പ്രതിരോധ തട്ടിപ്പടക്കം അഴിമതി ആരോപണങ്ങളും, എന്‍ ഡി എ മുന്നണിയിലെ പ്രമുഖ ഘടകക്ഷി നേതാവിനെതിരെ ഉയരുന്ന ആരോപണങ്ങളും നാളെ ചേരുന്ന ബിജെപി സംസ്ഥാന കോര്‍കമ്മിറ്റി യോഗത്തില്‍ വിവാദമാകും, ഡിആര്‍ഡിഒ (ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ഓര്‍ഗനൈസേഷന്‍) തട്ടിപ്പുമായി ബന്ധപ്പെട്ട് മലയാളിയുടെ അറസ്റ്റും ഇയാളുമായി നേതാക്കള്‍ക്കുള്ള ബന്ധവും വിവാദത്തില്‍ നില്‍ക്കുമ്പോഴാണ് ബി ഡി ജെ എസ് നേതാവ് കെ കെ മഹേശന്റെ മരണം. ഇത് മുന്നണിക്ക് ആകെ നാണേക്കേടാണന്നും ചെക്ക് കേസ് തട്ടിപ്പും ആത്മഹത്യും മാത്രമുള്ള പാര്‍ട്ടിയെ വേണ്ടന്നുമാണ് ആര്‍ എസ് എസ് അനുകൂല വിഭാഗത്തിന്റെ നിലപാട്. സുഭാഷ് വാസുവിനെയും നിലവിലെ വെള്ളാപ്പള്ളി വിരുദ്ധരെയും ഒപ്പം നിര്‍ത്തി മുന്നോട്ടു പോകാമെന്നും ഇവര്‍ പറയുന്നു. കേന്ദ്രമന്ത്രി വി മുരളീധരന്റെ ഓഫീസിനെതിരെ സംശയമുയര്‍ന്ന തട്ടിപ്പ് കോര്‍ കമ്മിറ്റിയില്‍ ചര്‍ച്ചയാകും. തട്ടിപ്പില്‍ കോഴിക്കോട്ട് അറസ്റ്റിലായ അരുണ്‍ പി രവീന്ദ്രന് വി മുരളീധരന്റെ ഓഫീസുമായുള്ള ബന്ധം, മറ്റിടപാടുകള്‍ എന്നിവയെക്കുറിച്ച് വന്ന വാര്‍ത്തകളില്‍ ബിജെപി സംസ്ഥാന നേതൃത്വം പ്രതികരിച്ചിട്ടില്ല. ഈ വിഷയത്തില്‍ നിലപാട് മറുപക്ഷം തേടും. മുരളീധരന്റെ ഓഫീസില്‍ കോണ്‍ഗ്രസ് ബന്ധമുള്ള ജീവനക്കാരിയെ നിയമിച്ചതടക്കം ആക്ഷേപങ്ങളുമുണ്ട്. അറസ്റ്റിലായ അരുണ്‍ മലപ്പുറത്തെ ബിജെപി പ്രമുഖന്റെ ബന്ധുവാണ്. കുമ്മനം രാജശേഖരന്‍ പ്രസിഡന്റായിരിക്കെ അഴിമതി ആരോപണത്തിന് പുറത്താക്കിയ നേതാവാണിത്. എന്നാല്‍ സുരേന്ദ്രന്‍ പ്രസിഡന്റായ ശേഷം ഒബിസി മോര്‍ച്ചയുടെ സംസ്ഥാന ഭാരവാഹിയാക്കി. സംഘടനാ ജനറല്‍ സെക്രട്ടറിയെ മാറ്റണമെന്നതടക്കമുള്ള ആവശ്യങ്ങള്‍ സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ അജന്‍ഡയിലുണ്ട്. ഭാരവാഹികളുടെ പിന്തുണയില്ലെന്നതാണ് കെ സുരേന്ദ്രനടക്കമുള്ളവരുടെ പരാതി. എം ഗണേശന്റെ മാറ്റമാണ് ഇവരുടെ ലക്ഷ്യം.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....