News Beyond Headlines

29 Monday
December

കറങ്ങിനടന്നാൽ പിഴ, ജയിൽ


ദോഹയില്‍ ഹോം ക്വാറന്റീനിൽ കഴിയുന്നവർ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ നിർദേശങ്ങൾ പാലിച്ചില്ലെങ്കിൽ കടുത്ത നിയമ നടപടികൾ നേരിടേണ്ടി വരും. കോവിഡ്-19 നെതിരെയുള്ള പ്രതിരോധ, മുൻകരുതൽ നടപടികൾ രാജ്യത്ത് തുടരുന്ന സാഹചര്യത്തിൽ പൊതുജന ആരോഗ്യ സുരക്ഷ ഉറപ്പാക്കി വ്യാപനം തടയാൻ ലക്ഷ്യമിട്ടാണ് നടപടികൾ കർശനമാക്കിയിരിക്കുന്നത്. വീട്ടിലായതിനാൽ അധികൃതർ നിരീക്ഷിക്കില്ലെന്നു കരുതി വ്യവസ്ഥകൾ ലംഘിച്ചാൽ വൻതുക പിഴ നൽകേണ്ടി വരുമെന്ന് മാത്രമല്ല ജയിലിൽ കിടക്കേണ്ടിയും വരും. ഹോം, ഹോട്ടൽ ക്വാറന്റീനിൽ കഴിയുന്നവർ അധികൃതരുടെ കർശന നിരീക്ഷണത്തിൽ തന്നെയാണ്. വ്യവസ്ഥകൾ ലംഘിച്ച് പുറത്ത് ചാടിയാൽ ഉടൻ പിടി വീഴും. അറസ്റ്റ് ചെയ്ത് പ്രോസിക്യൂഷന് കൈമാറുകയും ചെയ്യും. ഹോം ക്വാറന്റീൻ വ്യവസ്ഥകൾ ലംഘിച്ചാൽ 2,00,000 റിയാൽ വരെ പിഴയും പരമാവധി 3 വർഷം വരെ തടവും അല്ലെങ്കിൽ ഇവയിൽ ഏതെങ്കിലും ഒരു ശിക്ഷയും അനുഭവിക്കേണ്ടി വരും. പീനൽ കോഡ് 11-ാം നമ്പർ നിയമത്തിലെ 253-ാം ആർട്ടിക്കിൾ, 1990ലെ 17-ാം നമ്പർ പകർച്ചവ്യാധി പ്രതിരോധ നിയമം, സമൂഹ സംരക്ഷണം സംബന്ധിച്ച 2002ലെ 17-ാം നമ്പർ നിയമം എന്നിങ്ങനെ 3 നിയമങ്ങളിലെ വ്യവസ്ഥകൾ പ്രകാരമാണ് നടപടി സ്വീകരിക്കുന്നത്. പൗരന്മാരായാലും പ്രവാസികളായാലും ക്വാറന്റീൻ വ്യവസ്ഥകളിൽ വിട്ടുവീഴ്ചയില്ല. നിയന്ത്രണങ്ങൾ കർശനമാക്കിയ മേയ് 22 ന് ശേഷം ഇതുവരെ ഹോം ക്വാറന്റീൻ വ്യവസ്ഥകൾ ലംഘിച്ച നൂറിലധികം പേരെയാണ് അധികൃതർ അറസ്റ്റ് ചെയ്തത്.  ലംഘനം നടത്തുന്നവരുടെ പേര് വിവരങ്ങൾ സഹിതമാണ് പുറത്ത് വിടുന്നത്. സ്വന്തം സുരക്ഷയും മറ്റുള്ളവരുടെ സുരക്ഷയും ഉറപ്പാക്കാൻ സമൂഹത്തിലെ ഓരോ വ്യക്തികൾക്കും ഉത്തരവാദിത്തമുണ്ടെന്നും അധികൃതർ ചൂണ്ടിക്കാട്ടി. ഹോം ക്വാറന്റീനിൽ കഴിയുന്നവരും വീട്ടിലെ കുടുംബാംഗങ്ങളും പാലിക്കേണ്ട കൃത്യമായ നിർദേശങ്ങൾ അധികൃതർ നൽകിയിട്ടുണ്ട്. കൃത്യമായ ദിവസങ്ങളിൽ ക്വാറന്റീൻ കഴിയുന്ന വ്യക്തിയെ വിളിച്ച് ആരോഗ്യവിവരങ്ങൾ തേടുന്നുമുണ്ട്. ഒരു വ്യക്തി ക്വാറന്റീനിൽ പ്രവേശിക്കുന്ന ദിവസം മുതൽ മൊബൈലിലെ കോവിഡ്-19 അപകട നിർണയ ആപ്ലിക്കേഷനായ ഇഹ്‌തെറാസ്  പ്രൊഫൈൽ നിറം മഞ്ഞ ആയിരിക്കും. ആപ്ലിക്കേഷൻ എപ്പോഴും പ്രവർത്തനക്ഷമമായിരിക്കണം. ഇന്റർനെറ്റ് ഓഫാക്കാനും പാടില്ല. ക്യൂആർ കോഡ് മുഖേന മന്ത്രാലയവുമായി ബന്ധിപ്പിച്ചു കൊണ്ടാണ് ആപ്ലിക്കേഷന്റെ പ്രവർത്തനം എന്നതിനാൽ വ്യക്തി പുറത്തിറങ്ങിയാൽ ഉടൻ പിടി വീഴും. ക്വാറന്റീൻ കാലാവധി പൂർത്തിയാക്കി പരിശോധനയിൽ നെഗറ്റീവ് സ്ഥിരീകരിച്ച ശേഷം മാത്രമാണ് പ്രൊഫൈൽ നിറം പച്ച ആകുന്നതും പുറത്തിറങ്ങാൻ അനുമതി ലഭിക്കുന്നതും.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....