News Beyond Headlines

31 Wednesday
December

ആടൂര്‍ പ്രകാശിനെതിരെ ഗുരുതര ആരോപണം

വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം ആസൂത്രിതമാണെന്ന് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ. രണ്ടിടത്ത് വച്ച് ഗൂഢാലോചന നടന്നു. അടൂർ പ്രകാശിന്റെ സ്ഥലത്തെക്കാണ് പ്രതികൾ രക്ഷപ്പെടാൻ ശ്രമിച്ചത്. ഫൈസൽ വധശ്രമ കേസിലും പ്രതികൾക്ക് സംരക്ഷണമൊരുക്കിയത് അടൂർ പ്രകാശ് എംപിയാണ്. അടൂർ പ്രകാശിന് ഗൂഢാലോചനയിൽ പങ്കുണ്ടെന്നും ആനാവൂർ നാഗപ്പൻ വ്യക്തമാക്കി.

ഡി കെ മുരളി എംഎൽഎയുടെ മകനു നേരെയും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീമിനെതിരെയും വ്യാജ പ്രചരണമാണ് നടത്തുന്നത്. ഡിവൈഎഫ്ഐയിൽ മിഥിലാജ് എത്തിയിട്ട് ഒരു വർഷമായി. ഈ ഒരു വർഷത്തിനിടെ ഒരു കേസും മിഥിലാജിനെതിരെ ഇല്ലെന്നും ആനാവൂർ പറഞ്ഞു. തിരുവോണത്തലേന്ന് രണ്ടു ഡിവൈഎഫ്ഐ പ്രവർത്തകർ കൊല്ലപ്പെട്ട സംഭവത്തിൽ ഒന്നാം പ്രതി ഷജിത്തിനൊപ്പം കൃത്യത്തിൽ നേരിട്ടു പങ്കെടുത്തുവെന്നു കരുതുന്ന ഉണ്ണി, അൻസാർ എന്നിവർക്കായി പൊലീസ് വ്യാപകമായി തിരച്ചിൽ ആരംഭിച്ചതായി വെഞ്ഞാറമൂട് സിഐ വിജയരാഘവൻ അറിയിച്ചു. ഇവർക്കു പുറമേ സജീബ്, സനൽ എന്നിവർക്കും കൃത്യത്തിൽ നേരിട്ടു ബന്ധമുണ്ടെന്നും മറ്റുള്ളവർ സഹായികളാണെന്നുമാണു കരുതുന്നത്. ആകെ 7 പേരാണ് അറസ്റ്റിലായത്. പ്രതികൾക്കായി മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണം ഫലം കണ്ടില്ലെന്നാണു വിവരം. കൊല്ലപ്പെട്ട ഹഖ് മുഹമ്മദ്, മിഥിലാജ് എന്നിവർക്കൊപ്പം ഉണ്ടായിരുന്ന ഡിവൈഎഫ്ഐ പ്രവർത്തകരുടെ സംഘത്തിൽ നിന്നു പൊലീസ് വിവരശേഖരണം ആരംഭിച്ചു. 2 മാസം മുൻപു ഡിവൈഎഫ്ഐ പ്രവർത്തകനു വെട്ടേറ്റ സംഭവത്തിലെ പ്രതികളാണ് ഇപ്പോൾ അറസ്റ്റിലായ ഷജിത്തും അജിത്തും. ഇവർ ജാമ്യത്തിൽ ഇറങ്ങിയതു മുതൽ ആക്രമണ ഭീഷണി ഉണ്ടായിരുന്നുവത്രേ. സംഭവത്തിനു 3 ദിവസം മുൻപ് രാത്രി അജിത്തിന്റെ ഓട്ടോയിൽ ഷജിത് പോകുമ്പോൾ ആരോ പിന്തുടർന്നെത്തി വെട്ടാൻ ശ്രമിച്ചു. ഓട്ടോയുടെ പിൻഭാഗത്താണു വെട്ടു കൊണ്ടത്. ഇതിനു പിന്നിൽ മുഹമ്മദ് ഹഖിന്റെ സംഘമാണെന്ന സംശയമാണു പ്രത്യാക്രമണത്തിലേക്കു നയിച്ചതെന്നു പൊലീസ് കരുതുന്നു. സംഭവദിവസം ഉച്ചയ്ക്കാണ് ഇതിനായുള്ള പദ്ധതി തയാറാക്കിയത്. അക്രമം നടക്കുമ്പോൾ ഇരു സംഘങ്ങളുടെ കയ്യിലും ആയുധമുണ്ടായിരുന്നോ എന്നതും പൊലീസ് അന്വേഷിക്കുന്നുണ്ട്. അതേസമയം, കേസിൽ ഉന്നതതല ഗൂഢാലോചനയല്ല പ്രാദേശിക ഗൂഢാലോചനയാണ് അന്വേഷിക്കുന്നതെന്ന് ഉന്നത ഉദ്യോഗസ്ഥൻ വ്യക്തമാക്കി. കഴിഞ്ഞ ദിവസം അറസ്റ്റിലായ സജീബ് (35), സനൽ (32), സനലിന്റെ സഹോദരി പ്രീജ (30) എന്നിവരെ ഇന്നലെ കോടതി റിമാൻഡ് ചെയ്തു.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....