ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ പുതിയ നിബന്ധനകളില്‍ ഏര്‍പ്പെടുത്തി. ഇതോടെ ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ക്കായി അപേക്ഷ സ്വീകരിക്കുന്നത് ഗള്‍ഫ് രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികള്‍ നിര്‍ത്തിവെക്കുമെന്നാണ് സൂചന. ഇതുവരെ ചാര്‍ട്ടേര്‍ഡ് വിമാന അനുമതിക്കായി കോണ്‍സുലേറ്റിനെയോ എംബസിയെയോ നേരിട്ട് സമീപിച്ചാല്‍ മതിയായിരുന്നു. അതിനുശേഷം കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി വാങ്ങുന്ന രീതിയാണ് നിലവിലുള്ളത്. യാത്രക്കാരുടെ വിശദാംശങ്ങള്‍ സമര്‍പ്പിച്ചാല്‍ മൂന്ന് ദിവസത്തിനുള്ളില്‍ അനുമതി ലഭിക്കുമായിരുന്നു. ഇത് ഉപയോഗപ്പെടുത്തിയാണ് കെ.എം.സി.സി. അടക്കമുള്ള സംഘടനകള്‍ ഗള്‍ഫില്‍നിന്നും ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ ബുക്ക് ചെയ്തിരുന്നത്. എന്നാല്‍ അനുമതിക്കായുള്ള പെര്‍ഫോമ ഷീറ്റില്‍ സംഘടനയുടെയോ സ്ഥാപനങ്ങളുടെയോ പേരുണ്ടാകാറില്ല. അതുകൊണ്ടുതന്നെ ആര് ചാര്‍ട്ടര്‍ ചെയ്യുന്നെന്നതിനെ സംബന്ധിച്ച് സര്‍ക്കാരുകള്‍ക്ക് കൃത്യമായ ധാരണയില്ലായിരുന്നു. കഴി് ദിവസങ്ങളിലെ സ്വര്‍ണ്ണകള്ളക്കടത്ത് അടക്കമുള്ള കാര്യങ്ങള്‍ക്ക് ശേഷമാണ് ഈ നീക്കം. വിമാനത്താവളത്തിലെ കോവിഡ് പരിശോധനയില്‍ പരാജയപ്പെടുന്നവര്‍ക്ക് പകരം യാത്രക്കാരെ അനുവദിക്കില്ലെന്നും പുതിയ നിബന്ധനകളിലുണ്ട്. ജൂണ്‍ 25 മുതല്‍ കോവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കും. പുതിയ ഉത്തരവ് പ്രകാരം ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ ഏര്‍പ്പെടുത്തുന്ന സംഘടനകളോ, സ്ഥാപനങ്ങളോ സംസ്ഥാന സര്‍ക്കാരിനെയാണ് അനുമതിക്കായി ആദ്യം സമീപിക്കേണ്ടത്. ക്വാറന്റീന്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ പരിഗണിച്ച് സംസ്ഥാനങ്ങള്‍ക്ക് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാം. സംസ്ഥാന സര്‍ക്കാരിന്റെ അനുമതിക്കുശേഷമാണ് വിദേശകാര്യമന്ത്രാലയത്തെ സമീപിക്കേണ്ടത്. സംസ്ഥാന അനുമതി ലഭിച്ച ചാര്‍ട്ടേര്‍ഡ് വിമാനത്തിന് ബന്ധപ്പെട്ട രാജ്യങ്ങളുടെ ക്ലിയറന്‍സ് കിട്ടാന്‍ എംബസികളെയും കോണ്‍സുലേറ്റുകളെയും സമീപിക്കാം. യാത്രക്കാരുടെ പൂര്‍ണവിവരങ്ങള്‍ സംസ്ഥാനങ്ങള്‍ക്കും നയതന്ത്ര കാര്യാലയങ്ങള്‍ക്കും മുന്‍കൂട്ടി കൈമാറണം. യാത്രക്കാരുടെ പേരുകളില്‍ മാറ്റങ്ങള്‍ വരുത്താന്‍ പാടില്ല. തീരുമാനം എപ്പോള്‍ മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....