ധര്‍മജനുമായി സ്വിറ്റ്സര്‍ലന്റിലൊരു പരിപാടി അവരിപ്പിക്കാന്‍ പോയി. രണ്ടു സ്‌കിറ്റുകളാണ് ഞങ്ങള്‍ പ്ലാന്‍ ചെയ്തത്. ആദ്യ സ്‌കിറ്റ് കഴിഞ്ഞ് കുട്ടികളുടെ പാട്ടാണ്. ഇതിനിടയില്‍ സംഘാടകര്‍ വന്ന് നിങ്ങള്‍ക്കൊരു സര്‍പ്രൈസുണ്ടെന്നൊക്കെ പറഞ്ഞിരുന്നു. അങ്ങനെ ഞങ്ങള്‍ വെയ്റ്റ് ചെയ്യുമ്പോള്‍ അവിടെയുള്ളൊരു ചേട്ടനും ചേച്ചിയും കൂടി ഞങ്ങള്‍ പ്ലാന്‍ ചെയ്ത രണ്ടാമത്തെ സ്‌കിറ്റ് അവിടെ അവതരിപ്പിക്കുന്നു. ഖത്തറില്‍ ഈ സ്‌കിറ്റ് അവതരിപ്പിച്ചിരുന്നു. അതിന്റെ ഓഡിയോ ക്ലിപ്പ് സംഘടിപ്പിച്ച് പഠിച്ച് ഞങ്ങളെ ഒന്നു സര്‍പ്രൈസ് ആക്കിയതാണ്. പക്ഷേ ഞങ്ങള്‍ പെട്ടു. വേറെ സ്‌കിറ്റും കോസ്റ്റിയൂമും ഒന്നുമില്ല. മുന്നിലുള്ളത് 15 മിനിറ്റും. പിന്നെ ഒരു നൈറ്റിയൊക്കെ സംഘടിപ്പിച്ച് ധര്‍മജനെ പെണ്‍വേഷം കെട്ടിച്ച് ഒരു സ്‌കിറ്റ് ചെയ്ത് തടി തപ്പി. താങ്കളെകുറിച്ച് അധികം ആര്‍ക്കും അറിയാത്ത കാര്യം? ഞാന്‍ ഒരു പാവമാണെന്നത്. പലരും സംസാരിച്ചു കഴിയുമ്പോള്‍ പറയാറുണ്ട്. അഹങ്കാരിയാണെന്നാണ് വിചാരിച്ചതെന്നൊക്കെ. എങ്ങനെയാണ് അവര്‍ക്ക് അങ്ങനെ തോന്നുന്നതെന്ന് അറിയില്ല. ജീവിതത്തിലെ നിര്‍ണായകമായ തീരുമാനം? കല തന്നെയാണ് എന്റെ ഫീല്‍ഡ് എന്ന് തീരുമാനിച്ചത്. ഡിഗ്രിക്കു പഠിക്കുമ്പോഴായിരുന്നു ആ തീരുമാനം. ഏറ്റവും സന്തോഷം തോന്നിയ നിമിഷം? ഗാനഗന്ധര്‍വനില്‍ അഭിനയിക്കാന്‍ മമ്മൂട്ടി സമ്മതിച്ചതു തന്നെ. മമ്മൂട്ടിയെ കണ്ടുകൊണ്ടു തന്നെ എഴുതിയ പടമാണിത്. ജീവിതത്തില്‍ നേരിട്ട ഏറ്റവും വലിയ പ്രതിസന്ധി? 2018 ജൂണ്‍ വരെ ഞാന്‍ പൂര്‍ണ വെജിറ്റേറിയന്‍ ആയിരുന്നു. വിദേശത്തൊക്കെ പോകുമ്പോള്‍ ഭക്ഷണം കിട്ടുക എന്നതായിരുന്നു എന്നെ സംബന്ധിച്ച് ഏറ്റവും വലിയ പ്രതിസന്ധി. സ്ഥിരമായി മൈഗ്രെയ്ന്‍ വരുന്ന കാര്യം പറഞ്ഞപ്പോള്‍ ഒരു സുഹൃത്താണ് നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണം കഴിച്ചാല്‍ കുറയുമെന്ന് പറഞ്ഞത്. അങ്ങനെ ഞാന്‍ നോണ്‍ വെജിറ്റേറിയനായി. അതോടെ ആ പ്രതിസന്ധിയും മാറി.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....