യു.എ.ഇയില്‍ കൊവിഡ് എത്തിയിട്ട് അഞ്ചുമാസം തികയുന്നു. മറ്റു പല വിദേശരാജ്യങ്ങളും കോവിഡിനു മുന്നില്‍ മുട്ടുമടക്കിയപ്പോള്‍ അതിവേഗം അതിജീവിച്ചിരിക്കുകയാണ് യു.എ.ഇ. മൂന്നുമാസമായി രാജ്യത്തുടനീളം ഏര്‍പ്പെടുത്തിയിരുന്ന യാത്ര നിയന്ത്രണം ഒഴിവാക്കിയതോടെ രാജ്യം വീണ്ടും പഴയനില വീണ്ടെടുത്തിരിക്കുകയാണ്. അബൂദബി ഒഴികെയുള്ള എമിറേറ്റുകളിലെ സഞ്ചാരനിയന്ത്രണമാണ് ഒഴിവാക്കിയത്. ഇതോടെ രാത്രി-പകല്‍ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും ഏതു സമയവും സഞ്ചരിക്കാന്‍ കഴിയും. യു.എ.ഇ ദുരന്തനിവാരണ സമിതിയുടേതാണ് പുതിയ തീരുമാനം. യാത്ര നിയന്ത്രണം നീക്കി മൂന്നു മാസമായി നടന്നുവന്ന ദേശീയ അണുനശീകരണ യജ്ഞം പൂര്‍ത്തിയായതായി ബുധനാഴ്ച രാത്രിയാണ് ദുരന്തനിവാരണ സമിതി അറിയിച്ചത്. അണുനശീകരണ യജ്ഞത്തെ തുടര്‍ന്ന് നേരത്തേ പകലും രാത്രിയും യാത്ര നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. പിന്നീട് നിയന്ത്രണം രാത്രി മാത്രമായി ചുരുക്കി. ദുബൈയില്‍ രാത്രി 11 മുതല്‍ രാവിലെ ആറുവരെയും മറ്റ് എമിറേറ്റുകളില്‍ രാത്രി 10 മുതല്‍ രാവിലെ ആറ് വരെയുമാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്. ഈസമയം അനുമതിയില്ലാതെ അനാവശ്യമായി പുറത്തിറങ്ങുന്നവരില്‍നിന്ന് പിഴ ഈടാക്കുമെന്നും അറിയിച്ചിരുന്നു. പുതിയ തീരുമാനം വന്നതോടെ ഈ നിയന്ത്രണമാണ് ഒഴിവാക്കിയത്. അബൂദബിയിലേക്ക് പ്രവേശനമില്ല ഈ മാസം ആദ്യംമുതല്‍ അബൂദബിയില്‍ യാത്രനിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഒരാഴ്ചയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നതെങ്കിലും പിന്നീട് ഇത് നീട്ടി. നിലവില്‍ ഈ മാസം അവസാനംവരെയാണ് നിയന്ത്രണം നീട്ടിയിരിക്കുന്നത്. നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ കൊവിഡ് ബാധിതരുടെ എണ്ണം കുറഞ്ഞെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നിയന്ത്രണം നീട്ടിയത്. എന്നാല്‍, പുതിയ തീരുമാനം വന്നതോടെ അബൂദബിയിലും ഇളവ് അനുവദിച്ചിട്ടുണ്ട്. നേരത്തേ അബൂദബി എമിറേറ്റിനുള്ളിലെ വിവിധ മേഖലകളിലേക്ക് സഞ്ചരിക്കുന്നതിന് നിയന്ത്രണം ഉണ്ടായിരുന്നു. ഇത് ഒഴിവാക്കി. അബൂദബിയില്‍നിന്ന് മറ്റ് എമിറേറ്റുകളിലേക്ക് യാത്ര ചെയ്യുന്നതിനും വിലക്കില്ല. എന്നാല്‍, മറ്റ് എമിറേറ്റുകളില്‍നിന്ന് അബൂദബിയിലേക്കുള്ള പ്രവേശന വിലക്ക് തുടരും. മുന്‍കരുതല്‍ നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയിട്ടുണ്ടെങ്കിലും മുന്‍കരുതല്‍ നടപടികള്‍ തുടരും. പുറത്തിറങ്ങുന്നവര്‍ മാസ്‌ക് ധരിച്ചില്ലെങ്കില്‍ പിഴ ഈടാക്കും. സാമൂഹിക അകലം പാലിക്കണം. ബസുകളിലും മെട്രോയിലും ടാക്‌സികളിലുമുള്ള നിയന്ത്രണം തുടരും. കാറുകളില്‍ മൂന്നുപേരില്‍ കൂടുതല്‍ (ഡ്രൈവര്‍ ഉള്‍പ്പെടെ) യാത്ര ചെയ്യരുത്. ഒരു കുടുംബത്തിലെ അംഗങ്ങളാണെങ്കില്‍ മൂന്നില്‍ കൂടുതല്‍ പേര്‍ക്ക് യാത്രചെയ്യാം. ഒരാളില്‍ കൂടുതല്‍ വാഹനത്തില്‍ ഉണ്ടെങ്കില്‍ എല്ലാവരും മാസ്‌ക് ധരിക്കണം. ഡ്രൈവര്‍ മാത്രമുള്ള വാഹനങ്ങളില്‍ മാസ്‌ക് ഒഴിവാക്കാം. കൂട്ടം കൂടുന്നതിനും പരിപാടികള്‍ സംഘടിപ്പിക്കുന്നതിനുമുള്ള നിയന്ത്രണങ്ങള്‍ തുടരും. ബന്ധുവീടുകളിലെ സന്ദര്‍ശനവും ഒഴിവാക്കണം. കുട്ടികളും പ്രായമായവരും 12 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കും 60 വയസ്സിനു മുകളിലുള്ളവര്‍ക്കുമുള്ള നിയന്ത്രണങ്ങളും ഒഴിവാക്കി. നേരത്തേ ഇവര്‍ക്ക് മാളുകളില്‍ പ്രവേശിക്കുന്നതിന് അനുമതി നല്‍കിയിരുന്നു. പിന്നീട്, കായിക പരിശീലന കേന്ദ്രങ്ങളിലും അനുമതി നല്‍കിയിരുന്നു. എന്നാല്‍, പുതിയ തീരുമാനം വന്നതോടെ രാജ്യത്തിന്റെ ഏതുഭാഗത്തും ഇവര്‍ക്ക് യാത്ര ചെയ്യാന്‍ അനുമതിയായി.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....