പുത്തന്‍ തലമുറ രക്ത പരിശോധനാ യന്ത്രം വികസിപ്പിച്ചെടുത്ത് ആരോഗ്യ രംഗത്ത് വന്‍ കുതിച്ചു ചാട്ടത്തിനൊരുങ്ങുകയാണ് യു എ ഇ സര്‍ക്കാരിന്റെ ആരോഗ്യ മന്ത്രാലയം.രണ്ടു തുള്ളി രക്തം മാത്രമുപയോഗിച്ച് ഹൃദയത്തിന്റെ പ്രവര്‍ത്തനം പത്തു മിനിറ്റില്‍ അറിയുന്ന തരത്തിലാണ് പുതിയ ഉപകരണം വികസിപ്പിച്ചെടുത്തിരിക്കുന്നത്.ഐ -സാറ്റ് അലിനിറ്റി എന്ന് പേരിട്ടിരിക്കുന്ന ഉപകരണം വികസിപ്പിച്ചത് യു എ ഇയില്‍ ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന അബോറ്റ് എന്ന കമ്പിനിയാണ്.രണ്ടു മുതല്‍ പത്തു മിനിറ്റ് കൊണ്ട് ഹൃദയതാളമറിയാമെന്നാണ് കമ്പിനിയുടെ അവകാകവാദം.എവിടെയും എപ്പോഴും എളുപ്പത്തിലുപയോഗിക്കാവുന്ന തരത്തിലാണ് ഉപകരണത്തിന്റെ രൂപകല്പന.ഉപകരണം ഉടന്‍ തന്നെ ആശുപത്രികളിലും ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ കൈകളിലും എത്തിക്കും.ഉപകരണത്തിന്റെ വരവോടെ ഹൃദയസംബന്ധമായ പ്രശ്‌നങ്ങളുമായി എത്തുന്നവരുടെ മറ്റ് പരിശോധനകള്‍ പൂര്‍ത്തിയാകുന്നതിനു മുന്‍പേ രക്ത പരിശോധനാ ഫലമറിയാന്‍ കഴിയും.ആരോഗ്യ രംഗത്ത് പരിശോധനയ്ക്കാവശ്യമായ നൂതന ഉപകരണങ്ങള്‍ വികസിപ്പിച്ചെടുക്കുന്നതിന്റെ ആദ്യ പടിയായാണ് ഈ ഉപകരണത്തിന്റെ വരവെന്ന് അധികൃതര്‍ അറിയിച്ചു.ശരിയായ സമയത്ത് ശരിയായ ചികില്‍സ ലഭ്യമാക്കുന്നതിന് ഈ ഉപകരണം കാര്യമാത്രപ്രസക്തമായ പങ്കു വഹിക്കുമെന്നാണ് യു എ ഇ ആരോഗ്യ മന്ത്രാലയം അവകാശപ്പെടുന്നത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....