News Beyond Headlines

14 Friday
June

വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. സമചിത്തതയില്ലാതെയാണ് ഗവർണർ പ്രവർത്തിക്കുന്നതെന്ന് എം.വി.ഗോവിന്ദൻ ആരോപിച്ചു. സർക്കാരിനും കണ്ണൂർ സർവകലാശാലയ്ക്കുമെതിരെ തെറ്റായ പ്രചാരവേലയാണ് ഗവർണർ നടത്തുന്നത്. ഭരണഘടനാപരമായും നിയമപരമായും പ്രവർത്തിക്കാൻ ബാധ്യതയുള്ള ഗവർണര്‍ വസ്തുതകളെ പരിഗണിക്കുന്നില്ല. വിരട്ടാമെന്ന് കരുതേണ്ടെന്നും മാടമ്പിത്തരം വേണ്ടെന്നും ജനം നോക്കിയിരിക്കില്ലെന്നും എം.വി.ഗോവിന്ദൻ തുറന്നടിച്ചു. ബില്ലുകള്‍ ഒപ്പിടുമോയെന്ന് ആശങ്കയില്ല. ഇക്കാര്യത്തിൽ എല്ലാവഴിയും സര്‍ക്കാര്‍ ആലോചിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ‘‘ഗവർണർ പദവിക്ക് അനുയോജ്യമല്ലാത്ത സമീപനമാണ് ആരിഫ് മുഹമ്മദ് ഖാന്റേത്. ഒരു ഗവർണർ എന്ന നിലയ്ക്കുണ്ടാകേണ്ട സമചിത്തത അദ്ദേഹത്തിനില്ല. വില കുറഞ്ഞ നിലപാടുകളാണു ഗവർണറുടേത്. ഗവർണറുടെ കയ്യിൽ എന്തു തെളിവുണ്ടെങ്കിലും, സർക്കാരിന് ഒന്നും മറച്ചുവയ്ക്കാനില്ല. നിയമസഭയെ മറികടന്ന് ഓർഡിനൻസുകൾ ഇറക്കുന്നു എന്നതായിരുന്നു ഇതുവരെ അദ്ദേഹത്തിന്റെ പ്രശ്നം. നിയമസഭ പാസാക്കിയ ബില്ലുകൾ പിടിച്ചുവച്ച് ഇടതു സർക്കാരിനെ ദുർബലപ്പെടുത്താമെന്നാണോ അദ്ദേഹം ധരിക്കുന്നത്? ഇത്തരം വെല്ലുവിളികളെയൊക്കെ നേരിട്ടാണു മുന്നോട്ടുപോയതെന്നു കേരളത്തിന്റെ രാഷ്ട്രീയ സാഹചര്യം അറിയാവുന്നവർക്ക് അറിയാം.’ – എം.വി.ഗോവിന്ദൻ പറഞ്ഞു. ‘‘ബിജെപിയും ഗവർണറും ഒരേ ചിറകുള്ള പക്ഷികളാണെന്നു കേന്ദ്രമന്ത്രി വി.മുരളീധരൻ പിന്തുണയുമായെത്തിയതോടെ വ്യക്തമായി. അദ്ദേഹത്തെ തെറ്റായ വഴിയിലേക്കു നയിക്കുന്നത് ഇവരൊക്കെയാണ്. പ്രതീക്ഷിച്ചതു ലഭിക്കാത്തതിന്റെ മോഹഭംഗം ഗവർണർക്ക് ഉണ്ടാകാം. എന്നാൽ, ഗവർണർ നിയമപരമായും ഭരണഘടനാപരമായും പ്രവർത്തിക്കണം. ഇതു വെറുതേ അങ്ങു വന്ന സർക്കാരല്ല. ജനങ്ങൾ തിരഞ്ഞെടുത്തതാണ്. ബില്ലുകളുടെ കാര്യത്തിൽ സർക്കാരിന് ഒരു ആശങ്കയുമില്ല. ഒരു ദിവസം കൊണ്ട് ഒന്നും അവസാനിക്കില്ലല്ലോ. ബില്ലുകൾ നിയമസഭ പാസാക്കിയിട്ടുണ്ടെങ്കിൽ ഇന്നല്ലെങ്കിൽ നാളെ അതൊക്കെ നിയമമാകും. അല്ലാതെ എവിടെപ്പോകാനാണ്?’ – എം.വി.ഗോവിന്ദൻ ചോദിച്ചു.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

എലിസബത്ത് രാജ്ഞിക്ക് അന്തിമോപചാരം അർപ്പിക്കാൻ ഡേവിഡ് ബെക്കാം വരിനിന്നത് 13 മണിക്കൂർ

ലണ്ടന്‍: അന്തരിച്ച എലിസബത്ത് രാജ്ഞിക്ക് അന്തിമോപചാരം അര്‍പ്പിക്കാനും അവരുടെ ശവമഞ്ചം കാണാനും വേണ്ടി മുന്‍ ഇംഗ്ലണ്ട് ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....