അക്കൗണ്ടില്‍ മിനിമം ബാലന്‍സ് ഇല്ലങ്കില്‍ ഏപ്രില്‍ 24 മുതല്‍ പിഴ ഈടാക്കുമെന്ന് എസ്ബിഐ അറിയിച്ചു. മിനിമം ബാലന്‍സായി നിശ്ചയിച്ചിരിക്കുന്ന തുകയും അക്കൗണ്ടിലുള്ള തുകയും തമ്മിലുളള വ്യത്യാസം കണക്കാക്കിയാണ് പിഴ ഈടാക്കുക. വിവിധ മേഖല തിരിച്ചാണ് അക്കൗണ്ടില്‍ സൂക്ഷിക്കേണ്ട കുറഞ്ഞ തുക എസ്ബിഐ നിജപ്പെടുത്തിയിരിക്കുന്നത്. മെട്രോ നഗരങ്ങളില്‍ 5000, നഗരങ്ങളില്‍ 3000, അര്‍ധ നഗരങ്ങളില്‍ 2000, ഗ്രാമപ്രദേശങ്ങളില്‍ 1000 രൂപയുമാണ് അക്കൌണ്ടില്‍ വേണ്ടത്.
മിനിമം ബാലന്‍സിനേക്കാള്‍ 75 ശതമാനം കുറവാണ് അക്കൗണ്ടിലുള്ളതെങ്കില്‍ 100 രൂപ പിഴയും സേവന നികുതിയും നല്‍കേണ്ടി വരും. ഏപ്രില്‍ ഒന്നുമുതല്‍ പിഴ ചുമത്താനുള്ള തീരുമാനിച്ചിരുന്നതെങ്കിലും അസോസിയേറ്റ് ബാങ്കുകളുമായുളള ലയനത്തോടനുബന്ധിച്ചുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകാന്‍ സമയമെടുത്തതിനാലാണ് സമയം പുനക്രമീകരിച്ചത്.
അതേസമയം, എസ് ബി ഐയുടെ തീരുമാനത്തിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്. സാധാരണക്കാരെ പിഴിയുന്ന നടപടിയാണ് ബാങ്ക് നടപ്പാക്കുന്നതെന്നാണ് ജനങ്ങളുടെ അഭിപ്രായം. എസ്ബിഐ അക്കൌണ്ട് ഉപേക്ഷിക്കാനാണ് ഭൂരിഭാഗം പേരും തീരുമാനിച്ചിരിക്കുന്നത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....