News Beyond Headlines

02 Friday
January

യു പിയില്‍ മുപ്പതു വര്‍ഷത്തെ ചരിത്രത്തില്‍ ഏറ്റവും വലിയ വിജയം,1991 ല്‍ കല്യാണ്‍ സിങ് സര്‍ക്കാര്‍ നേടിയത് 221 സീറ്റ്,മികച്ച വിജയം സമ്മാനിച്ചത് മോദിയുടെ വ്യക്തി പ്രഭാവം

ആഹ്ലാദ തിമിര്‍പ്പില്‍ ബിജെപി.ഉത്തരദേശത്തിന്റെ ചരിത്രത്തില്‍ തങ്കലിപികളില്‍ രേഖപ്പെടുത്തുന്ന വിജയം നേടി നരേന്ദ്ര മോദിയും കൂട്ടരും.അഖിലേഷ്-രാഹുല്‍ സഖ്യം പൊട്ടിപ്പാളീസായതും യു പിയിലെ രാഷ്ട്രീയത്തില്‍ മാറ്റത്തിന്റെ കാറ്റടിക്കുന്നു എന്നു തന്നെയുള്ള സൂചനയാണ് നല്‍കുന്നത്.പിന്നോക്ക സമുദായ കാര്‍ഡില്‍ കഴിഞ്ഞ കുറച്ചു നാളായി കളിച്ച എസ് പിയും ബി എസ് പിയും തകര്‍ന്ന് തരിപ്പണമായി.202 എന്ന മാജിക്കല്‍ സംഖ്യയില്‍ നിന്ന് നൂറ്‌സീറ്റുകള്‍ അധികം നേടി യു പി രാഷ്ട്രീയത്തില്‍ മറ്റൊരു ശക്തിക്കും മറികടക്കാനാകാത്ത ഉയരത്തിലേക്കാണിന്ന് ബിജെപി എത്തിയിരിക്കുന്നത്.എക്‌സിറ്റ് പോള്‍ ഫലങ്ങളേക്കാള്‍ ഏറെ മുന്നില്‍.ദേശീയ രാഷ്ട്രീയത്തില്‍ ഇനി ബിജെപിയുടെയും അതിലുപരി നരേന്ദ്രമോദിയുടെയും തീരുമാനങ്ങളെ ചോദ്യം ചെയ്യാന്‍ പോലും മറ്റൊരു രാഷ്ട്രീയ കുതിരക്കച്ചവടക്കാരനും സാധിക്കില്ലെന്നതിനു കൂടി ഉത്തരമാണ് ഈ തെരഞ്ഞെടുപ്പ് ഫലം നല്‍കിയിരിക്കുന്നത്.
1991 ല്‍ കല്യാണ്‍സിങാണ് യു പിയുടെ ആദ്യ ബിജെപി മുഖ്യമന്ത്രിയായത്.അത് അന്നൊരു വലിയ വിജയമായിരുന്നു.ഇന്‍ഡ്യന്‍ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന്റെ ഏകാധിപത്യത്തിനേറ്റ ഏറ്റവും കടുത്ത പ്രഹരം കൂടിയായിരുന്നു കല്യാണ്‍ സിങിന്റെ അന്നത്തെ വിജയം.415 സീറ്റില്‍ മല്‍സരിച്ച ബി ജെ പി അന്നു നേടിയത് 221 സീറ്റാണ്.അതായത് 31.45% വോട്ട് ഷെയറാണ് അന്ന് ബിജെപിയ്ക്ക് ലഭിച്ചത്.എന്നാല്‍ കല്യാണ്‍സിങ് സര്‍ക്കാരിന് അധികം ആയുസുണ്ടായിരുന്നില്ല.ബാബറി മസ്ജിദിന്റെ വീഴ്ചയ്ക്കു പിന്നാലെ കല്യാണും വീണു.തുടര്‍ന്നു വന്ന തെരഞ്ഞെടുപ്പില്‍ 422 ല്‍ 177 സീറ്റിലേക്ക് ബിജെപി ഒതുങ്ങി.എന്നാല്‍2.75 ശതമാനം കൂടി 33.05 %വോട് ഷെയര്‍ അന്ന് ബിജെപിയ്ക്കു ലഭിച്ചു.തുടര്‍ന്നു വന്ന നാല് തെരഞ്ഞെടുപ്പിലും ബിജെപി പരിതാപകരമായി താഴോട്ടു പോയി.1996-174,2002-88,2007-51,2012-47 എന്നീ നിലയിലായിരുന്നു ബിജെപിയുടെ സീറ്റു നില.2013 ലെ 47 ല്‍ നിന്നാണ് ഇപ്പോള്‍ മൂന്നുറ് സീറ്റ് കവിഞ്ഞ് സംസ്ഥാനത്ത് നേട്ടം കൊയ്തിരിക്കുന്നത്.
നരേന്ദ്രമോദിയെന്ന ബ്രാന്‍ഡിന്റെ മൂല്യം ബിജെപിയുടെ അക്കൗണ്ടില്‍ വോട്ടായി വീണതു തന്നെയാണ് യുപിയിലെ കണ്ണഞ്ചിപ്പിക്കുന്ന വിജയം അവരെ തേടിയെത്തിയത്. മോദി ബ്രാന്‍ഡിനെ വോട്ടായി മാറ്റാമുള്ള കൃത്യമായ തന്ത്രമൊരുക്കിയത് അമിത് ഷാ എന്ന ബുദ്ദിരാക്ഷസന്‍ തന്നെ.
സംസ്ഥാനം രൂപീകൃതമായി ആദ്യ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേടിയ 388 സീറ്റും അടിയന്തിരാവസ്ഥയ്ക്കു ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പില്‍ ജനതാ പാര്‍ട്ടി സ്വന്തമാക്കിയ 352 സീറ്റും കഴിഞ്ഞാല്‍ ബിജെപി ഇപ്പോള്‍ സ്വന്തമാക്കിയത് മൂന്നാമത്തെ വലിയ വിജയമാണ്.കാലവും കോലവും മാറിയ ഒരു കാലം കൂടിയാണ് ഇതെന്നോര്‍ക്കണം. ഇന്ദിരാഗാന്ധിയ്ക്കു ശേഷം ഇത്രയധികം വ്യക്തി കേന്ദ്രീകൃത വോട്ടുകള്‍ ഒരു പാര്‍ട്ടിയും നേടിയിട്ടില്ല എന്നതാണ് വാസ്തവം.സമാജ് വാദി പാര്‍ട്ടിയുടെ പാളയത്തിലടിച്ചത് കൊടുങ്കാറ്റൊന്നുമല്ല,പിന്നോക്ക കാര്‍ഡ് മുഴുവന്‍ തൂത്തെറിഞ്ഞ സുനാമി തന്നെയാണ്.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....