അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും അടിയന്തിര സാഹചര്യങ്ങളില്‍ മുന്നറിയിപ്പ് നല്‍കുന്നതിന് മാത്രമാണ് ഹോണ്‍ ഉപയോഗിക്കേണ്ടതെന്നും കേരള പൊലീസിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ കുറിച്ചു. ചിലര്‍ തുടര്‍ച്ചയായി ഹോണ്‍ മുഴക്കുന്നു. തുടര്‍ച്ചയായി മുഴങ്ങുന്ന ഹോണ്‍ മൂലം വാഹനമോടിക്കുന്ന പ്രായമുള്ളവരില്‍ പെട്ടെന്ന് എന്ത് ചെയ്യണം എന്ന ആശയക്കുഴപ്പം ഉണ്ടാകുന്നുണ്ട്. അനാവശ്യമായി ഹോണ്‍ മുഴക്കുന്നവരില്‍ നിന്ന് 1000 രൂപ പിഴയായി ഈടാക്കുമെന്നും കുറ്റം ആവര്‍ത്തിച്ചാല്‍ 2000 രൂപ ഈടാക്കുമെന്നും കുറിപ്പില്‍ പറഞ്ഞു. കേരള പൊലീസിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ: ബ്രേക് ചവിട്ടുന്നതിലും എളുപ്പം ഹോൺ മുഴക്കുന്നതാണെന്ന് കരുതുന്നവരാണ് പല ഡ്രൈവർമാരും. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണവർക്ക്. ട്രാഫിക് സിഗ്‌നൽ കാത്തു കിടക്കുന്നവർ, റയിൽവെ ഗേറ്റിൽ, ട്രാഫിക് ബ്ലോക്കിൽ കാത്തുകിടക്കുന്ന വാഹനങ്ങൾ എന്നിവയെ കടത്തിവിട്ടാലേ മുന്നോട്ട് പോകാൻ കഴിയൂ. അതുറപ്പാക്കിയിട്ടും അനാവശ്യമായി ഹോൺ മുഴക്കുന്ന ഡ്രൈവർമാരെയും നാം കാണാറുണ്ട്. അടിയന്തിര സാഹചര്യങ്ങളിൽ മുന്നറിയിപ്പ് നൽകുന്നതിനാണ് ഹോൺ ഉപയോഗിക്കേണ്ടത് എന്നാൽ ഇതിനു വിപരീതമായി ദേഷ്യം, നിരാശ, അക്ഷമ എന്നിവ പ്രകടിപ്പിക്കാൻ ചിലർ തുടർച്ചയായി ഹോൺ മുഴക്കുന്നു. തുടർച്ചയായി മുഴങ്ങുന്ന ഹോൺ മൂലം വാഹനമോടിക്കുന്ന പ്രായമുള്ളവരിൽ പെട്ടെന്ന് എന്ത് ചെയ്യണം എന്ന ആശയക്കുഴപ്പം ഉണ്ടാകുന്നു. അത് അപകട സാധ്യത കൂട്ടുന്നു. ശബ്ദ മലിനീകരണത്തിന്റെ പ്രധാന ഉറവിടമാണ് നിരന്തരമായ ഹോൺ ഉപയോഗം. ഇത് ഒരു ശല്യത്തേക്കാൾ ഇത് ഗർഭസ്ഥ ശിശുക്കൾ മുതൽ മുതിർന്നവർക്ക് വരെ ആരോഗ്യത്തിന് ഹാനികരമായ കാര്യം കൂടിയാണ് പ്രത്യേകിച്ച് എയർ ഹോണും ശബ്ദപരിധി പാലിക്കാത്തവയും. സാവധാനത്തിൽ കേൾവി ശക്തി നഷ്ടപ്പെടുകയാണ് അമിത ശബ്ദം സ്ഥിരമായി കേൾക്കുന്നതിന്റെ ദൂഷ്യഫലം. ദീർഘ നേരം അമിത ഹോൺ ചെവിയിൽ മുഴങ്ങുന്നതു പെട്ടെന്നു തീരുമാനമെടുക്കാനുള്ള ശേഷിയേയും ബാധിക്കും. ഇതു അപകടം ഉണ്ടാക്കാനും കാരണമായേക്കാം. മറ്റ് റോഡ് ഉപയോക്താക്കൾക്കോ അല്ലെങ്കിൽ വാഹനം ഓടിക്കുന്ന നമ്മൾക്ക് തന്നെയോ ഒരു അപകടം സംഭവിക്കാവുന്ന സന്ദർഭം ഉണ്ടെങ്കിൽ മാത്രം ഹോൺ മുഴക്കുക. മോട്ടോർ വാഹന നിയമം സെക്ഷൻ 194F പ്രകാരം താഴെ പറയും പ്രകാരം ഹോൺ മുഴക്കുന്നത് കുറ്റകരമാണ്: അനാവശ്യമായും / തുടർച്ചയായും / ആവശ്യത്തിലധികമായും ഹോൺ മുഴക്കുന്നത്. നോ ഹോൺ (No Horn) എന്ന സൈൻ ബോർഡ് വെച്ച ഇടങ്ങളിൽ ഹോൺ മുഴക്കുന്നത്. ഇത്തരം പ്രവർത്തി ചെയ്യുന്നവരിൽ നിന്ന് 1000 രൂപ പിഴയായി ഈടാക്കും. കുറ്റം ആവർത്തിച്ചാൽ 2000 രൂപ.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ലണ്ടന്‍: അന്തരിച്ച എലിസബത്ത് രാജ്ഞിക്ക് അന്തിമോപചാരം അര്‍പ്പിക്കാനും അവരുടെ ശവമഞ്ചം കാണാനും വേണ്ടി മുന്‍ ഇംഗ്ലണ്ട് ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....