ഓസ്‌ട്രേലിയയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി സഹോദരിമാര്‍ മരിച്ചു. ഏറ്റുമാനൂരിനടുത്തു കാണക്കാരി പ്ലാപ്പള്ളില്‍ പി.എം. മാത്യു (ബേബി)വിന്റെയും ആലീസിന്റെയും മക്കളായ അഞ്‌ജു(24), ആശ(18) എന്നിവരാണു മരണമടഞ്ഞത്. ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബനിനു സമീപം ഇന്ത്യന്‍ സമയം തിങ്കളാഴ്‌ച ഉച്ചകഴിഞ്ഞ് രണ്ടോടെയായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ എതിരേവന്ന ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നെന്നാണു നാട്ടില്‍ ലഭിച്ച വിവരം. അഞ്‌ജുവായിരുന്നു കാര്‍ ഓടിച്ചിരുന്നത്. അഞ്‌ജുവും സഹോദരിമാരായ അനു, എബി എന്നിവരും ബ്രിസ്‌ബനില്‍ നഴ്‌സ്‌മാരായി ജോലി ചെയ്യുകയാണ്. ഇളയ സഹോദരിയായ ആശ പ്ലസ്‌ടു കഴിഞ്ഞ് നഴ്‌സിങ് പഠനത്തിനായി രണ്ടു മാസം മുമ്പാണ് ഓസ്‌ട്രേലിയയില്‍ അഞ്‌ജുവിന്റെ അടുത്തെത്തിയത്. തങ്ങളോടൊപ്പം വീട്ടില്‍ ഉണ്ടായിരുന്ന സഹോദരി അനുവിനെ അവരുടെ താമസസ്‌ഥലത്താക്കിയശേഷം മടങ്ങുമ്പോഴായിരുന്നു അപകടം. കാറില്‍ അഞ്‌ജുവും ആശയും മാത്രമാണുണ്ടായിരുന്നത്. ആലീസിന്റെ മാതൃസഹോദരന്‍ ഓസ്‌ട്രേലിയയില്‍ ഉണ്ടായിരുന്ന ഫാ. ജോര്‍ജ് കൊണ്ടൂക്കാലയാണ് അപകടവിവരം നാട്ടില്‍ അറിയിച്ചത്. അഞ്ചു വര്‍ഷമായി അഞ്‌ജു ഓസ്‌ട്രേലിയയിലാണ്. അവിടെയായിരുന്നു അഞ്‌ജുവിന്റെ നഴ്‌സിങ് പഠനവും. മൂത്ത സഹോദരി എബിയുടെ വിവാഹത്തില്‍ പങ്കെടുക്കുന്നതിന് ഒന്നര വര്‍ഷം മുമ്പാണ് അഞ്‌ജു നാട്ടിലെത്തി മടങ്ങിയത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....