും നേവിയുടെ നാല് ഹെലികോപ്റ്ററും അനുവദിച്ചിട്ടുണ്ട്. മറൈന്‍ കമാന്റോസും കേരളത്തില്‍ എത്തിച്ചേരും. കോസ്റ്റ്ഗാര്‍ഡിന്റെ രണ്ട് കപ്പലുകള്‍ കൊച്ചിയിലേക്ക് നീങ്ങിയിട്ടുണ്ട് എന്നും മുഖ്യമന്ത്രി അറിയിച്ചു.കെഎസ്ഇബിയുടെ 58 ഡാമുകളും ജലസേചന വകുപ്പിന്റെ 22 ഡാമുകളുകളും നിറഞ്ഞ് കവിഞ്ഞിരിക്കുകയാണ്. ഇത്തരം ഒരു സാഹചര്യം കേരളത്തില്‍ ഒരു കാലത്തും ഉണ്ടായിട്ടില്ല. കുടിവെള്ളപൈപ്പുകള്‍ പൊട്ടി ജലവിതരണം തടയപ്പെട്ടിരിക്കുകയാണ്. അതിനാല്‍ റെയില്‍വേയുടെ കുടിവെള്ളം വിതരണം ചെയ്യാന്‍ തീരുമാനമായിട്ടുണ്ട് എന്നും മുഖ്യമന്ത്രി അറിയിച്ചു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....