ഗള്‍ഫിലേക്ക് വരുന്ന പ്രവാസികള്‍ക്ക് അവരുടെ രാജ്യങ്ങളില്‍ നടക്കുന്ന ആരോഗ്യ പരിശോധന നിരീക്ഷിക്കാന്‍ ജിസിസി രാജ്യങ്ങളുടെ തീരുമാനം. ഇതിനായി ഗള്‍ഫ് രാജ്യങ്ങള്‍ പ്രത്യേക ആരോഗ്യ സമിതിയെ നിയോഗിക്കും. നിലവില്‍ ഗള്‍ഫ് രാജ്യങ്ങള്‍ അംഗീകരിച്ച ആശുപത്രികളില്‍ നിന്നുള്ള പരിശോധന സര്‍ട്ടിഫിക്കറ്റുകളാണ് വിസക്കായി പ്രവാസികള്‍ ഹാജരാക്കുന്നത്. സാംക്രമിക രോഗം ബാധിച്ചവര്‍ വരുന്നില്ലെന്ന് ഉറപ്പാക്കാനാണിത്. മിക്ക പ്രവാസികള്‍ക്കും ഇവിടെ എത്തിയാലും മെഡിക്കല്‍ പരിശോധനയുണ്ട്. എന്നാല്‍, കൊറോണവൈറസ് പശ്ചാത്തലത്തില്‍ ഗള്‍ഫിലേക്ക് വരുന്ന പ്രവാസികളുടെ വൈദ്യ പരിശോധന കൂടുതല്‍ ഗൗരവമായി സമീപിക്കാനാണ് ഗള്‍ഫ് തീരുമാനം. യോഗ്യമായ ജോലികളിലാണോ ഇവര്‍ നിയമിക്കപ്പെടുന്നതെന്നും ഇതുവഴി ഉറപ്പുവരുത്തും. ഇലക്ട്രോണിക് സംവിധാനത്തിലൂടെ പ്രവാസി ആരോഗ്യ പരിശോധനയില്‍ സഹകരിക്കാനും ഗള്‍ഫ് ആരോഗ്യ കൗണ്‍സിലിന്റെ അംഗീകാരമില്ലാത്ത ആരോഗ്യ കേന്ദ്രങ്ങളുമായി ഇടപഴകുന്നത് അവസാനിപ്പിക്കാനും 2016ല്‍ ജിസിസി വിദേശ മന്ത്രിമാര്‍ തീരുമനിച്ചിരുന്നു. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള കണക്കുകള്‍ പ്രകാരം കോറോണവൈറസ് ബാധിതരിലും മരിച്ചവരിലും വലിയൊരു ഭാഗം പ്രവാസികളാണ്. സ്വദേശികളിലും വിദേശികളിലും രോഗം മൂര്‍ച്ചിവരിലും കോവിഡ് മരണത്തിന് കീഴടങ്ങിയവരിലും ഭൂരിഭാഗവും ദീര്‍ഘകാല രോഗങ്ങള്‍ ഉളളവരാണ്. ഈ സാഹചര്യത്തിലാണ് പ്രവാസികള്‍ക്ക് നാട്ടില്‍ നടക്കുന്ന മെഡിക്കല്‍ പരിശോധന സൂക്ഷ്മമായി നിരീക്ഷിക്കാനുള്ള ആലോചന.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....