യു ഡി എഫ് നേതാക്കള്‍ പ്രതിയായ കോടികളുടെ അഴിമതി നടത്തിയ ടൈറ്റാനിയം കേസ് സി ബി ഐ ഏറ്റെടുക്കാതിരിക്കാന്‍ ബിജെപി ഇടപെടല്‍. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍വ്യവസായമന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ് എന്നിവര്‍ പ്രതികളായ കേസിലാണ് ദുരൂഹമായ ഇടപാട്. കേരളത്തില്‍ നിന്നുള്ള ഉന്നത ബിജെപി നേതാവ് ആഭ്യന്തരമന്ത്രാലയത്തില്‍ നേരിട്ട് ഇടപെട്ട് നടപടി മരവിപ്പിച്ചതായാണ് സൂചന.ഇദ്ദേഹവും കേസില്‍ പ്രതിസ്ഥാനത്തുള്ള യുഡിഎഫ് നേതാവും തമ്മിലാണ് ധാരണ. കേസ് സിബിഐയെക്കൊണ്ട് ഏറ്റെടുപ്പിക്കാതിരിക്കാനാണ് നീക്കം. സിബിഐ മറിച്ചൊരു നിലപാടിലേക്ക് വന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പ് വരെ നീട്ടിക്കൊണ്ടുപോവുകയാണ് ലക്ഷ്യം. നിയമസഭാ തെരഞ്ഞെടുപ്പിലടക്കം രഹസ്യകൂട്ടുക്കെട്ട് ഉണ്ടാക്കാനും ടൈറ്റാനിയം കേസ് ഉപയോഗിക്കുകയാണ് ബിജെപി. സ്വര്‍ണക്കടത്ത് അടക്കം പലതിലും നിരന്തരം സിബിഐ അന്വേഷണം ആവശ്യപ്പെടുന്ന ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ എന്നിവര്‍ കഴിഞ്ഞ ഒരു വര്‍ഷമായി മടക്കിക്കെട്ടി വച്ചിരിക്കുന്ന ടൈറ്റാനിയം അഴിമതി കേസിനെ കുറിച്ച് മിണ്ടാത്തതും ശ്രദ്ധേയമാണ്. വിദേശ കമ്പനികള്‍ക്കുകൂടി പങ്കുള്ള ഇടപാടില്‍ രാജ്യാന്തരതലത്തില്‍ അന്വേഷണം വേണമെന്ന ശുപാര്‍ശയെ തുടര്‍ന്നാണ് 2019 സെപ്തംബര്‍ മൂന്നിന് സംസ്ഥാന സര്‍ക്കാര്‍ കേസ് സിബിഐയ്ക്ക് വിട്ടത്. 13 വര്‍ഷം വിജിലന്‍സ് നടത്തിയ അന്വേഷണ റിപ്പോര്‍ട്ടും സാക്ഷി മൊഴിയും അനുബന്ധ ഫയലുകളും വിജിലന്‍സ് ഉദ്യോഗസ്ഥര്‍ സിബിഐ ആസ്ഥാനത്ത് എത്തി കൈമാറിയിരുന്നു. എന്നിട്ടും ഇതുവരെ നടപടി വിവരം സിബിഐ സംസ്ഥാനസര്‍ക്കാരിനെ അറിയിച്ചിട്ടില്ല. പൊതുമേഖലാ സ്ഥാപനമായ ട്രാവന്‍കൂര്‍ ടൈറ്റാനിയത്തില്‍ 256 കോടി രൂപ ചെലവില്‍ മാലിന്യനിര്‍മാര്‍ജന പ്ലാന്റ് സ്ഥാപിക്കുന്നതിന് യന്ത്രങ്ങള്‍ ഇറക്കുമതി ചെയ്തതില്‍ 68 കോടി രൂപയുടെ അഴിമതി നടത്തിയെന്നാണ് വിജിലന്‍സ് കേസ്. 2005--06 കാലഘട്ടത്തില്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി ആയിരിക്കെയാണ് പ്ലാന്റ് സ്ഥാപിക്കുന്നതിന് യന്ത്രങ്ങള്‍ ഇറക്കുമതി ചെയ്തത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....