തദ്ദേശ തെരഞ്ഞെടുപ്പ് ഫലം നാളെ പുറത്തുവരുന്നതോടെ കേരള രാഷ്ട്രീയം പുതിയ ടേണിങ്ങ് പോയിന്റിലേക്ക് നീങ്ങും. മുന്നണികൾ തങ്ങളുടെ തെറ്റുകുറ്റങ്ങൾ തിരിച്ചറിഞ്ഞ് പുതിയ കരുക്കളുമായി രംഗത്തുവരും. അടുത്ത കൊട്ടിക്കലാശത്തിനാണ് നാളെ തുടക്കമാവുന്നത്. കൂടുതൽ സജീവമായി സംസ്ഥാന നിയമസഭയിലേക്കുള്ള പോരാട്ടത്തിലേക്കുള്ള വേദിയൊരുങ്ങൽ.
ആറുമാസത്തോളം മുമ്പ് സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജൻസികൾ രംഗത്തെത്തി സംസ്ഥാന സർക്കാരിനെ സംശയത്തിൻറെ മുൾമുനയിൽ നിർത്തിയയാണ് ചെന്നിത്തലയും ബി ജെ പി യും തദേശപോരിന് ഒരുക്കം തുടങ്ങിയത്. എ ഗ്രൂപ്പ് ഒരിക്കൽ പോലും അപവാദ ആരോപണങ്ങളിൽ ചെന്നിത്തലയുടെ വഴി അത്രആവേശത്തോടെ പിൻതുടർന്നിട്ടില്ല.
എൽഡിഎഫിനാണ് തദ്ദേശ തെരഞ്ഞെടുപ്പ് വിജയമെങ്കിൽ ആയുധം വച്ച് ഒഴിയേണ്ടിവരും. യുഡിഎഫിനാണ് തെരഞ്ഞെടുപ്പിൽ നേട്ടമെങ്കിൽ ഇനിയുള്ള നാളുകളിലെ ഭരണം കൂടുതൽ കാര്യക്ഷമാക്കി പുതിയ വിഷയങ്ങളുമായി ജനങ്ങളെ സമീപിക്കേണ്ടിവരും. നിലവിൽ, ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുള്ള മെല്ലെപ്പോക്ക് ഭരണത്തെ ബാധിക്കുന്നുണ്ട്. തിരുവനന്തപുരം നഗരസഭ ഉൾപ്പെടെ നൂറോളം തദ്ദേശ സ്ഥാപനങ്ങളിൽ നേട്ടമുണ്ടാക്കുമെന്ന ബിജെപി പ്രതീക്ഷ ഫലിച്ചാൽ കെ.സുരേന്ദ്രൻ പാർട്ടിയിലും പടയോട്ടം ആരംഭിക്കും.
ബിജെപി ഈ തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കിയാൽ വിമതർക്കും എതിർപക്ഷത്തുള്ളവർക്കും കെ.സുരേന്ദ്രന് കീഴടങ്ങി കഴിഞ്ഞേ മതിയാവൂ. പാർട്ടിക്ക് പ്രതീക്ഷിച്ച മികവ് നിലനിർത്താനായില്ലെങ്കിൽ നഷ്ടം സംഭവിക്കുന്നത് കെ.സുരേന്ദ്രനാവും.
എൻ ഡി മുന്നണിയിൽ തുഷാർ വെള്ളാപ്പള്ളി കേന്ദ്രപദവി സ്വപനം കണ്ടു നടക്കുകയാണ്. ഈ തിരഞ്ഞെടുപ്പിൽ അംഗബലം കിട്ടിയാൽ അതും സാധ്യമാവും.
കേരള കോൺഗ്രസുകൾക്കാണ് ഈ തെരഞ്ഞെടുപ്പ് നിലനിൽപ്പിൻറെ മത്സരമാവുന്നത്. കോട്ടയം ജില്ലാ പഞ്ചായത്തിലും പാലാ നഗരസഭയിലും നേട്ടമുണ്ടാക്കിയാൽ ജോസ് കെ. മാണി കോട്ടയത്ത് കൊടിപാറിക്കും. ഇടതുപക്ഷം ജോസ് കെ. മാണിക്ക് കൂടുതലായി ചെവികൊടുക്കും.
തെരഞ്ഞെടുപ്പിന് മുമ്പുതന്നെ പാർട്ടിയുടെ പേരും രണ്ടില ചിഹ്നവും കൊണ്ടുപോയ ജോസ് കെ. മാണിയുടെ മുന്നിൽ പി.ജെ. ജോസഫിന് പിടിച്ചു നിൽക്കാനായത് ജില്ലാ പഞ്ചായത്തുകളിൽ യുഡിഎഫ് സീറ്റുകളുടെ എണ്ണം വെട്ടിക്കുറയ്ക്കാത്തതിനാലാണ്. അവിടെ, നേട്ടമുണ്ടാക്കിയാൽ ജോസഫിൻറെ ചെണ്ടയുടെ താളം ഉയരും. അല്ലെങ്കിൽ ഏറ്റുമാനൂർ, ചങ്ങനാശ്ശേരി പാലാ , കാഞ്ഞിരപ്പള്ളി ഉൾപ്പെടെ കേരള കോൺഗ്രസ് മത്സരിച്ച സീറ്റുകൾ കോൺഗ്രസ് പിടിച്ചെടുക്കുന്നത് കണ്ടുനിൽക്കേണ്ടിവരും.
മുസ്ലിം ലീഗിനും ഈ തെരഞ്ഞെടുപ്പ് നിർണായകമാണ്. വെൽഫയർ പാർട്ടി സഖ്യം ഗുണകരമാണെന്ന് തെളിഞ്ഞാൽ നിയമസഭാ പരീക്ഷണത്തിനും വേദിയൊരുങ്ങും. മുന്നണിയുടെ ഭാഗമായാണോ നിലവിലെ രീതിയിലോ എന്നത് തെരഞ്ഞെടുപ്പ് വിജയത്തിൻറെ അടിസ്ഥാനത്തിലാണ് തീരുമാനിക്കുക.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....